Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തണുപ്പുള്ള പ്രഭാതത്തിൽ ലിഫ്റ്റ് ഓഫർ ചെയ്തപ്പോൾ സംശയം തോന്നാതെ സ്വീകരിച്ചു; അൽപ്പനേരം കാർ മുന്നോട്ട് പോയപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഒതുക്കി ക്രൂരമായി ബലാൽസംഗം; പൊലീസിൽ വിവരമറിയിച്ചപ്പോൾ പ്രതി നാട്ടിലേക്ക് മുങ്ങി; കാറിലെ ഇയർഫോൺ തെളിവായപ്പോൾ പ്രതി കുടുങ്ങി; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ പിടിയിലായത് സ്‌പെയിനിൽ നിന്നും; ഇന്ത്യക്കാരന് ഏഴ് വർഷം ശിക്ഷ വിധിച്ച് യുകെ കോടതി

തണുപ്പുള്ള പ്രഭാതത്തിൽ ലിഫ്റ്റ് ഓഫർ ചെയ്തപ്പോൾ സംശയം തോന്നാതെ സ്വീകരിച്ചു; അൽപ്പനേരം കാർ മുന്നോട്ട് പോയപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഒതുക്കി ക്രൂരമായി ബലാൽസംഗം; പൊലീസിൽ വിവരമറിയിച്ചപ്പോൾ പ്രതി നാട്ടിലേക്ക് മുങ്ങി; കാറിലെ ഇയർഫോൺ തെളിവായപ്പോൾ പ്രതി കുടുങ്ങി; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ പിടിയിലായത് സ്‌പെയിനിൽ നിന്നും; ഇന്ത്യക്കാരന് ഏഴ് വർഷം ശിക്ഷ വിധിച്ച് യുകെ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കാറിൽ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. 2 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ലിഫ്റ്റ് നൽകിയ ശേഷം യുവതിയെ ബലാൽസംഗം ചെയ്ത അജയ് റാണ(35) ആണ് ശിക്ഷിക്കപ്പെട്ടത്. 2017 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച ശ്രവങ്ങളും അജയുടെ ഇയർഫോണിൽ നിന്നും ലഭിച്ച ഡിഎൻഎയും ഒത്തുനോക്കിയ ശേഷമാണ് പ്രതി അജയ് തന്നെയാണെന്ന് ഉറപ്പിച്ചത്.

2017 ഡിസംബർ ഒൻപതിന് രാവിലെ 5 മണിക്ക് ഇംഗ്ലണ്ടിലെ സഫോൾക്ക് നഗരത്തിലൂടെ കാറോടിച്ച് പോവുകയായിരുന്ന അജയ് യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇംഗ്ലണ്ടിലെ ശൈത്യകാലമായിരുന്നതിൽ തനിച്ചുള്ള ഡ്രൈവിങ്ങ് അപകടകരമാകുമെന്ന് ചിന്തിച്ചാണ് യുവതി അജയുടെ ഓഫർ സ്വീകരിച്ചത്. അൽപസമയം മുന്നോട്ടുപോയ അജയ് പെട്ടെന്ന് കാർ നിർത്തി അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കാറിൽ നിന്ന് രക്ഷപെട്ടോടിയ യുവതി അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാള് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ കാർ പരിശോധിച്ച പൊലീസ് ഇയാളുടെ ഇയർഫോൺ കണ്ടെത്തി. ഇത് യുവതിയിൽ നിന്നും ലഭിച്ച ശ്രവങ്ങളുമായി ഒത്തുനോക്കിയപ്പോൾ പരിശോധിച്ചപ്പോൾ പ്രതി അജയ് തന്നെയാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യൂറോപ്യൻ യൂണിയന്റെ കീഴിൽ വരുന്ന ഏത് രാജ്യത്തുവച്ചും അജയ് റാണയെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബറിൽ സ്‌പെയിനിൽ വച്ചാണ് റാണ അറസ്റ്റിലാകുന്നത്. സ്പാനിഷ് പൊലീസ് നവംബറിൽ യുകെ പൊലീസിന് അജയ് റാണയെ കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP