Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവ് ​ഗൾഫിലേക്ക് തിരികെ പോയതോടെ നവവധു വീടുവിട്ട് പോയത് സ്വർണാഭരണങ്ങളുമായി; 26കാരി കേരള അതിർത്തി പിന്നിട്ടെന്ന് പൊലീസ്; പിങ്കിയുടെ ഫോൺ ഓഫായതോടെ വഴിമുട്ടി അന്വേഷണവും

ഭർത്താവ് ​ഗൾഫിലേക്ക് തിരികെ പോയതോടെ നവവധു വീടുവിട്ട് പോയത് സ്വർണാഭരണങ്ങളുമായി; 26കാരി കേരള അതിർത്തി പിന്നിട്ടെന്ന് പൊലീസ്; പിങ്കിയുടെ ഫോൺ ഓഫായതോടെ വഴിമുട്ടി അന്വേഷണവും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സ്വർണാഭരണങ്ങളുമായി മുങ്ങിയ പ്രവാസിയുടെ ഭാര്യ കർണാടകയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും കണ്ടെത്താനാകാതെ പൊലീസ്. ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ പഴയങ്ങാടി വലിയ വളപ്പിൽ സുമേഷിന്റ ഭാര്യ ബീഹാർ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യാണ് കഴിഞ്ഞ ദിവസം വീടുവിട്ട് പോയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി കേരള അതിർത്തി പിന്നിട്ടുവെന്നും കർണാടകത്തിൽവെച്ച് ഫോൺ ഓഫായതായും കണ്ടെത്തി. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ കർണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവർ ലൊക്കേഷൻ കാട്ടിയെങ്കിലും പിന്നാലെ ഫോൺ ഓഫാകുകയായിരുന്നു.

രണ്ടു മാസം മുമ്പാണ് സുമേഷ് ബീഹാർ സ്വദേശിയായ പിങ്കിയെ വിവാഹം കഴിച്ചത്. ഇതരസംസ്ഥാനക്കാരിയായ ഭാര്യ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷ് പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഗൾഫിൽ സഹപ്രവർത്തകനായിരുന്ന ബീഹാർ സ്വദേശി വഴിയാണ് സുമേഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.

ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം വീട്ടുകാരും ബന്ധുക്കളും വിവാഹത്തെ എതിർത്തെങ്കിലും പിന്നീട് ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗൾഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി, സുമേഷിന്റെ വീട്ടിൽ ആണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് യുവതി ഇറങ്ങിപ്പോയത്. ഏറെ നേരവും വീട്ടിൽ ആളനക്കമില്ലാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടിൽ ഇല്ലെന്ന് മനസിലായത്. തുടർന്ന് വീട്ടുകാർ ഫോൺ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാർ നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലായി. തുടർന്ന് സുമേഷിനെ വിവരം അറിയിക്കുകയും കണ്ണപുരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP