Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചപ്പോൾ ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ചു താമസിച്ച യുവതിയെ രണ്ട് മാസത്തിനു ശേഷം വീട്ടുകാർ തട്ടിക്കൊണ്ടു പോയി വിവാഹം പറഞ്ഞുറപ്പിച്ച യുവാവിന് കൈമാറി: ഇന്നലെ ആലുവാ പൊലീസ് അറസ്റ്റ് ചെയ്തത് വേറൊരാളുടെ ഭാര്യയെ കല്ല്യാണം കഴിക്കാൻ തട്ടിക്കൊണ്ടു പോയ യുവാവും കൂട്ടുകാരനും യുവതിയുടെ അമ്മായിയും

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചപ്പോൾ ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ചു താമസിച്ച യുവതിയെ രണ്ട് മാസത്തിനു ശേഷം വീട്ടുകാർ തട്ടിക്കൊണ്ടു പോയി വിവാഹം പറഞ്ഞുറപ്പിച്ച യുവാവിന് കൈമാറി: ഇന്നലെ ആലുവാ പൊലീസ് അറസ്റ്റ് ചെയ്തത് വേറൊരാളുടെ ഭാര്യയെ കല്ല്യാണം കഴിക്കാൻ തട്ടിക്കൊണ്ടു പോയ യുവാവും കൂട്ടുകാരനും യുവതിയുടെ അമ്മായിയും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചപ്പോൾ കാമുകന്റൊപ്പം ഒളിച്ചോടിയ യുവതിയെ രണ്ട് മാസത്തിനു ശേഷം വീട്ടുകാർ തട്ടിക്കൊണ്ടു പോയി വിവാഹം ഉറപ്പിച്ച യുവാവിന് കൈമാറി. ഇന്നലെ ആലുവയിലാണ് പൊലീസിനെ വട്ടംകറക്കിയ സംഭവം നടന്നത്. മറ്റൊരാളുടെ ഭാര്യയുമായി നാടുവിടാൻ നോക്കിയ പ്രതികളെ രണ്ട് മണിക്കൂറിനുള്ളിൽ ആലുവാ പൊലീസ് പിടികൂടുകയും ഭർത്താവിനെ തിരികെ ഏൽപ്പിക്കുകയും ചെയ്യും. സംഭവത്തിൽ യുവതിയുടെ അമ്മായി അടക്കം മൂന്ന് പേർ അറസ്റ്റിലായി.

എടത്തല ശാന്തിഗിരി ആശ്രമത്തിനു സമീപം കീരേലിമന മുജീബിന്റെ ഭാര്യ മുഹ്‌സിന(20)യെ ആണ് ജില്ലാ ആശുപത്രിയിലേക്കു തന്ത്രപരമായി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിൽ കിടക്കുന്ന വല്യുമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് മുഹ്‌സിനയുടെ അമ്മായി വിളിച്ചു വരുത്തുകയും പുറത്ത് തയ്യാറായിരുന്ന മറ്റ് പ്രതികൾ യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തിൽ എടത്തല പേങ്ങാട്ടുശേരി സെയ്തുകുടി വീട്ടിൽ മുക്താർ (22), സുഹൃത്ത് കുഞ്ചാട്ടുകര മുതിരക്കാട്ടുമുകൾ പാലവിളയിൽ തൗഫീഖ് (22), മുഹ്‌സിനയുടെ അമ്മായി വാഴക്കുളം എവിടി കമ്പനിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര ഷിജി (35) എന്നിവരെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിനാണു കേസ്.

പ്രതികളിലൊരാളായ മുക്താറുമായി രണ്ട് മാസം മുൻപ് മുഹ്‌സിനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വീട്ടുകാർ മുക്താറുമായി വിവാഹം ഉറപ്പിച്ചതോടെ മുഹ്‌സീന മുജീബിനൊപ്പം ഒളിച്ചോടി പോവുകയും ചെയ്തു. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച് മുഹ്‌സിനയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരേയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പിന്നീട് മുജീബും മുഹ്‌സീനയും വിവാഹം കഴിച്ച് മുജീബിന്റെ വീട്ടിൽ താമസമാക്കുകയും ചെയ്തു. എ്‌നാൽ സ്വന്തം വീട്ടുകാരുമായി മുഹ്‌സീനയ്ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ മുജീബിന്റെ വീടിന് അടുത്താണ് മുഹ്‌സീനയുടെ വല്യുമ്മ സീനത്ത് ഇസ താമസിക്കുന്നത്. ഇവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഈ അവസരം മുതലാക്കി മുഹ്‌സീനയുടെ അമ്മായി ഷിജി മുക്താറിനെ വിളിച്ചു വരുത്തി മുഹ്‌സീനയെ തട്ടിക്കൊണ്ടു പോകാൻ അവസരം ഒരുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അമ്മായി ഷിജി വല്യുമ്മയ്ക്കു കാണണമെന്നു പറഞ്ഞു ഫോൺ ചെയ്തു മുഹ്‌സിനയെ ആശുപത്രിയിലേക്കു വരുത്തി. അവിടെ മുക്താറും തൗഫീഖും കാറുമായി കാത്തുനിന്നിരുന്നു. മുഹ്‌സിന എത്തിയപ്പോൾ ഷിജി ബലം പ്രയോഗിച്ചു കാറിലേക്കു തള്ളിയിട്ടു കൊണ്ടുപോയി. മൂന്നരയോടെയായിരുന്നു സംഭവം. മുഹ്‌സിന ആശുപത്രിയിലെത്തിയതു മുജീബിന്റെ ജ്യേഷ്ഠൻ സുബൈറും ഭാര്യ ഷംനയുമൊത്തായിരുന്നു. ആശുപത്രിയിൽ മുഹ്‌സിയെ കാണാതായതോടെ ഉടൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു.ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ സീനത്ത് ഇസ പൊലീസ് എത്തിയപ്പോഴേക്കും ഡിസ്ചാർജായി.

പിന്നീടുള്ള രണ്ടു മണിക്കൂർ ഡിവൈഎസ്‌പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വിശ്രമമില്ലാത്ത തിരച്ചിലാണു നടത്തിയത്. ഒടുവിൽ അഞ്ചരയോടെ മുക്താറിനെ എടത്തലയിൽ നിന്നു പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഹ്‌സിനയെ രക്ഷപ്പെടുത്തി ഭർത്താവിനൊപ്പം അയച്ചു. യാത്രയ്ക്കിടെ കാറിൽ നിന്നിറങ്ങിയിരുന്ന തൗഫീഖിനെയും ഷിജിയെയും വാഴക്കുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP