Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ശ്രീറാം ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത് നിസ്സാര പരിക്ക് മാത്രമെന്ന്; അറസ്റ്റിലായി ജയിലിലേക്ക് പോയപ്പോൾ ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറി; കെഎം ബഷീറിനെ കൊന്ന കേസിൽ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; എസ്‌പി ഷാനവാസ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ; മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയുടെ കേസ് ഷീറ്റടക്കം പരിശോധിക്കും

ആദ്യം ശ്രീറാം ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത് നിസ്സാര പരിക്ക് മാത്രമെന്ന്; അറസ്റ്റിലായി ജയിലിലേക്ക് പോയപ്പോൾ ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറി; കെഎം ബഷീറിനെ കൊന്ന കേസിൽ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; എസ്‌പി ഷാനവാസ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ; മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയുടെ കേസ് ഷീറ്റടക്കം പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതിയിൽ കാർ ഓടിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സിറാജ് തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ കഴിഞ്ഞ മാസമാമ് മദ്യലഹരിയിൽ അമിതവേഗത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി. നേരത്തേ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല.

പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായ വേളയിലാണ് ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിർദ്ദേശം പൊലീസ് തലപ്പത്ത് നിന്നുമിറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി ഷീൻ തറയിൽ തുടരും. ക്രമസമാധാനപാലനചുമതലയുള്ള എഡിജിപി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയിൽ കേസ് ഷീറ്റടക്കമുള്ള രേഖകൾ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരുക്കുകൾ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടർമാർ മൊഴി നൽകിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കൽ കോളജിൽ നിന്നും വിശദമായ രേഖകളടക്കമുള്ള വിശദാംശങ്ങൾ തേടുന്നത്. മെഡിക്കൽ കോളജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിന് നൽകിയ മുഴുവൻ ചികിത്സകളുടെയും രേഖകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ആശുപത്രി മേധാവികൾക്ക് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.

കേസ് ഡയറി സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോർട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു.

എന്നാൽ മെഡിക്കൽ കോളജിലെ ജയിൽ സെല്ലിൽ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ട്രോമാ കെയർ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. അതേസയം ഇത്രയും ചികിത്സ നേടിയ വെങ്കിട്ടറാമിന് ആദ്യം ചികിത്സിച്ച കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത് വെറും നിസ്സാര പരിക്ക് മാത്രം എന്നാണ്. ഇത് കാരണമാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നൽകിയ ചികിത്സയുടെ ഉൾപ്പടെ വിശദാംശങ്ങൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP