Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ദേഹത്ത് തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്ന' ഭീഷണി മുഴക്കിയത് മണ്ണെണ്ണയുമായി; എന്നിട്ടും അടുത്തു വന്നപ്പോൾ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തലും; ഭർത്താവ് ജോലിക്ക് പോയപ്പോൾ വിനീഷ് കടന്നുപിടിച്ചത് ഭർതൃമതിയായ യുവതിയെ; മാനം കാക്കാനായി തീ കൊളുത്തിയ യുവതിയുടെ നില അതീവ ഗുരുതരം; നെടുമങ്ങാടിനെ ഞെട്ടിച്ച ആത്മഹത്യാശ്രമം ഇങ്ങനെ

എന്റെ ദേഹത്ത് തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്ന' ഭീഷണി മുഴക്കിയത് മണ്ണെണ്ണയുമായി; എന്നിട്ടും അടുത്തു വന്നപ്പോൾ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തലും; ഭർത്താവ് ജോലിക്ക് പോയപ്പോൾ വിനീഷ് കടന്നുപിടിച്ചത് ഭർതൃമതിയായ യുവതിയെ; മാനം കാക്കാനായി തീ കൊളുത്തിയ യുവതിയുടെ നില അതീവ ഗുരുതരം; നെടുമങ്ങാടിനെ ഞെട്ടിച്ച ആത്മഹത്യാശ്രമം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: ബലാത്സംഗ ശ്രമത്തിന്നിടെ യുവതി ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് യുവാവ് അറസ്റ്റിലായി. വെള്ളനാട് സ്വദേശിയായ വിനീഷ് (36) ആണ് അറസ്റ്റിലായത്. ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. തന്റെ ബന്ധുവിന്റെ ഭാര്യയെയാണ് പീഡിപ്പിക്കാൻ വിനീഷ് ശ്രമിച്ചത്.

യുവാവിനെ തള്ളിമാറ്റിയ ശേഷം മുറിയിൽ കയറിയ വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തുകയായിരുന്നു. പലവട്ടം തന്നെ പീഡിപ്പിക്കാൻ ഭർതൃസഹോദരൻ ശ്രമിച്ചതായി ആനാട് സ്വദേശിയായ യുവതി ആശുപത്രിയിൽ മജിസ്‌ട്രേറ്റിനു മൊഴി നൽകിയതായി അറിയുന്നു. യുവതിയുടെ ഭർത്താവിന്റെ കുഞ്ഞമ്മയുടെ മകനാണ് വിനീഷ്. ഇന്നലെ രാവിലെ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയപ്പോഴാണ് സംഭവം നടന്നത്. കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത യുവതി വിനീഷിനെ തള്ളിമാറ്റി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ വിനീഷിനെ വലിയമല പൊലീസ് റിമാൻഡ് ചെയ്തു.

മൂന്നു വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഇവർക്ക് രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. യുവതിയുടെ ഭർത്താവിന്റെ കുഞ്ഞമ്മയുടെ മകനായ വിനീഷും യുവതിയുടെ ഭർത്താവും സുഹൃത്തുക്കളാണ്. വിനീഷിനും യുവതിയുടെ ഭർത്താവിനും കൂലിപ്പണിയാണ്. ഇന്നലെ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വിനീഷ് ജോലിക്ക് പോയിരുന്നില്ല. ഭർത്താവ് പോയപ്പോൾ യുവതിയെ വിനീഷ് കയറിപ്പിടിക്കുകയായിരുന്നു. വിനീഷിന്റെ കൈ തട്ടിമാറ്റി മുറിക്കുള്ളിൽ കയറിയ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. . യുവതിയും രണ്ടു വയസുള്ള കുഞ്ഞും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.

എന്റെ ദേഹത്ത് തൊട്ടാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. അവിവാഹിതനായ വിനീഷ് ശല്യക്കാരനാണ്. കുറച്ച് നാളായി വിനീഷ് ജോലിക്ക് പോകുന്നില്ല. ഇടയ്ക്ക് ഇവരുടെ വീട്ടിൽ വന്നു വിനീഷ് താമസിക്കാറുണ്ട്. ഈ രീതിയിലാണ് തലേദിവസവും വിനീഷ് ഇവരുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവും വിനീഷും തമ്മിൽ അടുപ്പമായതിനാൽ ഈ കാര്യത്തിൽ യുവതി പ്രതികരിച്ചിരുന്നില്ല.

പക്ഷെ വിനീഷ് തന്റെ ഭാര്യയെ നോട്ടമിട്ടത് ഭർത്താവിനു അറിയാമായിരുന്നില്ലെന്നാണ് വലിയമല പൊലീസ് മറുനാടനോട് പറഞ്ഞത്. വിനീഷ് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം യുവതിയുടെ ഭർത്താവിനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനാണ് വിനീഷിനെതിരെ കേസ് ചാർജ് ചെയ്തത് എന്ന് വലിയമല പൊലീസ് പറഞ്ഞു. ഇന്നലെ തന്നെ വിനീഷിനെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP