Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത് ഒരാഴ്ച മുൻപ്; സൂക്ഷിച്ച് നോക്കിയാലോ എടാ എന്ന് വിളിച്ചാലോ പോലും പ്രകോപിതനാകും; അരയിൽ സൂക്ഷിക്കുന്ന മൂർച്ചയുള്ള കത്തി പുറത്തെടുത്താൽ അക്രമിക്കാതെ അകത്ത് വയ്ക്കില്ല; കെഎസ്ആർടിസി സ്റ്റാൻഡിൽ സുഹൃത്തിനെ കുത്തിക്കൊന്ന സ്റ്റാൻലി വിചിത്ര സ്വഭാവത്തിന് ഉടമ; ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പ്രതിയെ തപ്പി വലഞ്ഞ് പൊലീസ്

കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത് ഒരാഴ്ച മുൻപ്; സൂക്ഷിച്ച് നോക്കിയാലോ എടാ എന്ന് വിളിച്ചാലോ പോലും പ്രകോപിതനാകും; അരയിൽ സൂക്ഷിക്കുന്ന മൂർച്ചയുള്ള കത്തി പുറത്തെടുത്താൽ അക്രമിക്കാതെ അകത്ത് വയ്ക്കില്ല; കെഎസ്ആർടിസി സ്റ്റാൻഡിൽ സുഹൃത്തിനെ കുത്തിക്കൊന്ന സ്റ്റാൻലി വിചിത്ര സ്വഭാവത്തിന് ഉടമ; ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പ്രതിയെ തപ്പി വലഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കത്തിക്കുത്തുകൊലപാതകം നടത്തിയ പ്രതി അപകടകരിയും വിചിത്ര സ്വഭാവത്തിന് ഉടമയും എന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ചേമ്പിൻകാട് കോളനിയിലെ ദിലീപിനെ (65) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതി സ്റ്റാൻലി വളരെ വിചിത്രമായ സ്വഭാവത്തിനുടമയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സ്വഭാവം എപ്പോൾ എങ്ങനെയാണ് മാറുകയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഇയാൾ എന്താകും ചെയ്യുക എന്നും പറയാൻ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെങ്കിലും ഇയാളെ കുറിച്ച് വ്യക്തമായ വിവരം പൊലീസിനും ഇല്ല. 75 വയസ്സ് പ്രായമായെങ്കിലും ആരോഗ്യവാനാണ് സ്റ്റാൻലി. ക്ഷിപ്ര കോപിയാണ് സ്റ്റാൻലി. തോപ്പംപടി സ്വദേശിയായ ഇയാൾക്ക് കാര്യമായി ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. വെറുതെ ഇയാളെ നോക്കുകയോ ചിരിക്കുകയോ എടാ എന്ന് വിളിക്കുകയോ ചെയ്താൽ പോലും പ്രകോപിതനാകുന്ന വ്യക്തിയാണ് സ്റ്റാൻലി.

മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ സ്റ്റാൻലി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ കേസിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയത്. അതിന് ശേഷം ഇത്ര പെട്ടെന്നാണ് പുതിയ കൊലക്കേസിൽ പെട്ടിരിക്കുന്നത്.ആരെങ്കിലും തിരിഞ്ഞു നോക്കുകയോ 'എടാ' എന്നു വിളിക്കുയോ ചെയ്താൽ പോലും പ്രകോപിതനാകും. കൈയിൽ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താൽ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും. ആക്രമണത്തിനു ശേഷം ഒളിച്ചു കഴിയുന്ന പതിവില്ല.

മിക്കപ്പോഴും പരിസരത്തു തന്നെയുണ്ടാകും. എന്നാൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ സാമൂഹ്യബന്ധങ്ങളില്ല.' പൊലീസ് അറിയിച്ചു. സ്റ്റാൻലിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നു കടവന്ത്ര ഇൻസ്‌പെക്ടർ അനീഷ് ജോയ് പറഞ്ഞു.'എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിനു മുൻപ് സ്റ്റാൻലിയെ പലേടത്തും കണ്ടവരുണ്ട്. സാമൂഹികബന്ധങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ കണ്ടെത്തുക എളുപ്പമല്ല.' അദ്ദേഹം പറഞ്ഞു.ഒരുമിച്ച് മദ്യപിക്കുന്നതിനിടയിലെ തർക്കമാണ് ദിലീപിനെ കുത്തിക്കൊല്ലുന്നതിലേക്ക് എത്തിയത്.

നടൻ കുഞ്ചാക്കോ ബോബനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒരുവർഷം തടവ് ലഭിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം 2018 ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിലെ സിനിമ ചിത്രീകരണസ്ഥലത്തേക്ക് പോകാൻ കുഞ്ചാക്കോ ബോബൻ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് പ്രതി കത്തിവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്തത്.

കുഞ്ചാക്കോ ബോബനടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരുവർഷവും ആയുധനിരോധന നിയമപ്രകാരം ഒരുവർഷവും അടക്കം രണ്ടുവർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും രണ്ടുംകൂടി ഒരുവർഷം അനുഭവിച്ചാൽ മതിയാവും. അറസ്റ്റിലായ അന്നുമുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP