Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

സ്‌കൂൾ വിദ്യാർത്ഥിക്ക് കഞ്ചാവ് നൽകിയത് സുഹൃത്തായ സഹപാഠി വഴി; സഹപാഠിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനവും; കഞ്ചാവ് നൽകി മയക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയും പീഡനം; പ്രകൃതിവിരുദ്ധ പീഡനത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

സ്‌കൂൾ വിദ്യാർത്ഥിക്ക് കഞ്ചാവ് നൽകിയത് സുഹൃത്തായ സഹപാഠി വഴി; സഹപാഠിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനവും; കഞ്ചാവ് നൽകി മയക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയും പീഡനം; പ്രകൃതിവിരുദ്ധ പീഡനത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരിയിൽ പതിനാലുവയസ്സുകാരനെ കഞ്ചാവു നൽകി മയക്കി പ്രകൃതി വിരുദ്ധ പീഠനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരനടക്കം മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (19), എടയൂർ മണ്ണത്ത് പറമ്പ് ചോലക്കൽ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ടി. മനോഹരൻ അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെക്കര, കാർത്തല ചുങ്കം ഭാഗങ്ങളിലായി നിരവധി തവണ പ്രതികൾ ഇരയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.എസ് സി പി ഒ മാരായ ജി.അനിൽകുമാർ, എം.ജെ റീഷ്, സി പി ഒ മാരായ പി.വി.സുനിൽ ദേവ്, ടി.പി. സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം കേസിലെ ഒരു പ്രതിപ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. സമാനമായ രീതിയിൽ പ്രതികൾ വേറെയും കുട്ടികളേയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് കഞ്ചാവ് എവിടുന്ന് ലഭിക്കുന്നു. ഇവകുട്ടികളിലേക്ക് എങ്ങിനെ എത്തുന്നുവെന്നതും ഏറെ ഗൗരവമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു.

അതേ സമയം മറ്റൊരു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതി ദിവസങ്ങൾക്ക് മുമ്പു മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി മുമ്പാകെ കീഴടങ്ങിയിരുന്നു. താനാളൂർ വരിക്കോട്ടിൽ മുഹമ്മദ് കുട്ടിയാണ് ജഡ്ജി എ വി നാരായണൻ മുമ്പാകെ കീഴടങ്ങിയത്. 2018 ഡിസംബർ 24നും തുടർന്ന് പലതവണയുമാണ് കേസിന്നാസ്പദമായ സംഭവം. പന്ത്രണ്ടുകാരനായ വിദ്യാർത്ഥിയെ പ്രതിയുടെ ഉടമസ്ഥതയിൽ പേരേങ്ങത്ത് നിർമ്മാണം നടന്നു വരുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ താനൂർ പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP