Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിക്കുന്നതിന് മുൻപ് രഞ്ജിത്തിന് മർദ്ദനമേറ്റിരുന്നു; ശരീരത്താകമാനം ഉണ്ടായിരുന്നത് 12 ക്ഷതങ്ങൾ; മരണത്തിലേക്ക് നയിച്ചത് ആന്തരിക രക്തസ്രാവമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; തലയിൽ കണ്ടെത്തിയ ക്ഷതം മരണകാരണമെന്നും ഡോക്ടർമാർ; ഉദ്യോഗസ്ഥർക്കെതിരായ നടപടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ; എക്‌സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മരിക്കുന്നതിന് മുൻപ് രഞ്ജിത്തിന് മർദ്ദനമേറ്റിരുന്നു; ശരീരത്താകമാനം ഉണ്ടായിരുന്നത് 12 ക്ഷതങ്ങൾ; മരണത്തിലേക്ക് നയിച്ചത് ആന്തരിക രക്തസ്രാവമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; തലയിൽ കണ്ടെത്തിയ ക്ഷതം മരണകാരണമെന്നും ഡോക്ടർമാർ; ഉദ്യോഗസ്ഥർക്കെതിരായ നടപടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ; എക്‌സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കഞ്ചാവുമായി പിടിയിലാവുകയും എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിക്കുകയും ചെയ്ത മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ മരണത്തിൽ വഴിത്തിരിവ്. മരിക്കുന്നതിന് മുൻപ് രഞ്ജിത്തിന് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഇയാൾക്ക് ശരീരത്തിൽ ക്ഷതമുണ്ടായിരുന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത്തരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. മർദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തിൽ കലാശിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന

ചൊവ്വാഴ്ച ഉച്ചയോടെ എക്‌സൈസ് കസ്റ്റഡിയിലായ രഞ്ജിത്ത് വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. രഞ്ജിത്തിന്റെ തലയിൽ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് കൈമാറും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.

കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടതിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പ്രതകരിച്ചത്. സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാക്കുമോ എന്ന ചോദ്യത്തിന് റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഇതുവരെ കാണാത്ത പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെകുറിച്ച് അഭിപ്രായം പറയാനില്ല എന്നും അദ്ദേഹം പറഞ്ഞു.

തിരൂർ മംഗലം സ്വദേശി രഞ്ജിത്താണ് ഒക്‌റ്റോബർ ഒന്നിന് മരിച്ചത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. എക്‌സൈസ് സംഘം പിടികൂടുന്ന സമയത്ത് രണ്ട് കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാൻ ജോൺസ് ആശുപത്രിയിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിച്ചു.

രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടർമാർപറഞ്ഞു. കസ്റ്റഡിയിൽ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാൾ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.ആശുപത്രിയിൽ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുൻപാണ് ഇയാൾ മരണപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവരമറിഞ്ഞ് ഉന്നത പൊലീസ്- ഏക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. തിരൂർ എക്സൈസ് ഓഫീസിൽ രഞ്ജിത്തിന്റെ പേരിൽ നേരത്തെ കേസുണ്ട്. കഴിഞ്ഞാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP