Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

14കാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് സ്വന്തം മദ്രസയിലെ അദ്ധ്യാപകൻ; വിവരം വീട്ടുകാരറിഞ്ഞെന്ന് മനസ്സിലായതോടെ നാടുവിട്ട് ഉസ്താദ്; ഒളിവിലിരുന്ന് ജാമ്യം നേടാനുള്ള ഷിറാജിന്റെ ഹർജി തള്ളി കോടതിയും; 12കാരിയെ മാനഭംഗം ചെയ്ത 60കാരനായ ഉസ്താദിന്റെ ജാമ്യാപേക്ഷയും തള്ളി

14കാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് സ്വന്തം മദ്രസയിലെ അദ്ധ്യാപകൻ; വിവരം വീട്ടുകാരറിഞ്ഞെന്ന് മനസ്സിലായതോടെ നാടുവിട്ട് ഉസ്താദ്; ഒളിവിലിരുന്ന് ജാമ്യം നേടാനുള്ള ഷിറാജിന്റെ ഹർജി തള്ളി കോടതിയും; 12കാരിയെ മാനഭംഗം ചെയ്ത 60കാരനായ ഉസ്താദിന്റെ ജാമ്യാപേക്ഷയും തള്ളി

ജംഷാദ് മലപ്പുറം

മലപ്പുറം: 14കാരനായ മദ്രസാ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് സ്വന്തം മദ്രസിയിലെ അദ്ധ്യാപകനായ ഉസ്താദ് തന്നെ. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിട്ടു. തുടർന്നു ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം കോടതി തള്ളി. 2018 മെയ്‌ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായ പീഡിപ്പിച്ച ഉസതാദ് ഇതുപുറത്തുപറയരുതെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വീട്ടുകാരോട് വിദ്യാർത്ഥി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശേഷം ചൈൽഡ്ലൈൻ വിദ്യാർത്ഥിയുടെ മൊഴിയെടുക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ബന്ധുക്കളോടൊപ്പമെത്തി വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ മദ്രസാ അദ്ധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.പതിനാലുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്.നിലമ്പൂർ ചന്തക്കുന്ന് തോട്ടോപ്പുറം ഷിറാജ് (33) ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്.

അതേ സമയം പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയെന്ന മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്ന മദ്രസാ അദ്ധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഇന്ന് തള്ളി. കോട്ടക്കൽ ഇന്ത്യനൂർ കോട്ടൂർ പനടങ്ങാടൻ ഹംസ (60)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജൂണിലും തുടർന്ന് പലതവണയും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മലപ്പുറം ചൈൽഡ് ലൈനിന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടക്കൽ പൊലീസ് കേസ്സെടുത്തത്.

അതേ സമയം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെയും പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു.. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നാണ് പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായരുന്നു.. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അഭിഭാഷകനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്.

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര കുണ്ടൂർ പുത്തൻപീടിയേക്കൽ മുനീർ (42)നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയാണ് മഞ്ചേരി പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഈയിടെ നാട്ടിൽ തിരിച്ചെത്തിയ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ ശേഷം കീഴ്‌ക്കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ മഞ്ചേരി സി ഐ മുമ്പാകെ ഹാജരായി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ നിന്നും ജാമ്യം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP