Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടേറ്റ് കൊല്ലപ്പെട്ടത് രാത്രി ഒരു മണിക്ക് കോളനിയിൽ എത്തിയ യുവാവ്; കയ്യിലും കാലിലും ഒട്ടേറെ വെട്ടേറ്റ് വിരലുകൾ വരെ മുറിഞ്ഞ സുജിത്തിനെ കൊന്നത് ബന്ധുവായ സുജിത്ത്; വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയിൽ കിടത്തി ചോരവീണ ഉടുപ്പും കഴുകിയ ശേഷം പൊലീസിനെ വിളിച്ചത് മോഷ്ടാവിനെ തടഞ്ഞു വച്ചു എന്ന് പറഞ്ഞ്

വെട്ടേറ്റ് കൊല്ലപ്പെട്ടത് രാത്രി ഒരു മണിക്ക് കോളനിയിൽ എത്തിയ യുവാവ്; കയ്യിലും കാലിലും ഒട്ടേറെ വെട്ടേറ്റ് വിരലുകൾ വരെ മുറിഞ്ഞ സുജിത്തിനെ കൊന്നത് ബന്ധുവായ സുജിത്ത്; വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയിൽ കിടത്തി ചോരവീണ ഉടുപ്പും കഴുകിയ ശേഷം പൊലീസിനെ വിളിച്ചത് മോഷ്ടാവിനെ തടഞ്ഞു വച്ചു എന്ന് പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

കലവൂർ: ആലപ്പുഴയിൽ ഇന്നലെ വെട്ടേറ്റ് കൊല്ലപ്പെട്ടത് രാത്രി ഒരു മണിയോടെ കോളനിയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ സുജിത്ത് എന്ന യുവാവ്. ബന്ധുവായ മറ്റൊരു സുജിത്ത് തന്നെയാണ് ഇയാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി 15ാം വാർഡ് എഎൻ കോളനിയിലെ വീട്ടിലാണു രാത്രി ഒരു മണിക്ക് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സുജിത്ത് സ്വന്തം വീട്ടിൽ നിന്നും അകലെയുള്ള കോളനിയിലെ ബന്ധുവായ സുജത്തിന്റെ വീട്ടിലെത്തിയതോടെയാണ് ഇയൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് ഇയാൾ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കോർത്തുശേരി ഗോപാലൻ പറമ്പിൽ മധുവിന്റെ മകൻ എം.സുജിത്താണ്(25) നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. ബന്ധുകൂടിയായ പ്രതി എ.സുജിത്തിനെ(36) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പുലര്‌ച്ചെ ഒരു മണിയോടെയാണ് സംഭവം അരങ്ങേറുന്നത്. മാരാരിക്കുളത്തുള്ള വീട്ടിൽ നിന്നും പാതിരാത്രിക്ക് കോളനിയിലുള്ള സുജിത്തിന്റെ വീട്ടിലെത്തുകയായിരുന്നു കൊല്ലപ്പെട്ട സുജിത്ത്. എന്നാൽ സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ വെട്ടുകയായിരുന്നു എന്നാണു പ്രതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കൊലപാതക കാരണം ഇതുവരെ വ്യക്തമല്ലെന്നു അന്വേഷണച്ചുമതലയുള്ള മാരാരിക്കുളം സിഐ നവാസ് പറഞ്ഞു.

തലയിലും കയ്യിലും കാലിലുമായി എട്ടോളം വെട്ടുകളാണു ശരീരത്തിൽ ഉണ്ടായിരുന്നത്. വിരലുകൾ പലതും അറ്റുപോയ നിലയിലായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന നിലയിൽ തന്നെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കൊലചെയ്യാൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള വീടിന്റെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ചോരപ്പാടുകളുള്ള തന്റെ ഉടുപ്പു കഴുകി കുളിച്ചശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണു പ്രതി പൊലീസിൽ വിവരമറിയിച്ചത്.

സംഭവത്തിനു ശേഷം മോഷ്ടാവിനെ പിടിച്ചുവച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ആദ്യം സുജിത്ത് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സുജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ടു വെട്ടിയ ശേഷം വീടിനു മുൻപിലെ വഴിയിൽ എടുത്തു കൊണ്ടുപോയി കിടത്തുകയായിരുന്നു.

രാത്രിയിൽ അത്താഴം കഴിച്ച ശേഷം കൂട്ടുകാരനെ കാണാൻ പോയതാണു സുജിത്തെന്നു സഹോദരൻ സുരേഷ് പറയുന്നത്. കൊല്ലപ്പെട്ട സുജിത്ത് ഹൃദ്രോഗിയാണെന്നും ജോലികൾക്കൊന്നും പോകാതെ വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. പൊലീസ്, ഫൊറസിൻക്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്വോഡ് എന്നിവർ സംഭവ സ്ഥലത്തു പരിശോധന നടത്തി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ തന്നെ സംസ്‌ക്കരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP