Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

സ്‌പോട്ടിലെത്തി ഒരു മണിക്കൂറിനുള്ളിൽ കള്ളന്മാരെ കണ്ടെത്തിയ അന്വേഷണ മികവ്; ഡോഗ് സ്‌ക്വാഡിലെ അപ്പു പുപ്പുലിയാണ്; പ്രതികളെ അഴിക്കുള്ളിലാക്കാൻ പൊലീസിനെ സഹായിച്ചത് കോട്ടയത്തെ താരം; നീണ്ടൂർ സക്കൂളിലെ മോഷണത്തിൽ പൂർവ്വ വിദ്യാർത്ഥികൾ കുടുങ്ങുമ്പോൾ

സ്‌പോട്ടിലെത്തി ഒരു മണിക്കൂറിനുള്ളിൽ കള്ളന്മാരെ കണ്ടെത്തിയ അന്വേഷണ മികവ്; ഡോഗ് സ്‌ക്വാഡിലെ അപ്പു പുപ്പുലിയാണ്; പ്രതികളെ അഴിക്കുള്ളിലാക്കാൻ പൊലീസിനെ സഹായിച്ചത് കോട്ടയത്തെ താരം; നീണ്ടൂർ സക്കൂളിലെ മോഷണത്തിൽ പൂർവ്വ വിദ്യാർത്ഥികൾ കുടുങ്ങുമ്പോൾ

വിനോദ് പൂന്തോട്ടം

കോട്ടയം. ഏറ്റുമാനൂർ നീണ്ടൂർ എസ്‌കെവി ഗവ. ഹൈസ്‌കൂളിലെ മോഷണക്കേസിലെ പ്രതികളായ 2 പൂർവവിദ്യാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് സാഹസികമായി പിടികൂടി. ഡോഗ് സ്‌ക്വാഡിലെ അപ്പു എന്ന നായയുടെ മികവാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. നായ എത്തിയ ഉടൻ മണം പിടിച്ച് പ്രതികളെ തേടി ഇറങ്ങി കൃത്യം അരമണിക്കൂറിനകം പൊലീസ് നായ പ്രതികളുട അടുത്ത് എത്തി. നായം മണം പിടിച്ച് എത്തിയതും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ കിലോ മീറ്ററുകൾ താണ്ടിയാണ് പൊലീസ് പ്രകളെ കീഴ്പ്പെടുത്തിയത്.

നീണ്ടൂർ സ്വദേശികളായ ധനുരാജ് (21), അരവിന്ദ രാജു (20) എന്നിവരാണു പിടിയിലായത്. ഇവർ മുൻപ് മോഷണ -കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.സ്‌കൂൾ ഓഫിസിൽ കടന്ന് 4 ലാപ്ടോപ്പുകളും 2 ഡിജിറ്റൽ ക്യാമറകളുമാണ് മോഷ്ടിച്ചത്. പ്രതികളെ ഉടനടി പിടിക്കാൻ സഹായിച്ച പൊലീസ് നായ കോട്ടയത്ത് താരമായി മാറിയിരിക്കുകയാണ്. സാധാരണ ഗതിയിൽ മണം പിടിച്ചെത്തുന്ന പൊലീസ് നായയ്ക്ക് തൂടർന്ന് മുന്നോട്ടു പോകാൻ കഴിയാറില്ല. മോഷ്ടാക്കാൾ പൊലീസ് നായ പുറകെ വരാതിരിക്കാൻ ചില പൊടിക്കൈകളും ചെയ്യാറുണ്ട്. മണം കിട്ടാതിരിക്കാൻ നടത്തുന്ന ഇത്തരം ചെപ്പടി വിദ്യകൾ പലപ്പോഴും അന്വേഷണത്തെയു ബാധിക്കാറുണ്ട്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

തിങ്കളാഴ്ച രാവിലെ സ്‌ക്കൂൾ തൂറന്നപ്പോൾ ഓഫീസ് റൂമിലെ ഒരു കതകിന്റെ കുറ്റി ഇളകിയതു കണ്ട പിയൂൺ ആണ് മോഷണം നടന്നിരിക്കാമെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത്. എന്നാൽ സക്കൂളിലെ ഓഫീസിൽ റൂമിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ സ്‌ക്കൂളിനടുത്തുള്ള എസ്എൻഡിപി കെട്ടിടത്തിലെ ട്യൂഷൻ സെന്ററിന്റെ മുറി വൃത്തിയാക്കാനും വാടക കൊടുക്കാനുമെത്തിയ ട്യൂഷൻ അദ്ധ്യാപകൻ കോതനല്ലൂർ അജിത്താണ് ശുചിമുറിയിൽ ലാപ്ടോപ് അടങ്ങിയ ബാഗ് ആദ്യം കണ്ടത്. രണ്ടാഴ്ചയായി ട്യൂഷൻസെന്റർ അവധിയായിരുന്നു.
തുടർന്നു പൊലീസിനെ അറിയിച്ചു.

സ്‌കൂളിനു സമീപത്തെ എസ്എൻഡിപി കെട്ടിടത്തിനു പിറകിലെ ശുചിമുറിയിൽ നിന്നാണ് 2 ലാപ്ടോപ്പുകൾ കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ നിന്നു മൂന്നാമത്തെ ലാപ്ടോപ്പും താമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നു നാലാമത്തെ ലാപ്ടോപ്പും കണ്ടെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കുന്ന മുറിയായിരുന്നു ഇത്. ഇക്കാര്യം സ്‌ക്കൂളിൽ അറിഞ്ഞപ്പോൾ സ്‌ക്കൂളിലെ കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശോധിച്ചു. അപ്പാേഴാണ് മോക്ഷണ വിവരം സ്‌ക്കൂൾ അധികൃതർ അറിയുന്നത്. ഉടൻ തന്നെ പോലസിൽ പരാതിയും നല്കി. എന്നാൽ കമ്പ്യൂട്ടർ ലാബിന്റെ താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.

ആകെ കൂട് ഓഫീസിലെ വാതിലിന്റെ ഒരു കുറ്റി ഇളകിയതൊഴിച്ച് മറ്റ് തെളിവുകളൊന്നും ഇല്ലതാനും. അതി വിദഗ്ദമായി തന്നെയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്. അതു കൊണ്ട് തന്നെ സംശയങ്ങൾ പല വഴിക്ക് നീങ്ങി. ഏറ്റുമാനൂർ എസ്ഐ കെ.കെ.പ്രശോഭിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു വിരലടയാള വിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും വരുത്തി. അപ്പു എന്ന നായയാണ് വന്നത്. മണം പിടിച്ച അപ്പു ആദ്യം ലാപ്പ് ചോപ്പ കണ്ടെടുത്ത സ്ളത്ത എത്തി പിന്നീട് കെട്ടിടത്തിൽ നിന്ന് ഇറങ്ങി സ്‌കൂളിന്റെ മുന്നിലൂടെയുള്ള വഴിയേ ഓടി. ഏകദേശം അരക്കിലോമീറ്റർ പിന്നിട്ട് ഡപ്യൂട്ടിക്കവലയിലെത്തി. ഈ സമയം ഇവിടെ നിന്ന 3 പേർക്ക് അടുത്തേക്ക് അപ്പു മണം പിടിച്ചെത്തി ഉടൻ തന്നെ നായയെയും പൊലീസിനെയും കണ്ട് അവർ ഓടി. ഇവരുടെ പിന്നാലെ പൊലീസും പാഞ്ഞു. പൊലീസിനു പിന്നാലെ സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്നു. പാടത്തുകൂടിയും കാടുപിടിച്ച സ്ഥലങ്ങളിലൂടെയും ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ എസ്ഐ ആദ്യ പ്രതിയെ പിടികൂടി. വീണ്ടും രണ്ടര കിലോമീറ്റർ ഓടിയ ശേഷമാണ് രണ്ടാമത്തെയാളെ പിടിച്ചത്

മൂന്നമത്തെ ആൾ ഇവർക്കൊപ്പം സംസാരിച്ച നിൽക്കുകയായിരുന്നു അയാൾക്ക് മോക്ഷണത്തിൽ ബന്ധമില്ലന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുവർച്ചെ ആണ് മോഷണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു. പ്രതികളിൽ ഒരാളായ ധനുരാജ് ലാപ്പടോപ്പുകൾ കണ്ടെടുത്ത ഒഴിഞ്ഞ കെട്ടിടത്തിൽ രാത്രി വന്നു കിടക്കുമായിരുന്നു. ഒരു ഒളിത്താവലം പോലെയായിരുന്നു ധനുരാജിന് ഈ കെട്ടിടം. വീട്ടുകാരുമായി അകന്നു കഴിഞ്ഞ ധനുരാജ് മോക്ഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ബാംഗ്ലൂർക്ക് കടക്കാനാണ് പദ്ധതി ഇട്ടിരുന്നത്. മുൻപ് ചെരിയ മോക്ഷണങ്ങളിൽ ഇരുവരും പ്രതിയായിട്ടുണ്ട്. കഞ്ചാവ് കേസിലും പിടിക്കപ്പെട്ടിട്ടുണ്ട്.

എസ്ഐ പ്രശോഭിനു പുറമേ ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ.രാജേഷ്‌കുമാർ, എസ്ഐ മാത്യു പി.പോൾ, എഎസ്ഐമാരായ സിനോയ്, മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ഡെന്നി പി.ജോയ്, പ്രവീൺ, ജ്യോതികൃഷ്ണൻ, ഡോഗ് സ്‌ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, സജി കുമാർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP