Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഭയാനകമായ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ആറുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് ബലി കൊടുത്ത് ഒരു യുവതി; സാത്താന്റെ ആക്രമണം ഒഴിവാക്കാൻ മുഖത്ത് കള്ളത്താടി വച്ച് പിടിപ്പിച്ച് കൊലപാതകം; സാത്താൻ സേവകയായ ഒരു യുവതി കൊലയാളിയായ കഥയിങ്ങനെ

ലോകത്തെ ഭയാനകമായ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ആറുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് ബലി കൊടുത്ത് ഒരു യുവതി; സാത്താന്റെ ആക്രമണം ഒഴിവാക്കാൻ മുഖത്ത് കള്ളത്താടി വച്ച് പിടിപ്പിച്ച് കൊലപാതകം; സാത്താൻ സേവകയായ ഒരു യുവതി കൊലയാളിയായ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെ കൊറോണയെന്ന മഹാമാരി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടെ അതിന്റെ പേരിൽ നരബലി നടത്തി റഷ്യൻ യുവതി ലോകത്തെ ഞെട്ടിച്ചു.കൊറോണയെന്ന വിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയാണ് വിക്ടോറിയ അയ്മെറ്റ്ഡിനോവ എന്ന റഷ്യൻ യുവതി പൈശാചിക മുഖം വെളിപ്പെടുത്തിയിരിക്കുന്നത്.സാത്താന്റെ ആക്രമണം ഒഴിവാക്കാൻ മുഖത്ത് കള്ളത്താടി വച്ച് പിടിപ്പിച്ചാണ് റഷ്യയിലെ ട്യുമെൻ ഓബ്ലാസ്റ്റിലെ സവോഡൗകോവ്സ്‌ക് ടൗണിലെ ഈ യുവതി ഈ മൃഗീയകൃത്യം നിർവഹിച്ചിരിക്കുന്നത്.സാത്താൻ സേവകയായ ഒരു യുവതി കൊലയാളിയായ കഥയാണിത്.

ആറ് മാസം മാത്രമായ കുഞ്ഞിനെ കുത്തിയും ശ്വാസംമുട്ടിച്ചും കൊന്ന ഈ യുവതി അവസാനം മൃതദേഹം ചുട്ടെരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവതി കുറ്റവാളിയാണെന്നും ഇവർക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും തെളിഞ്ഞതിനെ തുടർന്ന് ഈ യുവതിയെ സൈക്യാട്രിക് ട്രീറ്റ്മെന്റിന് അയച്ചിരിക്കുകയാണ്. തന്റെ ഭംഗി കണ്ട് സാത്താൻ അടുത്തേക്ക് വരാതിരിക്കാനാണ് താൻ ഈ കൃത്യം ചെയ്യുമ്പോൾ തന്റെ മുഖത്ത് കൃത്രിമ താടി വച്ച് പിടിപ്പിച്ചതെന്ന് യുവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബോഗ്ഡാൻ ഗാഫ്നർ എന്ന പേരുള്ള ആൺകുട്ടിയെയാണ് യുവതി ഇത്തരത്തിൽ പീഡിപ്പിച്ച് കൊന്നിരിക്കുന്നത്.

വിശ്വസ്തയായ ബേബിസിറ്ററെന്ന പേരെടുത്ത യുവതിയെ തങ്ങളുടെ കുഞ്ഞിനെ ഏൽപ്പിച്ച് മാതാപിതാക്കൾ ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു ഈ പൈശാചിക ബലി അരങ്ങേറിയതെന്ന് കോടതിക്ക് മുന്നിൽ ബോധിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അർധസഹോദരനും 25 വയസുകാരനുമായ ആൻഡെയുടെ ഗേൾഫ്രണ്ടായതിനാലാണ് മാതാപിതാക്കൾ കുഞ്ഞിനെ ഈ യുവതിയെ ഏൽപ്പിച്ച് പോകാൻ ധൈര്യം കാണിച്ചതെന്നും റിപ്പോർട്ടുണ്ട്.ഈ ബലിദാനത്തിന് അയ്മെറ്റ്ഡിനോവ വളരെ നാളുകളെടുത്ത് തയ്യാറെടുത്ത് വരുകയായിരുന്നുവെന്നാണ് സവോഡൗകോവ്സ്‌ക് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.

കുറ്റവാളിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് യുവതിയെ കൈവിലങ്ങണിയിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ റഷ്യൻ ടിവി ചാനലുകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതിന് മുമ്പ് തന്നെ ആരെയും അലോസരപ്പെടുത്തുന്ന വിധത്തിലുള്ള ചിത്രങ്ങൾ ഈ യുവതി ഷെയർ ചെയ്തിരുന്നു. താൻ ദിവസങ്ങൾക്കുള്ളിൽ ഒരു സ്റ്റാർ ആകാൻ പോകുന്നുവെന്ന് ഈ യുവതി തന്റെ ഒരു സുഹൃത്തിനോട് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ലോകത്തെ ബാധിക്കാൻ പോകുന്ന ചില വിപത്തുകളെ കുറിച്ച് തനിക്ക് സൂചന ലഭിച്ചതിനെ തുടർന്നാണ് താനീ കൃത്യം ചെയ്തിരിക്കുന്നതെന്നാണ് യുവതി സ്വയം ന്യായീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP