Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പലിശയിനത്തിൽ തിരിച്ചടയ്‌ക്കേണ്ടിവരുന്നത് എടുത്ത തുകയുടെ അഞ്ചിരട്ടിയോളം; മൂവായിരം രൂപയ്ക്ക് പകരമായി കോട്ടയം സ്വദേശി പലിശയായി അടച്ചത് 19000 രൂപ; ധനകാര്യ സ്ഥാപനങ്ങൾ പണം നൽകുന്നത് ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളേയും ഉപയോഗിച്ചും; പരാതിയുമായി ആരും രംഗത്ത് വരാത്തത് ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താൽ; കൊള്ളപ്പലിശക്കാരെ പിടികൂടാതെ ഒളിച്ച്കളിച്ച് പൊലീസും

പലിശയിനത്തിൽ തിരിച്ചടയ്‌ക്കേണ്ടിവരുന്നത് എടുത്ത തുകയുടെ അഞ്ചിരട്ടിയോളം; മൂവായിരം രൂപയ്ക്ക് പകരമായി കോട്ടയം സ്വദേശി പലിശയായി അടച്ചത് 19000 രൂപ; ധനകാര്യ സ്ഥാപനങ്ങൾ പണം നൽകുന്നത് ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളേയും ഉപയോഗിച്ചും; പരാതിയുമായി ആരും രംഗത്ത് വരാത്തത് ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താൽ; കൊള്ളപ്പലിശക്കാരെ പിടികൂടാതെ ഒളിച്ച്കളിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊള്ളപ്പലിശക്കാരുടെ ഭീഷണിയും ഗുണ്ടായിസവും തുടർക്കഥയാകുന്നു. പണം നൽകിയ ശേഷം മുതലമുടക്കിന്റെ അഞ്ചും ആറും ഇരട്ടി പലിശയായി കൈപ്പറ്റിയാലും ഗതികേടകൊണ്ട് പണം വാങ്ങിയവരെ അടിവേര് തൊണ്ടിയും വീട്ടിലെത്തി സ്ത്രീകളെ ഉപദ്രവിച്ചും ഭയപ്പെടുത്തിയും ആണ് പണം പിടിച്ച്പറിക്കുന്നത്. കോട്ടയം ഏറ്റുമാനൂർ കേന്ദ്രീകരിച്ച് പലിശ ഇടപാടുകൾ നടത്തുന്നത് ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചാണ്. മൂവായിരം രൂപ പലിശയ്ക്ക് എടുത്ത ശേഷം 19000 രൂപ തിരിച്ചടയ്ച്ചിട്ടും ഉപദ്രവവും ഭീഷണിയും കൂടി വന്നതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് കൊള്ളപ്പലിശയുടെ കഥ പുറത്ത് വരുന്നത്.

ബ്ലേഡ് പണമിടമാടിൽ കടക്കാരനായി മാറിയ വ്യക്തിയുടെ പരാതിയിൽ ഏറ്റുമാനൂരിലെ ധനകാര്യ സ്ഥാപനമുടമയെ തേടി പൊലീസ് രംഗത്ത് ഉണ്ായിരുന്നത്. ചിങ്ങവനം പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 3000 രൂപ പലിശയ്ക്കു വാങ്ങി ഇരട്ടിയിലധികം തുക തിരിച്ചടക്കേണ്ടിവന്നയാളുടെ പരാതിയിൽ മറിയപ്പള്ളി അമലു കോട്ടേജിൽ. നാരായണൻ നായരുടെ മകൻ പ്രസാദ് എന്ന പ്രസന്നകുമാറിനെ (46) പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രസാദിൽ നിന്നും കിട്ടിയ വിവരമാണ് അന്വേഷണം ഏറ്റുമാനൂരിലേക്ക് നീണ്ടത്.

ഏറ്റുമാനൂരിൽ എം.സി.റോഡിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും മേടിക്കുന്ന പണമാണ് താൻ മറിച്ച് നൽകിവരുന്നതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും സ്ഥാപനം പൂട്ടി ഉടമ പോയിരുന്നു. തുടർന്ന് സ്ഥാപനം തുറന്ന പൊലീസ് ഇവിടെ പരിശോധന നടത്തി. പക്ഷെ സ്ഥാപനമുടമയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെ കണ്ടുകിട്ടിയാലേ പരാതിയുടെ നിജസ്ഥിതി മനസിലാക്കാനാവൂ എന്ന് പൊലീസ് പറയുന്നു.

പത്ത്കളം എന്ന പേരിലാണ് പലിശ ഇടപാടുകൾ അറിയപ്പെടുന്നത് നൂറിന് പത്ത് എന്ന കണക്കിൽ മൊത്തം തുകയ്ക്ക് പലിശ കണക്കാക്കി മുതൽ അടച്ച് തീരുന്നത് വരെ പലിശ ഈടാക്കും പലപ്പോഴും നിത്യചെലവിനുള്ള പണം പോലും മിച്ചം പിടിക്കാൻ കഴിയാതെ തുക പലിശയായി നൽകേണ്ടി വരും. പണമിടപാട് സ്ഥാപനങ്ങൾ നേരിട്ടല്ല ആവശ്യക്കാർക്ക് പണം നൽകുന്നത്. പ്രാദേശികമായി ചില ഏജന്റുമാരെ ഏൽപ്പിച്ചാണ് ആവശ്യക്കാരന് കമ്മീഷൻ കഴിച്ചുള്ള തുക നൽകുന്നത്. ഗുണ്ടകളേയും ക്വട്ടേഷൻ സംഘങ്ങളേയുമാണ് പലപ്പോഴും ഇത്തരം ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്.

പണം നൽകിയ ശേഷം ഇടപാടുകാരിൽ നിന്ന് ഇക്കൂട്ടരാണ് പലിശ ശേഖരിക്കാൻ ഇറങ്ങുക. കൃത്യമായി പലിശ കൊടുത്തില്ലെങ്കിൽ ഇത്തരം ഗുണ്ടകളുടെ ഭീഷണിയും അക്രമവും ഭയന്ന് പലരും ഉള്ളത് വിറ്റ് പറക്കിയും പണം പലിശയായി നൽകും. ഇത്തരം സ്ഥാപനങ്ങളാണ് പലിശക്ക് പണം ഇടപാട് ചെയ്യുന്നത് എന്ന് വ്യക്തമായി ധാരണയുണ്ടെങ്കിലും ആരും തന്നെ ചോദ്യം ചെയ്യില്ല. ഇപ്പോൾ പരാതിയുമായി കൂടുതൽപേർ രംഗത്ത് എത്തുന്നതോടെ പൊലീസ് ഉണർന്ന് പ്രവർത്തിക്കുമോ എന്നതാണ് പ്രധാനമായ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP