Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലനടന്ന വീട്ടിൽ നിന്നും ഒരാൾ ചാടിപ്പോകുന്നത് കണ്ടെന്ന മീൻ വിൽപ്പക്കാരന്റെ മൊഴി നിർണ്ണായകമായി; തൃശൂരിലെ അദ്ധ്യാപികയുടെ കൊലപാതകത്തിൽ അയൽവാസി പിടിയിൽ; പ്രതി വലിയ പണക്കാരനെന്ന് നാട്ടുകാർ; സ്ഥലം വിൽപ്പന നടത്തി ലക്ഷങ്ങൾ സ്വരൂപിച്ച ആൾ സ്വർണ്ണത്തിന് വേണ്ടി കൊല നടത്തിയെന്ന് വിശ്വസിക്കാനാകാതെ പൊലീസും

കൊലനടന്ന വീട്ടിൽ നിന്നും ഒരാൾ ചാടിപ്പോകുന്നത് കണ്ടെന്ന മീൻ വിൽപ്പക്കാരന്റെ മൊഴി നിർണ്ണായകമായി; തൃശൂരിലെ അദ്ധ്യാപികയുടെ കൊലപാതകത്തിൽ അയൽവാസി പിടിയിൽ; പ്രതി വലിയ പണക്കാരനെന്ന് നാട്ടുകാർ; സ്ഥലം വിൽപ്പന നടത്തി ലക്ഷങ്ങൾ സ്വരൂപിച്ച ആൾ സ്വർണ്ണത്തിന് വേണ്ടി കൊല നടത്തിയെന്ന് വിശ്വസിക്കാനാകാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ഗണേശമംഗലത്ത് റിട്ടയേർഡ് അദ്ധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ. നാട്ടുകാരനായ മണി എന്ന ജയരാജനാണ് പിടിയിലായത്. മതിൽ ചാടിക്കടന്ന് വീട്ടിലെത്തിയെന്നും, സ്വർണാഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അദ്ധ്യാപിക തലയിടിച്ച് വീണുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

എന്നാൽ തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇതിൽ ശാസ്ത്രീയ പരിശോധനകളുടെ ഫലം കൂടി കാത്തിരിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു കൊലപാതകം. ഗണേശമംഗലം സ്വദേശിയായ വസന്ത (76) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഇരുപത് വർഷമായി അദ്ധ്യാപിക വീട്ടിൽ തനിച്ചാണ് താമിസിച്ചിരുന്നത്. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തിൽ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടപ്പെട്ടിരുന്നു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും റൂറൽ എസ്‌പി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവുമെത്തിയിരുന്നു.

കൊലപാതകം നടന്ന വീട്ടിൽ നിന്നും ഒരാൾ മതിൽചാടി ഓടിപ്പോകുന്നത് കണ്ടതായി മീൻവിൽപ്പനക്കാരൻ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാൾ പ്രതിയുടെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത് ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ്, കൊലപാതകം നടന്ന വീടിന് സമീപത്തുനിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള പ്രതിയുടെ വീട്ടിലേക്ക് പൊലീസ് എത്തുന്നത്.

അതേസമയം പിടിയിലായ പ്രതി ജയരാജൻ സാമ്പത്തികമായി ഉന്നത നിലയിലുള്ള ആളെന്ന് നാട്ടുകാർ പറഞ്ഞു.അടുത്തിടെയാണ് ഇയാളുടെ ഒരു സ്ഥലം വിൽപ്പന നടത്തിയത്.ലക്ഷങ്ങൾ ഇതുവഴി ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ സ്വർണാഭരണം മോഷ്ടിക്കേണ്ടതുണ്ടോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.ഒപ്പം പ്രതി സാമ്പത്തികമായി മികച്ച സ്ഥിതിയിലുള്ള ആളാണെന്ന് തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്റയും സ്ഥിരീകരിച്ചു.അതിനാൽ തന്നെ സ്വർണം മോഷ്ടിക്കാനാണോ കൊല നടത്തിയതെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസും.

പ്രതിക്ക് 68 വയസ്സാണുള്ളതെന്നും, മോഷണമായിരുന്നു ലക്ഷ്യമെന്നും എസ്‌പി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളാണോ കവർച്ചയിലേക്ക് നയിച്ചതെന്നു അന്വേഷിക്കുന്നതായി എസ്‌പി വിശദീകരിച്ചു.പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കാരണത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇന്നു രാവിലെയാണ് തൃശൂർ ഗണേശമംഗലത്ത് റിട്ടയേഡ് അദ്ധ്യാപിക വസന്ത വീടിനുള്ളിൽ കൊല്ലപ്പെട്ടത്. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തിൽ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP