Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി കേസുകളിൽ ജാമ്യം എടുത്ത് വിവാഹം ചെയ്ത ശേഷം മൂന്നാം മാസം തൂങ്ങി മരിച്ചു; ഒപ്പം ഭർത്താവും മരണത്തിന് കീഴടങ്ങി; ഇരു മൃതദേഹങ്ങളും കണ്ടെത്തിയത് കാസർകോട്ടെ വാടക വീട്ടിൽ: എടുത്ത് ചാടിയുള്ള ഒളിച്ചോട്ടങ്ങൾ ദുരന്തങ്ങൾ ആവുന്നതിന്റെ ഉദാഹരണമായി ഒരു മലയാളി ജീവിത കഥ

ഭർത്താവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി കേസുകളിൽ ജാമ്യം എടുത്ത് വിവാഹം ചെയ്ത ശേഷം മൂന്നാം മാസം തൂങ്ങി മരിച്ചു; ഒപ്പം ഭർത്താവും മരണത്തിന് കീഴടങ്ങി; ഇരു മൃതദേഹങ്ങളും കണ്ടെത്തിയത് കാസർകോട്ടെ വാടക വീട്ടിൽ: എടുത്ത് ചാടിയുള്ള ഒളിച്ചോട്ടങ്ങൾ ദുരന്തങ്ങൾ ആവുന്നതിന്റെ ഉദാഹരണമായി ഒരു മലയാളി ജീവിത കഥ

മറുനാടൻ മലയാളി ബ്യൂറോ

പൊയിനാച്ചി: ഭർത്താവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി കാമുകനെ വിവാഹം ചെയ്ത ശേഷം മൂന്നാം മാസം തൂങ്ങി മരിച്ചു. ഒപ്പം ഭർത്താവും മരണത്തിന് കീഴടങ്ങി. കാസർകോട്ടെ വാടക ക്വാർട്ടേഴ്സിൽ നിന്നുമാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത് (28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി (22) എന്നിവരാണ് വിവാദമായ ഒളിച്ചോട്ടത്തിനും മൂന്ന് മാസത്തെ ദാമ്പത്യത്തിനും ഒടുവിൽ ജീവനൊടുക്കിയത്. ഭർത്താവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച ശേഷം ജുവനൈൽ കേസിൽ ജാമ്യമെടുത്ത ശേഷമായിരന്നു ഇരുവരും വിവാഹം കഴിച്ചതും ഒന്നിച്ച് ജീവിച്ച് തുടങ്ങിയതും. എന്നാൽ വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം ഇരുവരും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ഓടിട്ട ക്വാർട്ടേഴ്‌സിന്റെ കിടപ്പുമുറിയിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇവർ താമസിക്കുന്ന വീട്ടിലെ സമീപത്തെ മുറിയിൽ താമസിക്കുന്ന സ്ത്രീ ആളനക്കം കേൾക്കാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ക്വാർട്ടേഴ്‌സ് ഉടമയുടെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് ക്വാർട്ടേഴ്‌സ് ഉടമ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതേസമയം ഭർത്താവിനെയും രണ്ട് വസസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പുത്തൻ ദാമ്പത്യ ജീവിതം തിരഞ്ഞെടുത്ത ഇവർ എന്തിനാണ് മരണത്തിന് കീഴടങ്ങിയതെന്ന് വ്യക്തമല്ല.

മുറിയുടെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ഉടൻ മേൽപ്പറമ്പ് പൊലീസിൽ വിവരമറിയിച്ചു. കാസർകോട് ഡിവൈ.എസ്‌പി. പി.ബാലകൃഷ്ണൻ നായർ, മേൽപ്പറമ്പ് പ്രിൻസിപ്പൽ എസ്‌ഐ. പി.പ്രമോദ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാസർകോട് താലൂക്ക് തഹസിൽദാർ കെ.മുരളീധരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവിനെയും രണ്ടു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ജയകുമാരി ജിഷാന്തുമായി കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജയയെയും കുട്ടിയെയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബർ 27-ന് ഹൊസ്ദുർഗ് പൊലീസ് ബാലനീതിവകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസെടുത്തിരുന്നു. പിന്നീട് ജിഷാന്തിന്റെ കൂടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരായ ജയകുമാരി ജുവൈനൽ കേസിൽ ജാമ്യമെടുത്തു. ശേഷം കോടതി ജയകുമാരിയെ സ്വന്തം ഇഷ്ടപ്രകാരം വിടുകയും ചെയ്തു. ഇതോടെ ജിഷാന്തിനൊപ്പം ജീവിക്കാൻ തീരുമാനിച്ച യുവതി പിന്നീട് ഇയാളെ വിവാഹം ചെയ്യുകയും ചെയ്തു. കുട്ടി അച്ഛന്റെ കൂടെ പോകുകയും ചെയ്തു. വിവാഹിതരായ ശേഷമാണ് ജിഷാന്തും ജയയും പരവനടുക്കത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.

മാർക്കറ്റിങ് ഫീൽഡിൽ ജയ പ്രവർത്തിച്ചിരുന്നപ്പോഴാണ് ജിഷാന്തുമായി അടുത്തതെന്നാണ് സൂചന. പെയിന്റിങ് തൊഴിലാളിയാണിയാൾ. ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ് ജിഷാന്ത്. സഹോദരങ്ങൾ: ജിഷ, ജിഷിത. രാമചന്ദ്ര ആചാരിയുടെയും സുമതിയുടെയും മകളാണ് ജയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP