Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചു ലിറ്റർ മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കാര്യം മറന്നുപോയി; രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ മൃതദേഹം അഴുകി തുടങ്ങി; പത്രങ്ങളിലൂടെ പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചു; തെളിവുടുപ്പിന് എത്തിച്ച പ്രതിയുടെ വിവരണം കേട്ട് ഞെട്ടി പൊലീസ്; നീതുവിനെ സെബാസ്റ്റ്യൻ ഇല്ലാതാക്കിയത് ക്രൂരമായി  

അഞ്ചു ലിറ്റർ മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കാര്യം മറന്നുപോയി; രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ മൃതദേഹം അഴുകി തുടങ്ങി; പത്രങ്ങളിലൂടെ പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചു; തെളിവുടുപ്പിന് എത്തിച്ച പ്രതിയുടെ വിവരണം കേട്ട് ഞെട്ടി പൊലീസ്; നീതുവിനെ സെബാസ്റ്റ്യൻ ഇല്ലാതാക്കിയത് ക്രൂരമായി   

ബുർഹാൻ തളങ്കര

കാസർകോട്: ടാപ്പിങ് തൊഴിലാളിയായ യുവതി കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയായ ഭർത്താവിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ (28) കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് കൽപറ്റ മൂങ്ങനാനി വീട്ടിൽ സെബാസ്റ്റ്യനെ (38) യാണ് എന്മകജെ ഷേണി മഞ്ഞാറയിലെ കോട്ടയം സ്വദേശിയുടെ മെറിലാൻഡ് റബർ എസ്റ്റേറ്റിലെ തോട്ടത്തിലെ വീട്ടിൽ തെളിവെടുപ്പിന് ഹാജരാക്കിയത്.

പൊലീസ് പറയുന്നത്: 27നാണ് കൊല നടന്നത്. മദ്യപിച്ച് എത്തിയ പ്രതി വീണ്ടും മദ്യപിക്കാനായി നീതുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്രേസ്ലെറ്റ് ആവശ്യപ്പെടുകയും ഇതിന് സമ്മതിക്കാത്തപ്പോൾ പ്രതി നീതുവിന്റെ തല മതിലിനോട് ചേർത്തിടിച്ചു . തുടർന്ന് ആരോഗ്യവാനായ പ്രതി കഴുത്തുപിടിച്ച് മേലോട്ട് ഉയർത്തി. പിന്നീട് കഴുത്ത് ഞെരിച്ചതിനു ശേഷം മരണം ഉറപ്പാക്കുന്നതിന് തുണിയിൽ(ലുങ്കി) കുരുക്കുണ്ടാക്കി കാലുകൾ നിശ്ചലമാകുന്നത് വരെ തൂക്കിപ്പിടിച്ചു. മരണം ഉറപ്പുവരുത്താൻ ഇതേ തുണികൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്തു. മരണം ഉറപ്പുവരുത്തിയതിനുശേഷം ഒരു തുണികൊണ്ട് മറച്ചുവച്ചു.

ഈ ഒരു അവസരത്തിലാണ് കൂടെ ജോലി ചെയ്യുന്ന ഷാജി എന്ന വ്യക്തി നടന്നുവരുന്നത് പ്രതി കണ്ടത്. ഉടനെ തുണിയിൽ പൊതിഞ്ഞ മൃതദേഹം പൂജാമുറിയിലേക്ക് മാറ്റി വാതിലുകൾ അടച്ചുവെച്ചു. വീട്ടിലെത്തിയ ഷാജി നീതുവിനെ അന്വേഷിക്കുകയും 8. 5ന്റെ ബസ്സിൽ നീതു നാട്ടിൽ പോയതായി പ്രതി പറയുകയും ചെയ്തു. സംഭവത്തിനു ശേഷം നീതുവിന്റെ മൃതദേഹത്തിൽ നിന്നും അഴിച്ചു മാറ്റിയ ചെയിൻ പെർളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിൽപന നടത്തിയപോൾ 2500 രൂപ കിട്ടി. ഈ പണവുമായി തൊട്ടടുത്തുള്ള അതിർത്തി പ്രദേശമായ കർണാടകയിലെ അഡ്വാനടുക്കായിൽ പോകുകയും 5 ലിറ്റർ മദ്യം വാങ്ങുകയും ചെയ്തു. തുടർന്ന് മദ്യവുമായി വീട്ടിനടുത്തുള്ള ചായ്പിൽ കൂട്ടുകാരോടൊപ്പം ഉല്ലസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അമിതമായ മദ്യപാനത്തെ തുറന്ന് രണ്ട് ദിവസം ലഹരിയിൽ ആയിരുന്ന പ്രതിക്ക് മൃതദേഹത്തിന്റെ കാര്യങ്ങൾ മറന്നതോടെ മാറ്റാനുള്ള സാഹചര്യം ഉണ്ടായില്ല.

ലഹരി മാറിയപ്പോൾ മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്തുവന്നു തുടങ്ങിയിരുന്നു. ഇതോടെ രാവിലെ ആന്റോ തന്റെ വസ്ത്രങ്ങളുമായി ഇവിടെ നിന്നു രക്ഷപ്പെട്ടു. പോകുന്ന വഴിയിൽ മറ്റു തൊഴിലാളികൾ കണ്ടപ്പോൾ എന്തിനാണ് ഇത്രമാത്രം ഡ്രസ്സ് എടുത്ത് പോകുന്നതെന്ന് ചോദിച്ചിരുന്നു. കുറേ ദിവസമായി അലക്കിയിട്ട് അലക്കാൻ കൊടുക്കാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു. മറ്റൊരു തൊഴിലാളി വീടിന്റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ വീടിന്റെ ജനലിന്റെ സമീപത്തായി ഉണ്ടെന്നാണ് അറിയിച്ചത്. എന്നാൽ താക്കോൽ കാണാത്തതുകൊണ്ട് വീണ്ടും വിളിച്ചപ്പോൾ അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു . വീടിന് പരിസരത്ത് ദുർഗന്ധം മൂലം സമീപത്ത് താമസിക്കുന്നവർ ഓടിളക്കി അകത്തിറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

30, 31 തീയതികളിൽ കോഴിക്കോട് താമസിച്ചു. ഇതിനിടയിൽ ഒരു ബേസിക് മൊബൈൽ ഫോണും സിമ്മും ഇയാൾ കരസ്ഥമാക്കിയിരുന്നു. 1ന് എറണാകുളത്ത് താമസിച്ചു. 2ന് രാവിലെ തിരുവനന്തപുരത്തെ ലോഡ്ജിൽ താമസിച്ചു. ദിവസവും പത്രവും വാങ്ങിച്ച് കൊലപാതക വിവരങ്ങളും പൊലീസിന്റെ നീക്കങ്ങളും ഇയാൾ വീക്ഷിച്ചു വരികയായിരുന്നു. പ്രതി തിരുവനന്തപുരം ഉണ്ടെന്നറിഞ്ഞ് കാസർകോട് പൊലീസ് തിരുവനന്തപുരം എത്തുമ്പോഴേക്കും പത്രങ്ങളിലൂടെ പൊലീസിന്റെ നീക്കങ്ങൾ പ്രതി മനസ്സിലാക്കി താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ ലഭിച്ചപ്പോൾ തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ കാസർകോട് സൈബർ സെല്ലും ബദിയടുക്ക പൊലീസും ചേർന്ന് പിടികൂടി.

നീതുവിന്റെ ബാഗ് അടക്കമുള്ള വസ്ത്രങ്ങൾ തോട്ടത്തിന്റെ വശത്തേക്ക് വലിച്ചറിഞ്ഞത് ഇന്നലെ തെളിവെടുപ്പിനിടയിൽ കണ്ടെടുത്തിരുന്നു. ആന്റോയുടെ സ്വഭാവ ദൂഷ്യം കാരണം നേരത്തെ നീതു ഇയാളിൽ നിന്നും അകന്ന് മകനോടൊപ്പം കഴിയുകയായിരുന്നു. രണ്ടുമാസം മുമ്പ് കാസർകോട് എത്തിയ ആന്റോ മെസ്സഞ്ചറിലൂടെ സ്‌നേഹപ്രകടനങ്ങൾ പുറത്തെടുത്ത് നീതുവിനെ കാസർകോട്ടേക്ക് എത്തിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ താമസിച്ചിരുന്ന നീതുവിന് ആന്റോ ജോലി ചെയ്തിരുന്ന കാടുമുടിയ പ്രദേശം ഭയപ്പെടുത്തുന്നതായിരുന്നു. ഇതിനുപുറമേ ആന്റോയുടെ മധ്യസേവയും മറ്റു കാരണങ്ങൾ കാരണം രണ്ടാഴ്ച കഴിയുമ്പോൾ തന്നെ താൻ തിരിച്ചു പോവുകയാണെന്ന് അറിയിച്ചിരുന്നു.

പോകാനായി ഇറങ്ങിയ നീതുവിന്റെ വസ്ത്രങ്ങൾ കത്തിച്ചാണ് ആന്റോ ഇതിന് തടയിട്ടത്. എന്നാൽ പോകാൻ അനുവദിച്ചില്ലെങ്കിൽ പൂർണ്ണമായും ആന്റോയെ ഉപേക്ഷിച്ച് ഇറങ്ങിപ്പോകും എന്ന് നീതു അറിയിച്ചിരുന്നു. ഇതിനിടയിലാണ് മദ്യപിക്കാനുള്ള പണത്തിനായി സ്വർണം ആവശ്യപ്പെടുകയും അത് വഴക്കിലെത്തുകയും കൊലപാതകം നടത്തുകയും ചെയ്തത്. കാസർകോട് പൊലീസ് സൈബർ ഇൻസ്‌പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ബദിയടുക്ക എസ്‌ഐ: കെ.പി.വിനോദ്കുമാർ, വിദ്യാനഗർ എസ്‌ഐ: ബാലചന്ദ്രൻ, സൈബർ സെൽ എഎസ്‌ഐ പ്രേമരാജൻ, സിപിഒമാരായ അഭിലാഷ്, ശിവകുമാർ, ഓസ്റ്റിൻ തമ്പി എന്നിവരാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP