Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽഎംഎസ് കോംപൗണ്ടിൽ ജീവനക്കാരിയെ ലൈംഗിക താൽപര്യത്തോടെ സമീപിച്ച വൈദികന് സഭയുടെ പിന്തുണ; പരാതിക്കാരിയായ യുവതിക്ക് എതിരെ നടപടി സ്വീകരിച്ച് സഭയുടെ വിചിത്ര നിലപാട്; ഫാദർ നെൽസന് എതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയായി യുവതിക്ക് സസ്‌പെൻഷൻ; നടപടി വിവരം അറിയിച്ചത് സഹപ്രവർത്തക വഴിയും; കെട്ടിച്ചമച്ച പരാതിയെന്നും തുടർ നടപടികൾ പൊലീസന്വേഷണത്തിന് ശേഷമെന്ന് സിഎസ്‌ഐ സഭയും

എൽഎംഎസ് കോംപൗണ്ടിൽ ജീവനക്കാരിയെ ലൈംഗിക താൽപര്യത്തോടെ സമീപിച്ച വൈദികന് സഭയുടെ പിന്തുണ; പരാതിക്കാരിയായ യുവതിക്ക് എതിരെ നടപടി സ്വീകരിച്ച് സഭയുടെ വിചിത്ര നിലപാട്; ഫാദർ നെൽസന് എതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയായി യുവതിക്ക് സസ്‌പെൻഷൻ; നടപടി വിവരം അറിയിച്ചത് സഹപ്രവർത്തക വഴിയും; കെട്ടിച്ചമച്ച പരാതിയെന്നും തുടർ നടപടികൾ പൊലീസന്വേഷണത്തിന് ശേഷമെന്ന് സിഎസ്‌ഐ സഭയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരയ്‌ക്കൊപ്പമല്ല പീഡകന് ഒപ്പമാണ് സിഎസ്‌ഐ സഭ എന്നാരോപിച്ച് യുവതിയുടെ പരാതി. സഭയുടെ കീഴിലുള്ള എൽഎംഎസ് കോംപൗണ്ടിൽ വെച്ച് ഒരു യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച വൈദികനാണ് സഭ പിന്തുണ നൽകുന്നത്. വിഷയത്തിൽ പരാതിക്കാരിയായ യുവതിക്ക് സഭ പിന്തുണ നൽകുന്നുമില്ല. മാത്രമല്ല പൊലീസിൽ പരാതി പറഞ്ഞു എന്നാരോപിച്ച് യുവതിയെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കാനും വ്യാഴാഴ്ച ബിഷപ്പ് ധർമരാജ് റാസലം ഉൾപ്പടെയുള്ളവർ ഉൾപ്പടെയുള്ളവർ ചേർന്ന യോഗം തയ്യാറായതുമില്ല. താൻ നൽകിയ പരാതി സഭാ അധികൃതർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവതി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.

യുവതി പരാതി നൽകി എന്നതുകൊണ്ട് മാത്രം നെൽസൺ എന്ന വൈദികന് എതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സഭ. സഭയ്ക്ക് കീഴിലുള്ള ശാരീരിക ബുദ്ധിമുട്ടുള്ളവരെ പുനരുദ്ധരിക്കുന്ന സെന്റർ മാനേജറാണ് ആരോപണവിധേയനായ ഫാദർ നെൽസൺ. പൊലീസ് കേസ് അന്വേഷിച്ച് കഴമ്പുണ്ടെന്ന് തോന്നിയാൽ മാത്രം വൈദികനെതിരെ നടപടി മതിയെന്നാണ് തീരുമാനം. കമ്മറ്റി മെമ്പർമാരിൽ ഭൂരിഭാഗവും വൈദികന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എഫ്‌ഐആർ നമ്പർ 140/19 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കേസ് അന്വേഷിക്കുന്നത് മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ ആണ്.

സിഎസ്‌ഐ അതിരൂപത സെക്രട്ടറി പികെ റോസ്ബിറ്റ് പറയുന്നത് പറയുന്നത് അനുസരിച്ച് പരാതിക്ക് പിന്നിൽ മറ്റാരുടേയെങ്കിലും പ്രേരണയുള്ളതായി സംശയമുണ്ടെന്നും അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിൽ തെളിവ് ലഭിക്കട്ടെ എന്നുമാണ്. സാമ്പത്തികമായി ചില പൊരുത്തക്കേടുകൾ കമക്കുകളിൽ ദൃശ്യമാണ് എന്നും അതുകൊണ്ട് തന്നെയാണ് എന്തെങ്കിലും ഒരു അജണ്ഡ ഇതിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കുന്നത് എന്നും അവർ പറയുന്നു.എന്നാൽ സഥാപനത്തിലെ ചില കുട്ടികളുെ അടുത്തുള്ള പരാതിക്കാരിയുടെ മോശം പെരുമാറ്റമാണ് സസ്‌പെൻഷന് കാരണമെന്നും 12 വർഷം ജോലി ചെയ്ത് ഇവർ 21 വർഷം എന്ന് പറഞ്ഞ് നടക്കുന്നുവെന്നും സഭ അധികൃതര് പറയുന്നു.

ഇവിടെ ഇങ്ങനെ ഒരു പരാതി ലഭിച്ചപ്പോൾ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി അന്വേഷിച്ചില്ല എന്ന പറയുന്നത് ശരിയാണ് എന്ന് റൂസ്ബിറ്റ് സമ്മതിക്കുന്നു. എന്നാൽ ഇതിന് മുമ്പ് ഇവിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അത്തരമൊരു കമ്മിറ്റി രൂപീകരിക്കാത്തത് എന്നും അദ്ദേഹം പറയുന്നു. നിയമവശങ്ങൾ പഠിച്ച് അത്തരമൊരു കമ്മിറ്റിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറയുന്നു. സസ്‌പെൻഷൻ ലഭിച്ച ശേഷം മാത്രമാണ് ഇവർ പരാതിയുമായി മുന്നോട്ട് പോയത് എന്നും അദ്ദേഹം പറഞ്ഞു.

സിആർഡി സെക്രട്ടറിക്ക് ജനുവരി 23ന് പരാതി നൽകിയ ശേഷമാണ് 29ന് പൊലീസിൽ പരാതി നൽകിയത് എന്നും തനിക്ക് സസ്‌പെൻഷൻ ആണെന്ന കാര്യം നേരിട്ട് അറിയിച്ചില്ലെന്നും ഒപ്പം ജോലി ചെയ്യുന്ന ഒരാളിൽ നിന്നാണ് ഈ വിവരം അറിയുന്നത് എന്നും അവർ പറയുന്നു. സംഭവം നടക്കുമ്പോൾ തനിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുകയാണ് എന്നും യുവതി പറയുന്നു. എന്നാൽ പരാതി ലഭിച്ച് 10 ദിവസം കഴിഞ്ഞെങ്കിലും ഇനിയും യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP