Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പെയിനിൽ പിടിയിലായത് 4.4 ടൺ കൊക്കെയ്ൻ കയറ്റിയ കപ്പൽ; പനാമയിൽ നിന്നും പുറപ്പെട്ട കപ്പലിൽ കൊക്കെയ്ൻ കയറ്റിയത് വെനിസുലയിൽ നിന്നെന്ന് സൂചന; വെനിസുലൻ പ്രസിഡണ്ടിന് പങ്കെന്ന് അമേരിക്ക; കൊറോണക്കാലത്തെ മയക്ക് മരുന്ന് കടത്തിന്റെ കഥയിങ്ങനെ

സ്പെയിനിൽ പിടിയിലായത് 4.4 ടൺ കൊക്കെയ്ൻ കയറ്റിയ കപ്പൽ; പനാമയിൽ നിന്നും പുറപ്പെട്ട കപ്പലിൽ കൊക്കെയ്ൻ കയറ്റിയത് വെനിസുലയിൽ നിന്നെന്ന് സൂചന; വെനിസുലൻ പ്രസിഡണ്ടിന് പങ്കെന്ന് അമേരിക്ക; കൊറോണക്കാലത്തെ മയക്ക് മരുന്ന് കടത്തിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പ്രിൽ ആദ്യം പനാമയിൽ നിന്നും പുറപ്പെട്ട, ടോഗോയുടെ പതാകവഹിക്കുന്ന കപ്പലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്പെയിൻ സൈന്യം, ഗലിസിയ തീരത്തുനിന്ന് 300 മൈൽ അകലെ വച്ച് പിടികൂടിയത്. പനാമയിൽ നിന്നും പുറപ്പെട്ട കപ്പലിൽ വെനിസുല തീരത്തുവച്ചാണ് 4.4 ടൺ കൊക്കെയ്ൻ കയറ്റിയത്. ഇത് വെനിസുല പ്രസിഡണ്ടും, മയക്കുമരുന്ന് കള്ളക്കടത്തുകാരൻ എന്നാരോപിക്കപ്പെടുന്ന വ്യക്തിയുമായ നിക്കോളാസ് മഡുറോയുമായി ബന്ധമുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു.

ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി, കൊളമ്പിയൻ നാഷണൽ പൊലീസ്, യുണൈറ്റഡ് കിങ്ഡം നാഷണൽ ക്രൈം ഏജൻസി എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പെയിൻ സൈന്യം ഈ മയക്കുമരുന്ന് വേട്ടക്കിറങ്ങിയത്. വടക്ക് പടിഞ്ഞാറൻ തീരത്തെ വിഗോ നഗരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പൽ എന്നാണ് സ്പെയിൻ അധികൃതർ വ്യക്തമാക്കുന്നത്.

മയക്ക് മരുന്ന് കള്ളക്കടത്ത്, തീവ്രവാദം എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ടുള്ള മഡൂറോയെ പിടികൂടുന്നവർക്ക് 15 ദശലക്ഷം ഡോളറാണ് അമേരിക്ക പിടിച്ചിട്ടുള്ളത്. തൊഴിലാളി നേതാവായി രാഷ്ട്രീയം തുടങ്ങിയ മഡൂറോ അതിവേഗമായിരുന്നു രാഷ്ട്രീയത്തിൽ ഉയർന്നത്. 2000 ത്തിൽ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഡൂറോ അതിവേഗം അന്നത്തെ പ്രസിഡന്റ് ഹ്യുഗോ ഷാവേസിന്റെ വിശ്വസ്തനായി മാറി. 2012-ൽ ഷാവേസിന്റെ കൂട്ടത്തിലെ ഏറ്റവും കഴിവുറ്റ ഭരണതന്ത്രജ്ഞൻ എന്ന് വാൾ സ്ട്രീറ്റ് ജേർണൽ വിശേഷിപ്പിച്ച ഇദ്ദേഹം 2006 മുതൽ 20013 വരെ വിദേശകാര്യമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

2013 ൽ പ്രസിഡണ്ടിന്റെ നിര്യാണത്തോടെ താത്ക്കാലിക പ്രസിഡണ്ടായി സ്ഥാനമേറ്റ മഡൂറോ ഭരണഘടന ഭേദഗതി ചെയ്തും മറ്റും സ്ഥിരം പ്രസിഡണ്ടാവുകയായിരുന്നു. 2016-ൽ മഡൂറോയുടെ ഭാര്യയുടെ രണ്ട് ബന്ധുക്കൾ അമേരിക്കയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് പിടിയിലായതോടെയാണ് മഡൂറോക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പുറത്ത് വരുന്നത്.

കൊളംബിയയിലെ ഒരു മയക്ക് മരുന്ന് മാഫിയയുടെ സഹായവും ഇക്കാര്യത്തിൽ ഉണ്ടെന്നാണ് ഒരു കൊളംബ്യൻ പത്രം വാർത്ത നൽകിയത്. കൊളംബിയയിലെ വിമത സൈന്യത്തിന് സഹായം നൽകുന്ന ഈ മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ട ഒത്താശകൾ ചെയ്യുന്നത് മഡൂറയും സംഘവുമാണെന്ന് നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സംഘം ഏകദേശം 250 ടൺ മയക്ക് മരുന്ന് കഴിഞ്ഞ രണ്ട് ദശകക്കാലത്ത് അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മഡൂറോയെ പിടിക്കുന്നവർക്കുള്ള പാരിതോഷികം കൂടാതെ, വെനിസുല നാഷണൽ കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയിലെ ഡയോസ്ഡാഡോ, കാബെല്ലോ, മുൻ മിലിറ്ററി ഇന്റലിജൻസ്‌മേധാവി ഹ്യുഗോ കാർവാജൽ, മുൻ വൈസ് പ്രസിഡന്റ് താരെക് എൽ ഐസ്സ്മൈ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 മില്ല്യൺ ഡോളറും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്കും മയക്കുമരുന്ന് കടത്തുമായി അടുത്ത ബന്ധമാണുള്ളത്. കൊളംബിയൻ വിമതസൈനികരിൽ നിന്നും വൻ തുകകൾ കൈപറ്റി, അവരുടെ മയക്കുമരുന്ന് നിറച്ച കപ്പലുകൾക്ക് സുഗമമായി പോകുവാൻ വഴിയൊരുക്കുന്നു എന്നതാണ് ഇവരുടേ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം.

കപ്പലിലുള്ള 15 ജീവനക്കാരെയും സ്പെയിൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ ഏറിയപങ്കും ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ കൂടാതെ ഈ മാഫിയയിലെ അംഗങ്ങൾ എന്ന് സംശയിക്കുന്ന 14 പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിൽ ഗാൽസിയ നഗരത്തിലാണ് ഇവർ പിടിയിലായത്. നിരവധി മോട്ടോർ ബൈക്കുകളും സ്പീഡ് ബോട്ടുകളും പിടികൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP