Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ

ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് ലിസി സോജൻ. ഗൾഫിലെ പെൺവാണിഭ സംഘങ്ങളുടെ മുഖ്യ ഇടിലക്കാരി. ലീനാ ബഷീർ എന്ന പേരിൽ ആണ് ഇവർ ഗൾഫിൽ അറിയപ്പെടുന്നത്. നോട്ട് വെളുപ്പിക്കൽ അടക്കം പല കേസുകളിലും ലിസി പിടിയിലായിട്ടുണ്ട്.

നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് 10 വർഷം തടവും നാല് പേർക്ക് ഏഴ് വർഷം തടവുമാണ് കോടതി വിധിച്ചത്. കെ.വി. സുരേഷ്, ലിസി സോജൻ, സേതുലാൽ എന്നിവർക്ക് 10 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. അനിൽകുമാർ, ബിന്ദു, ശാന്ത, എ.പി. മനീഷ് എന്നിവർക്ക് ഏഴു വർഷം തടവും മനീഷൊഴികെ മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്ന്. മനീഷിന് 50000 രൂപയാണ് പിഴ. ആറു പേരെ കോടതി വെറുതെ വിട്ടു. പെൺവാണിഭസംഘത്തിന്റെ പക്കൽ നിന്ന് രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യക്കടത്ത് റാക്കറ്റ് ഷാർജയിലേക്ക് കടത്തിയ യുവതി പെൺവാണിഭസംഘത്തിന്റെ തടവിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തുകയായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ രണ്ടു കേസുകളിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയായ മറ്റു രണ്ടു കേസുകളിൽ ഇനി വിധി പറയാനുണ്ട്.

കൊടും ദാരിദ്രത്തിലായിരുന്നു ലിസി സോജന്റെ കുട്ടിക്കാലം. വീട്ടിലെ പട്ടിണി മൂലം യുപി ക്ലാസിൽ പഠനം ഉപേക്ഷിച്ചു. അതിന് ശേഷം ബീഡിതെറുപ്പ് തുടങ്ങി. സോജനുമായി പരിചയപ്പെട്ടതോടെ തൃശൂർ മാർക്കറ്റിൽ പച്ചക്കറി വിൽപ്പനക്കാരിയും. അവിടെ നിന്നും ഗൾഫിലേക്കും. പിന്നെ ലിസി സോജൻ ആളാകെ മാറി. സിനിമാ കഥകളെ വെല്ലുവിധമായി ജീവിതം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വമ്പൻ കാറുകളിൽ എത്തി താരമായി. പച്ചക്കറിക്കട പൂട്ടി ഗൾഫിലേക്ക് പോയപ്പോൾ തുടക്കത്തിൽ വല്ലപ്പോഴുമായി നാട്ടിലേക്കുള്ള മടക്കം. ചിലരൊയെക്കെ സന്ദർശക വിസയിൽ കൊണ്ടു പോവുകയും ചെയ്തു. ലിസി കൊണ്ടു പോയ പലരും നാട്ടിലെത്തി പ്രതിഷേധിച്ചതോടെയാണ് പെൺവാണിഭമാണ് തൊഴിലെന്ന് തിരിച്ചറിയുന്നത്. അറബികളുടെ ഇഷ്ട തോഴിയായി മാറിയ ലിസി സോജന് നാട്ടിലും ബന്ധങ്ങളേറെയുണ്ടായിരുന്നു.

വിമാനത്താവളത്തിലെ അതി നിർണ്ണായക സ്വാധീനം ലിസി സോജനുണ്ടായിരുന്നു. പെൺവാണിഭത്തിന് മറയാക്കിയതും ഈ ബന്ധങ്ങളായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ പിടിവീണതോടെ ഇവരെ തേടി എത്തുന്ന ഇടപാടുകാർ കുറഞ്ഞു. ഇതോടെ നോട്ട് നിരോധനകാലത്ത് നോട്ട് വെളുപ്പിക്കാനും രംഗത്ത് വന്നു. അവിടേയും പിടിവീണു. വിവിധ തൊഴിലുകൾക്ക് എന്ന പേരിൽ പെൺകുട്ടികളെ ഗൾഫിൽ എത്തിച്ച് പെൺവാണിഭ സംഘങ്ങൾക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി. ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇവർ പെൺകുട്ടികളെ കടത്തിയിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിയായ യുവതിയെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഗൾഫിലേക്ക് കടത്തിയ കേസാണ് ലിസി സോജനെ വെട്ടിലാക്കിയത്.

ഇവർക്ക് വേണ്ടി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ നിന്ന് ഇവർ നാട്ടിലെത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇവരെ പിടികൂടുകയും ചെയ്തു. മലയാളി പെൺകുട്ടികളെ ഉൾപ്പെടെ ചതിക്കുഴിയിൽ ചാടിക്കുന്ന ഗൾഫിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ലിസി സോജനിൽ നിന്ന് ക്രൈംബ്രാഞ്ചിന് അന്ന് ലഭിച്ചത്. ഇതാണ് മനുഷ്യക്കടത്തിൽ നിർണ്ണായകമായതും. ഇതെടെ ദുബായിലെ പെൺവാണിഭ സംഘങ്ങൾക്കു വേണ്ടി യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ സുരേഷും കുടുങ്ങി.

സുരേഷുമൊത്തായിരുന്നു ലിസി സോജന്റെ ഗൾഫിലെ പെൺവാണിഭം. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങൾ വഴി യുവതികളെ കടത്തിയ കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിച്ചത്. അതുകൊണ്ട് മാത്രമാണ് ഇവർ പിടിയിലായത്. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിൽ 13 പേരെ പ്രതി ചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സുരേഷ് ആണ് മുഖ്യസൂത്രധാരൻ. കൊടുങ്ങല്ലൂർ കരുമാത്തറ മഠത്തിവിലാകം ലിസി സോജൻ മറ്റൊരു പ്രധാനിയും. വീട്ടുജോലിക്കെന്ന പേരിൽ വ്യാജ പാസ്പോർട്ടിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെ സിബിഐ ചുമത്തിയ കുറ്റം. ഇതാണ് കോടതി ശരിവച്ചതും

ദുബായിൽ അൽ വാസി സ്റ്റുഡിയോ നടത്തുകയായിരുന്നു സുരേഷ്. ന്യൂഡൽഹി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുരേഷും ലിസി സോജനും ചേർന്ന് യുവതികളെ കടത്തിയിരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികൾക്ക് 20000 രൂപ മുകളിൽ ശമ്പളമുള്ള വീട്ടുജോലി വാഗ്ദാനം ചെയ്യും. യുവതികളെ തേടിപ്പിടിച്ച് റിക്രൂട്ട് ചെയ്യാൻ സ്ത്രീകുൾ ഉൾപ്പെടെ കേരളത്തിലുടനീളം ഏജന്റുമാരുണ്ട്. വ്യാജ പാസ്പോർട്ടിൽ ദുബായിൽ എത്തി കുറച്ചുദിവസം കഴിയുമ്പോൾ യുവതികൾ സെക്സ് റാക്കറ്റിന്റെ ഭാഗമാകും. ഗൾഫിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ത്രീകളുടെ മൊബൈൽ ഫോണും പാസ്പോർട്ടും വാങ്ങിവയ്ക്കും.

കരച്ചിലോ ബഹളമോ ഉണ്ടാക്കിയാൽ നാട്ടിലുള്ള സംഘാംഗങ്ങളെ കൊണ്ട് വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ട് സ്ത്രീകളൊതുങ്ങും. മുഖ്യനടത്തിപ്പുകാരിയും രണ്ടാംപ്രതിയുമായ ലിസി സോജന്റെ കസ്റ്റഡിയിലാണ് സ്ത്രീകളെ താമസിപ്പിക്കുകയായിരുന്നു രീതി. ഗൾഫിൽ വേശ്യാവൃത്തി കുറ്റകരമായതിനാൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചാണ് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിക്കച്ചിരുന്നത്. ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടാൻ 50 ദിർഹമാണ് ഫീസ്. പണം ഇടനിലക്കാരനാണ് വാങ്ങുകയെന്നും സിബിഐ കണ്ടെത്തിയിരുന്നു.

തിരക്കേറിയ ദിവസങ്ങളിൽ 30 മുതൽ 50 ആളുകളുടെ കൂടെ വരെ ശരീരം പങ്കിടേണ്ടി വരും. വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ സമയം കൊടുക്കില്ല. 50 ദിർഹത്തിന്റെ പകുതി കമ്മിഷനായി സംഘം എടുക്കും. ബാക്കി ഇരുപത്തിയഞ്ചിന്റെ പകുതി യാത്ര, ഭക്ഷണം മരുന്ന് എന്നിവയുടെ പേരിലും കവരും. 12.5 ദിർഹമാണ് ഇരകൾക്ക് കിട്ടുക. ആ പണവും കൈവശം വയ്ക്കാനാവില്ല. ആർത്തവ സമയത്ത് സ്ത്രീകളെ താമസിപ്പിക്കുന്നത് ഗോഡൗൺ എന്ന് വിളിപ്പേരുള്ള കെട്ടിടത്തിലാണ്. ആവശ്യക്കാരുണ്ടെങ്കിൽ ഗുളിക കഴിപ്പിച്ചും അല്ലാതെയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഇങ്ങനെ പോകുന്നു സിബിഐയുടെ കണ്ടെത്തലുകൾ.

അനിൽകുമാർ, ബിന്ദു, ശാന്ത എന്നീ ഏജന്റുമാർ വഴിയാണ് ലിസി സോജൻ യുവതികളെ വിദേശത്തേക്ക് കടത്തിയിരുന്നത്. ഇവർക്ക് എല്ലാവിധ സഹായവും ചെയ്ത് നൽകിയത് സേതുലാലാണ്. സംഘത്തിലെ ലൈംഗിക തൊഴിലാളികളായിരുന്ന ബിന്ദുവും ശാന്തയും പിന്നീട് ഏജന്റുമാരായി മാറുകയായിരുന്നു. ലിസിയും സേതുലാലും 'ഗോഡൗണിൽ' ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ഇവർ കടത്തിയ ചിറയിൻകീഴ്, കട്ടപ്പന സ്വദേശികളായ യുവതികൾ പിടക്കപ്പെട്ടതോടെയാണു മലയാളികൾ ഇടനിലക്കാരായ പെൺവാണിഭ റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്.

ചിറയിൻകീഴിലെ യുവതിയെ 2012 ജൂൺ 11 നാണു ദുബായിൽ ശുചീകരണ തൊഴിലാളിയായി ജോലിയും 25,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തു പെൺവാണിഭസംഘത്തിനു വേണ്ടി കടത്തിയത്. അതിന് മുൻപ് 2011 ഓഗസ്റ്റ് 17 നു കട്ടപ്പന സ്വദേശിനിയെ കടത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമിക്കുന്നതിനിടയിലാണു സമാനസ്വഭാവമുള്ള കേസ് ശ്രദ്ധയിൽപെട്ടതും സുരേഷിന്റെ നേതൃത്വത്തിൽ ദുബായിൽ നടക്കുന്ന പെൺവാണിഭം സംബന്ധിച്ച വിവരം ലഭിച്ചതും. മസ്‌കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകൾ കൈവശമില്ലാത്തതിനാൽ മുംബൈ വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതാണു കേസിനു വഴിത്തിരിവായത്. നടക്കുന്ന മനുഷ്യക്കടത്തും പെൺവാണിഭവും പുറത്തറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP