Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുശാന്തിന്റെ മരണത്തിന് തലേന്ന് നടന്ന ബോളിവുഡ് പാർട്ടിയിൽ ഒരുവിവിഐപിയും പങ്കെടുത്തു; 'നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറുടെ സുഹൃത്ത്...ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകൻ..എല്ലാവരും സ്നേഹത്തോടെ ബേബി പെൻക്വിൻ എന്ന് വിളിക്കുന്ന വ്യക്തി': സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്; തന്നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടാൽ ആത്മഹത്യയല്ലെന്ന് ധരിക്കണമെന്നും നടി

സുശാന്തിന്റെ മരണത്തിന് തലേന്ന് നടന്ന ബോളിവുഡ് പാർട്ടിയിൽ ഒരുവിവിഐപിയും പങ്കെടുത്തു; 'നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറുടെ സുഹൃത്ത്...ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകൻ..എല്ലാവരും സ്നേഹത്തോടെ ബേബി പെൻക്വിൻ എന്ന് വിളിക്കുന്ന വ്യക്തി': സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്; തന്നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടാൽ ആത്മഹത്യയല്ലെന്ന് ധരിക്കണമെന്നും നടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒരിടവേളയ്ക്ക് ശേഷം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ബോളിവുഡിലെ വമ്പന്മാർക്കെതിരെ വെടി പൊട്ടിക്കാറുള്ള നടി കങ്കണ റണാവത്ത് തന്നെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുള്ളത്. സുശാന്തിന്റെ മരണത്തിന് തൊട്ടുതലേന്ന് രാത്രിയിൽ നടന്ന പാർട്ടിയിൽ മുംബൈയിലെ ഒരുവിവിഐപി പങ്കെടുത്തുവെന്നാണ് കങ്കണ റണാവത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ സന്നിഹിതനായത് ഒരു രാഷ്ട്രീയ പ്രമുഖനാണെന്നും എല്ലാവർക്കും ആളുടെ പേര് അറിയാമെങ്കിലും വെളിപ്പെടുത്താൻ ധൈര്യമുണ്ടാകില്ലെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ, തനിക്ക് പ്രമുഖരുടെ പേര് വിളിച്ചുപറയാൻ ഭയമില്ലെന്നും, തന്നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയാൽ അത് ആത്മഹത്യയല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കൊള്ളണമെന്നും പറയുന്നു കങ്കണ.

'നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറുടെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകൻ, എല്ലാവരും സ്നേഹത്തോടെ ബേബി പെൻക്വിൻ എന്ന് വിളിക്കുന്ന വ്യക്തി', എന്നാണ് കങ്കണ നൽകുന്ന സൂചനകൾ. ആദിത്യ താക്കറെയാണ് സുശാന്തിന്റെ വീട്ടിൽ അന്ന് നടന്ന പാർട്ടിയിൽ പങ്കെടുത്ത പ്രമുഖൻ എന്നാണ് നടിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. തന്നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടാൽ ദയവു ചെയ്ത് ആത്മഹത്യയാണെന്ന കരുതരുതെന്നും കൂടി കങ്കണ പറയുന്നു.

സുശാന്ത് വിഷയത്തിൽ ബോളിവുഡിലെ പല പ്രമുഖർക്കെതിരെയും കങ്കണ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. നടന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ എ ലിസ്റ്റിൽ ഉൾപ്പെട്ടവരെ വെളിപ്പെടുത്തി ഗുരുതര ആക്ഷേപങ്ങളാണ് നടി ഉയർത്തിയത്. സുശാന്തിനെ വിവാഹപാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിൽ ദീപിക പദുക്കോണിനെതിരെയും കങ്കണ വിമർശനമുയർത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഒരു ലേഖനത്തിന്റെ സ്‌ക്രീൻഷോട്ടും നടി പുറത്തുവിട്ടു.

കങ്കണയോട് വിയോജിപ്പുമായി സുശാന്ത് കുടുബത്തിന്റെ അഭിഭാഷകൻ

കങ്കണ റണാവത്ത് സന്ദർഭം മുതലാക്കി താരപ്രമുഖരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കാൻ നോക്കുകയാണെന്ന സംസാരം ബോളിവുഡിൽ നേരത്തെ തന്നെയുണ്ട്. കങ്കണ പറയും പോലെ സിശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ തങ്ങൾ നൽകിയ കേസ് ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ടല്ലെന്ന് സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങിന്റെ അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു. ബോളിവുഡിൽ ഒരു മൂവി മാഫിയ ഉണ്ടെന്നും അവർ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും, തന്നെയും സുശാന്തിനെയും പോലെ പുറത്തുനിന്ന് വന്നവരെ ഒതുക്കാൻ ശ്രമം നടത്തുന്നുവെന്നുമാണ് കങ്കണയുടെ ആരോപണത്തിന്റെ കാതൽ.

എന്നാൽ, സ്വജനപക്ഷപാത പ്രശ്‌നം പൊലീസ് അന്വേഷിക്കേണ്ട കാര്യമല്ലെന്നാണ് അഭിഭാഷകൻ വികാസ് സിങ്ങിന്റെ പക്ഷം. കങ്കണ ഉന്നയിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് താരസംഘടനയോ നിർമ്മാതാക്കളുടെ അസോസിയേഷനോ ഒക്കെയാണ്. ഈ കേസിന് അതുമായി ബന്ധമില്ല, വികാസ് സിങ് പറഞ്ഞു.

ബോളിവുഡിലെ സ്വജനപക്ഷപാതവും മറ്റും സുശാന്തിനെ ചെറിയ രീതിയിൽ ബാധിച്ചിരിക്കാം. എന്നാൽ, അത് ക്രിമിനൽ കുറ്റമല്ല. സുശാന്തിന്റെ ആത്മഹത്യാക്കേസുമായി ഇതിന് ബന്ധമില്ല എന്ന നിലപാടാണ് അഭിഭാഷകൻ സ്വീകരിച്ചിരിക്കുന്നത്. തന്റെ അറിവിൽ കങ്കണ സുശാന്തിന്റെ കുടുംബത്തെ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങിനെയും അവർ വിളിച്ചിട്ടില്ല.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ, താൻ സുശാന്തിനെ കണ്ടിട്ടേയില്ലെന്ന് കങ്കണ സമ്മതിച്ചിരുന്നു. എന്നാൽ, താനും സുശാന്തുമൊക്കെ ബോളിവുഡിലെ അന്യരായിരുന്നുവെന്നും അത്തരത്തിൽ തനിക്ക് മാനസിക അടുപ്പം തോന്നുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. സുശാന്തിന്റെ കരിയർ അട്ടിമറിക്കാനും അയാളെ പരാജയപ്പെട്ട താരമെന്ന് വിശേഷിപ്പിക്കാനും ശ്രമങ്ങൾ നടന്നുവെന്നും കങ്കണ അവകാശപ്പെട്ടു.

ആദിത്യ, മഹേഷ് ഭട്ട്. കരൺ ജോഹർ ധർമ പ്രൊഡക്ഷൻസിന്റെ സിഇഒ എന്നിവരടക്കം 40 ബോളിവുഡ് പ്രവർത്തകരെ മുംബൈ പൊലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുകഴിഞ്ഞു. റിയക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആറും എടുത്തിട്ടുണ്ട്. ജൂൺ14 നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP