Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് ​ഗൾഫിലായ വീട്ടമ്മയെ വളക്കാൻ അനീഷ് ചുറ്റിക്കറങ്ങിയത് നാല് കൊല്ലം: ആദ്യം ചിരിച്ച് കാണിച്ചത് അനുകൂലമെന്ന് കരുതി ഭാര്യയെ ഉപേക്ഷിച്ചു: കാര്യം നടക്കില്ലെന്ന്ഉറപ്പായപ്പോൾ ആയുധമെടുത്ത് വിജയിച്ചു: കുണ്ടറയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് പ്രേമ നെെരാശ്യം മൂലം

ഭർത്താവ് ​ഗൾഫിലായ വീട്ടമ്മയെ വളക്കാൻ അനീഷ് ചുറ്റിക്കറങ്ങിയത് നാല് കൊല്ലം: ആദ്യം ചിരിച്ച് കാണിച്ചത് അനുകൂലമെന്ന് കരുതി ഭാര്യയെ ഉപേക്ഷിച്ചു: കാര്യം നടക്കില്ലെന്ന്ഉറപ്പായപ്പോൾ ആയുധമെടുത്ത് വിജയിച്ചു: കുണ്ടറയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് പ്രേമ നെെരാശ്യം മൂലം

മറുനാടൻ മലയാളി ബ്യൂറോ

കുണ്ടറ (കൊല്ലം) : കേരളപുരം അഞ്ചുമുക്കിൽ മകളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം വീട്ടിലേക്കു മടങ്ങിയ വീട്ടമ്മ നടുറോഡിൽ കൊലപ്പെടുത്തിയ സംഭവം ഇന്നലെ രാവിലെയാണ് കേരളം കേട്ട് ഞെട്ടിയത്. സംഭവത്തിൽ അയൽവാസിയായ അനീഷിനെ പൊലീസും പിടികൂടി. ഭർത്താവ് ​ഗൾഫിലായ വീട്ടമ്മയെ വളക്കാൻ അനീഷ് ചുറ്റിക്കറങ്ങിയത് വർഷങ്ങളോളമെന്ന് സൂചന. എന്നാൽ, ഷെെയ തനിക്കൊപ്പം നിൽക്കില്ലെന്ന് കണ്ടതോടെ ആസുത്രണം ചെയ്ത് കൊലനടത്തുകയായിരുന്നു. അതിനായി അനീഷ് കെെയ്യിൽ കരുതിയിരുന്നത് മുളക് പൊടിയും ആയുധങ്ങളും. 

അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട്‌ ഇവർ തമ്മിൽ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിൽ അനീഷിന്‌ എതിർപ്പുണ്ടായിരുന്നു. എന്നാൽ, യുവതി ഇത്‌ അവഗണിച്ചു. തന്നെ ഒഴിവാക്കാൻ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂർഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ട് മൂന്ന ദിവസം മുമ്പും ഷെെലയെ പ്രതി തടഞ്ഞ് നിർത്താൻ ശ്രമിച്ചതായി വിവരങ്ങള്‌‍ ലഭിക്കുന്നുണ്ട്.

മാസങ്ങൾക്കു മുമ്പ്‌ ഷൈലയെ വീട്ടിൽ കയറി മർദിക്കുകയും കാർ അടിച്ച്‌ തകർക്കുകയും സ്വന്തം ബൈക്ക്‌ കത്തിക്കുകയും ചെയ്‌ത സംഭവത്തിൽ അനീഷിനെതിരേ കുണ്ടറ പൊലീസിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. കുത്തിയ ശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന പ്രതി കേരളപുരം സ്വദേശി അനീഷിനെ (30) പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തതും. ഇയാളെ നാട്ടുകാർ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തിൽ കുത്തുകയായിരുന്നു.

കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡിൽ രക്തം വാർന്ന് കിടന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആരും അടുത്തേക്ക് വന്നില്ല. ആയുധവുമായി അനീഷ് ആ സമയം അവിടെയുണ്ടായിരുന്നു. അയൽവീട്ടിലെ പൈപ്പിൽ കൈ കഴുകിയ ശേഷം അനീഷ് റോഡിലേക്കിറങ്ങി നിന്നു. വിവരമറിഞ്ഞ് കുണ്ടറ സിഐ: പി.വി.രമേശ് കുമാർ സ്ഥലത്തെത്തി യുവതിയെ കേരളപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ്‌പി ഹരിശങ്കർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവർ തമ്മിൽ മുൻപും വാക്കേറ്റം ഉണ്ടായിട്ടുള്ളതായി സൂചന കിട്ടുന്നത്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP