Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

ഓയിൽ റിഗ്ഗിലെ ജോലിക്കാരന്റെ ഭാര്യ; ഫെബ്രുവരിയിൽ ഗർഭിണിയായി; അബോർഷൻ കാമുകനെ അറിയിച്ചില്ല; പത്തുമാസമായപ്പോൾ പ്രസവം നടന്നെന്ന് വരുത്താൻ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ഫോട്ടോ വാട്സാപ്പിൽ ബാദുഷായ്ക്ക് അയച്ചു നൽകി അച്ഛനായെന്ന് തെറ്റിധരിപ്പിച്ചു; നീതുരാജിന്റെ കുബുദ്ധിയിലും നിറയുന്നത് അവിഹിതം

ഓയിൽ റിഗ്ഗിലെ ജോലിക്കാരന്റെ ഭാര്യ; ഫെബ്രുവരിയിൽ ഗർഭിണിയായി; അബോർഷൻ കാമുകനെ അറിയിച്ചില്ല; പത്തുമാസമായപ്പോൾ പ്രസവം നടന്നെന്ന് വരുത്താൻ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ഫോട്ടോ വാട്സാപ്പിൽ ബാദുഷായ്ക്ക് അയച്ചു നൽകി അച്ഛനായെന്ന് തെറ്റിധരിപ്പിച്ചു; നീതുരാജിന്റെ കുബുദ്ധിയിലും നിറയുന്നത് അവിഹിതം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ നീതുരാജ് ആഗ്രഹിച്ചത് കാമുകനെ തന്നോടൊപ്പം ചേർത്തു വയ്ക്കാൻ. കളമശ്ശേരിയിൽ നിന്ന് കോട്ടയത്തേയ്ക്ക് നീതു രാജ് വന്നത് പ്രസവത്തിനാണെന്ന് കാമുകനെ തെറ്റി ധരിപ്പിച്ചാണ്. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു താൻ പ്രസവിച്ചുവെന്ന് കാമുകനെ അറിയിച്ചു. വാട്‌സാപ്പിലൂടെ ഫോട്ടോയും അയച്ചു. ഇതിന് ശേഷം കാമുകന്റെ വീട്ടിലേക്കും വിളിച്ചു. അവർക്ക് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു കൊടുത്തു. അതിന് ശേഷമാണ് കുട്ടിയുമായി ഹോട്ടലിൽ നിന്നും മുങ്ങാൻ ശ്രമിച്ചതും പിടിയിലായതും. കോട്ടയം എസ് പി ഡി ശിൽപ വാർത്താ സമ്മേളനം നടത്തി തന്നെ നീതുവിന്റെ പ്രതികാര കഥ തുറന്നു പറഞ്ഞു കഴിഞ്ഞു. തട്ടിക്കൊണ്ടു പോകലിൽ കാമുകന് പങ്കില്ലെന്നും എസ് പി വിശദീകരിച്ചു.

കളമശ്ശേരിയിൽ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയായിരുന്നു നീതു. ഇതിനിടെയാണ് വിവാഹിതയായ നീതു മറ്റൊരു യുവാവുമായി അടുപ്പത്തിലായത്. ഇതിനിടെ ഈ കാമുകൻ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം ഉടലെടുത്തു. ഇതോടെ ഫെബ്രുവരിയിൽ താൻ ഗർഭിണിയാണെന്ന് കാമുകനെ അറിയിച്ചു. കാമുകന്റെ വീട്ടുകാരേയും ഇക്കാര്യം അറിയിച്ചു. ഈ സമയം അവർ ഗർഭിണിയായിരുന്നു. പിന്നീട് അബോർഷനായി. ഇക്കാര്യം പക്ഷേ കാമുകനെ അറിയിച്ചില്ല. കാമുകന്റെ വീട്ടുകാരിൽ നിന്നും മറച്ചു വച്ചു. നവംബർ ആയപ്പോൾ തന്നെ പത്തു മാസമായി. ഇതോടെ കാമുകന്റെ വീട്ടുകാർ പ്രസവത്തെ കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് കുട്ടിയെ വേണമെന്ന ചിന്ത നീതുവിന് വന്നത്.

എങ്ങനേയും ഒരു കുട്ടിയെ സംഘടിപ്പിച്ച് കാമുകനെ കാട്ടാനായിരുന്നു നീതുവിന്റെ പദ്ധതി. അതിന് വേണ്ടി താൻ പഠിച്ച കോട്ടയത്തെ മെഡിക്കൽ കോളേജിലെ സാധ്യത തേടി. മെഡിക്കൽ സ്‌റ്റോറിൽ നിന്ന് നേഴ്‌സിന്റെ വസ്ത്രം വാങ്ങി. പ്രസവ വാർഡിലെത്തിയാൽ കുട്ടിയെ കിട്ടുമെന്ന് മനസ്സിലാക്കി. അങ്ങനെ വാർഡിലെത്തി. ആദ്യം കണ്ട കുട്ടിയെ തന്നെ കൊണ്ടു പോകാൻ ഉറപ്പിച്ചു. ഈ കുട്ടിയുമായി മുങ്ങി. ഹോട്ടലിൽ എത്തിയപ്പോൾ തന്നെ വാട്‌സാപ്പിലൂടെ കുട്ടി ജനിച്ചുവെന്ന് കാമുകനെ തെറ്റിധരിപ്പിച്ചു.

എങ്ങനേയും കാമുകനെ കൂടെ നിർത്തനായിരുന്നു തീരുമാനം. ടിക് ടോക്കിലൂടെയാണ് ഡ്രൈവറായ കാമുകനെ നീതു പരിചയപ്പെട്ടത്. ഭർത്താവ് വിദേശത്താണ്. വിവാഹ മോചനം നടത്തിയിട്ടുമില്ല. വിവാഹത്തിൽ ഒരു ആൺകുട്ടിയുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് വ്യാഴാഴ്ച നാടകീയ സംഭവം അരങ്ങേറിയത്. വണ്ടിപ്പെരിയാർ വലിയത്തറയിലുള്ള ദമ്പതികളുടെ രണ്ടു ദിവസമായ പെൺകുഞ്ഞിനെ നേഴ്സിന്റെ വേഷത്തിലെത്തിയ നീതുവാണ് തട്ടിക്കൊണ്ടുപോയത്.

പകൽ 3.20നായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് മിനിറ്റുകൾക്കുള്ളിൽ സമീപത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത തിരുവല്ല പല്ലാടത്തിൽ സുധീഭവനത്തിൽ ആർ നീതുരാജിനെയാണ് പിടികൂടിയത്. നിറവ്യത്യാസമുള്ളതിനാൽ പരിശോധിക്കണമെന്നും പറഞ്ഞാണ് നഴ്സിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരി ഗൈനക്കോളജി ജനറൽ വാർഡിൽ നിന്നും കുഞ്ഞിനെ കടത്തിയത്. കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനാൽ അമ്മയും ബന്ധുക്കളും അധികൃതരോട് തിരക്കി. അപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.

കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിലും സമീപത്തും തിരച്ചിൽ നടത്തി. ഇതിനിടെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ ഉടമ സാബു കുഞ്ഞിനെ കണ്ടതായുള്ള വിവരം കൈമാറി. പാഞ്ഞെത്തിയ പൊലീസ് സംഘം സ്ത്രീയെ പിടികൂടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. നീതുരാജ് ഐടി ജീവനക്കാരിയായിരുന്നു. പിന്നീട് ഈവന്റ് മാനേജ്‌മെന്റിലേത്ത് മാറി.

പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഏഴു വയസുള്ള മകനും ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിനിയായ ഇവർ കളമശ്ശേരിയിൽ ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി സ്ത്രീ ആശുപത്രിയിൽ ഉണ്ടായിരുന്നതായി കൂട്ടിരിപ്പുകാർ പറഞ്ഞു. ആൺസുഹൃത്തിനെ തന്നോട് ഒപ്പം നിർത്താനും അയാളിൽ തനിക്കുണ്ടായതാണ് കുഞ്ഞെന്നും ബോധ്യപ്പെടുത്താനുമാണ് ജനിച്ച് 24 മണിക്കൂർ കഴിയും മുമ്പുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. നീതുവിന്റെ കളമശേരിയിലുള്ള സുഹൃത്ത് ഇബ്രാഹിം ബാദുഷ എന്നൊരാളും പൊലീസ് കസ്റ്റഡിയിലുണ്ട്.

നീതു ഇപ്പോൾ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിലാണ്. സുഹൃത്തും ഒപ്പം ജോലി നോക്കുന്നയാളാണ്. നീതുവിന് ആറുവയസ്സുള്ള ആൺകുഞ്ഞുണ്ട്. ഭർത്താവ് വിദേശത്താണ്. സുഹൃത്തുമായി ഒരുമിച്ച് ജീവിക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ നീതു പൊലീസിനോട് പറഞ്ഞത്. പ്രവാസിയുടെ ഭാര്യയായ ഇവർ കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു.

എന്നാൽ അടുത്തിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാൻ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവർന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്‌ളാക്ക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്. ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്.

നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവച്ചു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പലപ്പോഴായി തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും അത് തിരികെ കിട്ടാനുമാണ് ഇത് ചെയ്തതെന്നാണ് നീതു പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP