Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാമ്പസിൽ ടീഷർച്ച് ധരിച്ച് വരരുതെന്ന് റാഗിങ് സംഘത്തിന്റെ ആദ്യമുന്നറിയിപ്പ്; ഇത് അവഗണിച്ചതിന് ആദ്യം മർദ്ദിച്ചു; മറ്റൊരു ദിവസം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ഫോൺ ചോദിച്ചിട്ട് നൽകാത്തതിനും ക്രൂര മർദ്ദനം; മഞ്ചേരി ആലുക്കൽ എച്ച്എം കോളേജിലെ റാഗിങ് സംഘത്തെ സംരക്ഷിച്ച് പൊലീസും; മകന് നീതി കിട്ടുംവരെ പോരാടുമെന്ന് പിതാവ്

കാമ്പസിൽ ടീഷർച്ച് ധരിച്ച് വരരുതെന്ന് റാഗിങ് സംഘത്തിന്റെ ആദ്യമുന്നറിയിപ്പ്; ഇത് അവഗണിച്ചതിന് ആദ്യം മർദ്ദിച്ചു; മറ്റൊരു ദിവസം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ഫോൺ ചോദിച്ചിട്ട് നൽകാത്തതിനും ക്രൂര മർദ്ദനം; മഞ്ചേരി ആലുക്കൽ എച്ച്എം കോളേജിലെ റാഗിങ് സംഘത്തെ സംരക്ഷിച്ച് പൊലീസും; മകന് നീതി കിട്ടുംവരെ പോരാടുമെന്ന് പിതാവ്

ജംഷാദ് മലപ്പുറം

മലപ്പുറം: കാമ്പസിൽ ടീഷർച്ച് ധരിച്ച് വരരുതെന്ന് റാഗിങ് സംഘത്തിന്റെ ആദ്യമുന്നറിയിപ്പ്. ഇത് അവഗണിച്ചതിന് ആദ്യം മർദിച്ചു. മറ്റൊരു ദിവസം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ഫോൺ ചോദിച്ചു. ഇത് നൽകാത്തതിനും ക്രൂര മർദനം. റാഗിങ് സംഘത്തെ സംരക്ഷിച്ച് പൊലീസും. മകന് നീതി കിട്ടുംവരെ പോരാടുമെന്ന് പിതാവ്. ഇക്കഴിഞ്ഞ ഒന്നിന് റാഗിംഗിന് വിധേയനായ സഫർബാബുവിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് പിതാവ് മുന്നറിയിപ്പ് നൽകി. മഞ്ചേരി ആലുക്കൽ എച്ച് എം കോളേജ് ഒന്നാം വർഷ ബി എസ് സി ജ്യോഗ്രഫി വിദ്യാർത്ഥി തുറക്കൽ കള്ളാടിത്തൊടി സഫർബാബുവിന്റെ പിതാവ് സുലൈമാനാണ് മുന്നറിയിപ്പ് നൽകിയത്

മൂന്നാം വർഷ ബികോം വിദ്യാർത്ഥികളായ ശിബിലി, ദുൽഫിഖർ എന്നിവരാണ് സഫർ ബാബുവിനെ കാമ്പസിൽ വെച്ച് റാഗിംഗിന് വിധേയനാക്കിയത്. ഉച്ച ഭക്ഷണത്തിനായി കാമ്പസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന സഫർ ബാബുവിനോട് ശിബിലി ഫോൺ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിലുള്ള വിരോധം മൂലം ഇരുവരും മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സഫർബാബു മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ വിദ്യാർത്ഥി മഞ്ചേരി പൊലീസിനും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകുകയായിരുന്നു.

പരാതി സ്വീകരിച്ച പൊലീസ് റാഗിംഗിനല്ല പകരം അടിപിടിക്കാണ് കേസ്സെടുത്തത്. മാത്രമല്ല കേസ് രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് മനപ്പൂർവ്വം കാലവിളംബം വരുത്തിയതായും സുലൈമാൻ ആരോപിച്ചു. പൊലീസിന്റെ നിസ്സഹകരണത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഏഴ് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് എസ് പി യു അബ്ദുൽ കരീം ഉറപ്പു നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം നിയമപരമായി മുന്നോട്ടു പോകുമെന്നും സുലൈമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലു മാസത്തിനിടെ നാലു തവണ തന്റെ മകന് റാഗിംഗിന്റെ പേരിൽ മർദ്ദനമേറ്റിട്ടുണ്ടെന്നും പ്രദേശവാസികളായ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടത്തിൽ നിന്നും കോളേജിലെ വിദ്യാർത്ഥികളെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുലൈമാൻ കൂട്ടിച്ചേർത്തു.

അതേ സമയം നേരത്തെ ഇതേ സംഘം ടീഷർട്ട് ഉപയോഗിക്കരുതെന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇത് അവഗണിച്ചതിന് മർദ്ദിക്കുകയും ചെയ്തിരുന്നുവെന്നും സഫർബാബു പറഞ്ഞു. ഒന്നാം വർഷ ബി എസ് സി ജ്യോഗ്രഫി വിദ്യാർത്ഥിയും മഞ്ചേരി തുറക്കൽ അങ്ങാടിത്തൊടിയിൽ താമസക്കാരനുമാണ് സഫർബാബു. സംഭവത്തിൽ സഫർബാബുവിന്റെ പരാതിയിലാണ് മൂന്നാം വർഷ ബികോം വിദ്യാർത്ഥികളായ ശിബിലി, ദുൽഫിഖർ എന്നിവർക്കെതിരെ കേസ്സെടുത്തത്. ഇക്കഴിഞ്ഞ ഒന്നിനാണ് കേസിന്നാസ്പദമായ സംഭവം. ഉച്ച ഭക്ഷണത്തിനായി കാമ്പസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന സഫർ ബാബുവിനോട് ശിബിലി ഫോൺ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിലുള്ള വിരോധം മൂലം ഇരുവരും മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സഫർബാബു മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ വിദ്യാർത്ഥി മഞ്ചേരി പൊലീസിനും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP