Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക ബാധ്യത തീർക്കാൻ വിദേശത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും കയ്യിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നു; ബന്ധുവുമായി ചേർന്ന് ആദ്യം ലക്ഷ്യമിട്ടത് മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീട് കൊള്ളയടിക്കാൻ; വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്‌ത്തി പണം കവർന്നത് എങ്ങനെയും വിദേശത്തേക്ക് കടക്കാൻ; അയിരൂർപ്പാടത്ത് ജേക്കബിനേയും ഏലിയാമ്മയേയും അക്രമിച്ച നൗഫലിന്റേയും അർഷാദിന്റെയും വെളിപ്പെടുത്തൽ ഇങ്ങനെ

സാമ്പത്തിക ബാധ്യത തീർക്കാൻ വിദേശത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും കയ്യിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നു; ബന്ധുവുമായി ചേർന്ന് ആദ്യം ലക്ഷ്യമിട്ടത് മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീട് കൊള്ളയടിക്കാൻ; വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്‌ത്തി പണം കവർന്നത് എങ്ങനെയും വിദേശത്തേക്ക് കടക്കാൻ; അയിരൂർപ്പാടത്ത് ജേക്കബിനേയും ഏലിയാമ്മയേയും അക്രമിച്ച നൗഫലിന്റേയും അർഷാദിന്റെയും വെളിപ്പെടുത്തൽ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിന് ലക്ഷ്യമിട്ടാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മൂവാറ്റുപുഴയിൽ വ്യവസായിയുടെ വീട്ടിൽ കയറുന്നതിനാണ് ആദ്യം ശ്രമിച്ചതെന്നും ഇത് നടക്കാതെ വന്ന സാഹചര്യത്തിലാണ് അയിരൂർപ്പാടത്തെ വൃദ്ധ ദമ്പതികളുടെ വീട്ടിൽ കവർച്ച നടത്തിയതെന്നും പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയെന്ന് പൊലീസ്.കഴിഞ്ഞ മാസം 4-ന് പുലർച്ചെ അയിരൂർപ്പാടത്ത് വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചുവീഴ്തി ,ബന്ധികളാക്കി സ്വർണ്ണവും പണവും കവർന്ന കേസ്സിൽ മൂവാറ്റുപുഴ പെഴയ്ക്കാപ്പിള്ളി കരയിൽ പാണ്ടിയർപ്പിള്ളി വീട്ടിൽ സെയ്ത് മകൻ നൗഫൽ (34 ) കോതമംഗലം അയിരൂർപാടം കരയിൽ ചിറ്റേത്തുകൂടി വീട്ടിൽ മക്കാർ മകൻ അർഷാദ്(26) എന്നിവരെയാണ് ഇന്നലെ മൂവാറ്റുപുഴ ഡി വൈ എസ് പി നേതൃത്വം നൽകിയ അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

അയിരൂർപ്പാടം അറയ്ക്കൽ ജേക്കബ്ബിനും ഭാര്യ ഏല്യാമ്മയ്ക്കുമാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നത്.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആഴ്ചകൾക്കുശേഷമാണ് ആശുപത്രി വിട്ടത്.നൗഫൽ രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്നും മുൻപ് വിദേശത്തു ജോലിനോക്കിവന്നിരുന്നതായും സാമ്പത്തിക ബാധ്യതയുള്ളതിനാൽ വീണ്ടും വിദേശത്തു പോകുന്നതിന് ശ്രമിച്ചു എങ്കിലും പണം കണ്ടെത്താൻ കഴിയാത്തതിനാൽ നടന്നില്ലന്നും തുടർന്ന് ബന്ധുവും മൂവാറ്റുപുഴയിൽ വർക്ക്ഷോപ്പ് ജോലിനോക്കി വന്നിരുന്ന അർഷാദുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.

സംഭവത്തെക്കുറിച്ച് പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.പാലക്കാട് ലോഡ്ജിൽ വച്ചായിരുന്നു ഇവർ കവർച്ച ആസൂത്രണം ചെയ്തത്. ത്യശൂരിൽ നിന്നും മുഖംമൂടികൾ, കൈയുറകളും വാങ്ങി.മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് എത്തി ഇവിടുത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും കയറും വാങ്ങി. ലക്ഷ്യം മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീടായിരുന്നു. ഇവർ ലക്ഷ്യം വച്ച വീട്ടിൽ അന്നേദിവസം കൂടുതൽ ആൾക്കാർ ഉണ്ടായിരുന്നതുകൊണ്ടും വീട്ടിനുള്ളിൽ ലൈറ്റുകൾ അണക്കാതിരുന്നതിനാലും സി സി ടി വി ക്യാമറ ഉണ്ടായിരുന്നതിനാലും ഇവർ മൂവാറ്റുപുഴയിലെ ഉദ്യമം ഉപേക്ഷിച്ചു.തുടർന്ന് രണ്ടാം പ്രതി അർഷാദ് ആണ് അയിരൂർപാടത്തെ അറയ്ക്കൽ ജേക്കബിന്റെ വീട്ടിൽ കയറാമെന്ന ആശയം മുന്നോട്ടുവച്ചത്.സെപ്റ്റംബർ നാലിന് രാത്രിയിൽ അയിരൂർപാടത്തു എത്തിയ ഇവർ ദമ്പതികൾ ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നു.

അടുക്കള വാതിൽ കമ്പിപ്പാര കൊണ്ട് പൊളിച്ച ശേഷം ഇരുവരും അകത്തുകടന്നു.ബഹളം കേട്ടെത്തിയ ദമ്പതികളെ കമ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്തി,തുടർന്ന് ഏല്യാമ്മയെ കാലുകൾ തമ്മിൽ കയർകൊണ്ട് കൂട്ടിക്കെട്ടി.ജേക്കബ്ബിനെ മുറിയിലിട്ട് കതകടച്ചു.അലമാരയിൽ സൂക്ഷിച്ചിരുന്ന.8 പവനോളം വരുന്ന സ്വർണ്ണാഭരങ്ങളും 3000 ത്തോളം രൂപയും ഇവർ കൈക്കലാക്കി.സ്വർണാഭരണങ്ങൾ പറവൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ പണയം വെച്ച ശേഷം സംഘം രണ്ടായി പിരിഞ്ഞു.പൊലീസിനെ വഴിതെറ്റിക്കുന്നതിനായി ഒന്നാം പ്രതി ബംഗാളി തൊഴിലാളിയുടെ സിം കാർഡ് ഉപയോഗിച്ച് ബംഗാളികളായ പണിക്കാരെ മാത്രം വിളിച്ചു.ഇതരസംസ്ഥാനക്കാരനാണ് പ്രതി എന്ന് വരുത്തിത്തീർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.പ്രതികളുടെ തന്ത്രം മുൻകൂട്ടി മനസിലാക്കിയ അന്വഷണ സംഘം ഇവരുടെ കഴിഞ്ഞ ഒരുവർഷത്തെ കോൾ ഡീറ്റെയിൽസ് എടുത്തായിരുന്നു മുന്നോട്ടുനീങ്ങിയത് ബംഗാളികളെ സംശയിക്കുന്നെതായി വരുത്തി തീർത്തായിരുന്നു അന്വഷണ സംഘം പ്രതികൾക്കായി വലവിരിച്ചത്.

നൗഫൽ തമിഴ്‌നാട്ടിലും ബാംഗൂളൂരും അർഷാദ് ബസുവിന്റെ സഹായത്തോടെ ബോംബെയിലും ആയിരുന്നു ഒളിവിൽ കഴിഞ്ഞത്. പണം തിർന്ന ഉടൻ രണ്ടുപേരും വീണ്ടും കോഴിക്കോട് എത്തി അടുത്ത കവർച്ചക്ക് ലക്ഷ്യം വച്ച് ,കോഴിക്കോടുള്ള ഒരു സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച് ഒരു കാറിലായിരുന്നു വന്നത്. കവർച്ച കഴിഞ്ഞു കാർ തട്ടിയെടുത്തു മുങ്ങുക എന്നതായിരുന്നു പ്രതികളുടെ പുതിയ പ്ലാൻ.പ്രതികൾ കൃത്യത്തിനു ഉപയോഗിച്ച് മുഖം മൂടികൾ കൈയുറകൾ ,വസ്ത്രങ്ങൾ, കമ്പിപ്പാര തലക്കടിക്കാൻ ഉപയോഗിച്ച് ലിവർ എന്നിവ കണ്ടെത്തി.പ്രതിയായ അർഷാദ് മയക്കുമരുന്നുകൾ ക്കടിമയും സമീപ സ്റ്റേഷനുകളിൽ അടിപിടി കേസുകളിലെ പ്രതിയും ആണ്.

മുവാറ്റുപുഴഡി വൈ എസ് പി കെ.അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യൂനസ്.റ്റി.എ. സബ് ഇൻസ്പെക്ടർ ദിലീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രഘുനാഥ്, നിജു ഭാസ്‌കർ, മുഹമ്മദ്, സിവിൽ പൊലീസ്ഓഫീസർ മാരായ ശ്രീജിത്ത്, ജോബി, ജീമോൻ, അനൂപ്, ആസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതികൾ കൂടുതൽ സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP