Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

എം എ പരീക്ഷയിൽ ഒരു പേപ്പറിന് വെറും നാല് മാർക്ക്, മറ്റൊരു പേപ്പറിന് പന്ത്രണ്ടും! എം.എ പരീക്ഷയിൽ ആദ്യ സെമസ്റ്റർ പോലും കരകയറാനാവാത്ത ശിവരഞ്ജിത്തിനും നസീമിനും പിഎസ്.സി പരീക്ഷയിൽ മുമ്പിലെത്തിയത് അത്ര സിമ്പിളായി കാണണോ? ഉത്തരക്കടലാസിൽ എഴുതിയ പ്രണയലേഖനവും സിനിമാ പാട്ടുകളും ഇൻവിജലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളെന്നും വിലയിരുത്തൽ; ക്രമക്കേട് കണ്ടെത്താൻ ശ്രമിക്കാതെ കൈയും കെട്ടി അധികൃതരും

എം എ പരീക്ഷയിൽ ഒരു പേപ്പറിന് വെറും നാല് മാർക്ക്, മറ്റൊരു പേപ്പറിന് പന്ത്രണ്ടും! എം.എ പരീക്ഷയിൽ ആദ്യ സെമസ്റ്റർ പോലും കരകയറാനാവാത്ത ശിവരഞ്ജിത്തിനും നസീമിനും പിഎസ്.സി പരീക്ഷയിൽ മുമ്പിലെത്തിയത് അത്ര സിമ്പിളായി കാണണോ? ഉത്തരക്കടലാസിൽ എഴുതിയ പ്രണയലേഖനവും സിനിമാ പാട്ടുകളും ഇൻവിജലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളെന്നും വിലയിരുത്തൽ; ക്രമക്കേട് കണ്ടെത്താൻ ശ്രമിക്കാതെ കൈയും കെട്ടി അധികൃതരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠിയെ കുത്തുക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരജ്ഞിത്തിനും നസീമിനും പി ജി പരീക്ഷകളിൽ വളരെ തുച്ഛമായ മാർക്കാണ് ലഭിച്ചതെന്ന വാർത്ത ഇന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇവർ എങ്ങനെയാണ് പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്കുകാരനായതെന്ന ചോദ്യമാണ് ഉയരുന്നത്. ഇതോടെ പിഎസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയം ശക്തമായി ഉയർന്നിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.ജി. ഒന്നാം സെമസ്റ്റർ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ തോറ്റ മാർക്ക് ലിസ്റ്റും പുറത്തുവന്നിരുന്നു.

കേസിൽ പ്രതികളാകുമ്പോൾ രണ്ട് പേരും പി.ജി. വിദ്യാർത്ഥികളായിരുന്നു. ഫിലോസഫി വിഭാഗത്തിലാണ് ഇരുവരും പഠിച്ചിരുന്നത്. 2018ലാണ് ശിവരഞ്ചിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകൾക്കും പരാജയപ്പെട്ട ശിവരഞ്ചിത്ത് 2019ൽ വീണ്ടും ഈ പരീക്ഷകളെഴുതി എന്നാൽ ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല. ആദ്യത്തെ തവണ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി പേപ്പറിന് കേവലം നാല് മാർക്ക് മാത്രമാണ് ഇയാൾക്ക് നേടാനായത്. എന്നാൽ രണ്ടാം തവണ ഈ പേപ്പറിന് പന്ത്രണ്ട് മാർക്ക് വാങ്ങിയാണ് പരാജയപ്പെട്ടത്. ഇതിനെ തുടർന്നാണ് വളഞ്ഞ വഴിയിലൂടെ പരീക്ഷ കടമ്പ ചാടിക്കടക്കാൻ യൂണിവേഴ്‌സിറ്റി ഉത്തര കടലാസുകൾ ശേഖരിച്ചതെന്ന് കരുതുന്നു. നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ചിത്തിന് സമാനമാണ്. എന്നാൽ ചില വിഷയങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിൽ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാൽ സെമസ്റ്റർ വിജയം നേടാനായില്ല.

Stories you may Like

യൂണിവേഴ്‌സിറ്റി പരീക്ഷയിൽ രണ്ട് തവണ തോറ്റ വിദ്യാർത്ഥികൾ പി.എസ്.സി പരീക്ഷയിൽ ഒന്നാം സ്ഥാനമുൾപ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനൽകുന്നതാണെന്ന് ആക്ഷേപം ഉയരുകയാണ്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് പൊലീസ് റാങ്ക് ലിസ്റ്റിൽ ഇവർ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. അക്കാഡമിക് വിഷയങ്ങളിൽ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകൾ ക്ലാസിൽ കയറാതെ കറങ്ങി നടന്നിരുന്ന ശിവരഞ്ജിത്ത് ഇൻവിജലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളാണ് ഉത്തരക്കടലാസിൽ പ്രേമലേഖനവും സിനിമാപാട്ടുമായി തെളിഞ്ഞത്.

ഇൻവിജലേറ്റർ അറിഞ്ഞോ അറിയാതെയോ വേറെ ബുക്ക് ലറ്റിൽ ഉത്തരമെഴുതി നൽകിയശേഷം തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ച സിനിമാപാട്ടും പ്രേമലേഖനവുമെഴുതിയ ഷീറ്റുകൾ കുത്തുകേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ കണ്ണിൽപ്പെട്ടതാണ് ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളലേക്ക് വിരൽ ചൂണ്ടുന്ന തെളിവായത്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജസീൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതും പി.എസ്.സി പട്ടികയിൽ ഒന്നാം റാങ്കുകാരനായി എത്തിയത് വീണ്ടും ചർച്ചയാകുന്നത് ഇതുകൊണ്ടാണ്.എന്നാൽ ഈ സംശയത്തിന് തടയിടാനായി ശിവരഞ്ചിത്ത് നിരത്തുന്ന ന്യായം ഇപ്രകാരമാണ്. ആയുർവേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തിൽ കോച്ചിംഗിനായി താൻ പോയിരുന്നുവെന്നും തനിക്കൊപ്പം റാങ്ക് ലിസ്റ്റിലുൾപ്പെട്ട നസിമും പ്രണവും കോളേജിലെ കമ്പയിൻ സ്റ്റഡിനടത്തിയിരുന്നതായും പൊലീസിനോട് ശിവരഞ്ചിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

ശിവരഞ്ചിത്ത് നിരത്തുന്ന ന്യായം ഇപ്രകാരമാണ്. ആയുർവേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തിൽ കോച്ചിംഗിനായി താൻ പോയിരുന്നുവെന്നും തനിക്കൊപ്പം റാങ്ക് ലിസ്റ്റിലുൾപ്പെട്ട നസിമും പ്രണവും കോളേജിലെ കമ്പയിൻ സ്റ്റഡിനടത്തിയിരുന്നതായും പൊലീസിനോട് ശിവരഞ്ചിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പി.എസ്.സി പരിശീലനങ്ങൾക്ക് പോകുന്ന ഉദ്യോഗാർത്ഥികളുടെ വീടുകളിൽ കാണപ്പെടാറുള്ള പരിശീലന പുസ്തകങ്ങളോ , മോഡൽ ചോദ്യങ്ങളോ ഒന്നും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസിന് കണ്ടെത്താനായില്ലെന്നതും ശ്രദ്ധേയമാണ്. പിന്നെ എങ്ങനെ പഠിച്ചുവെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പി എസ് സിയുടെ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടാകാമെന്ന സംശയം പൊലീസിനുണ്ട്. വാട്സാപ്പിന്റെ സഹായത്തോടെ ഇവർ ഉത്തരം എഴുതാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ സർക്കാർ അനുകൂലമല്ലാത്തതു കൊണ്ട് അന്വേഷണം ഇവിടെ തീരും.

യൂണിവേഴ്സിറ്റി പരീക്ഷയിലെ തോൽവിയെ ജയമാക്കാനാണ് ശിവരഞ്ജിത് വളഞ്ഞ വഴിയിലൂടെ പരീക്ഷ കടമ്പ ചാടിക്കടക്കാൻ യൂണിവേഴ്സിറ്റി ഉത്തര കടലാസുകൾ ശേഖരിച്ചതെന്ന് കരുതുന്നു. നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ചിത്തിന് സമാനമാണ്. എന്നാൽ ചില വിഷയങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിൽ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാൽ സെമസ്റ്റർ വിജയം നേടാനായില്ല. പരീക്ഷയിൽ രണ്ട് തവണ തോറ്റ വിദ്യാർത്ഥികൾ പി.എസ്.സി പരീക്ഷയിൽ ഒന്നാം സ്ഥാനമുൾപ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനൽകുന്നതാണെന്ന് ആക്ഷേപം ഉയരുകയാണ്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതും സംശയത്തിന് ഇടനൽകുന്നുണ്ട്.

അക്കാഡമിക് വിഷയങ്ങളിൽ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകൾ. ക്ലാസിൽ കയറാതെ കറങ്ങി നടന്നിരുന്ന ശിവരഞ്ജിത്ത് ഇൻവിജലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളാണ് ഉത്തരക്കടലാസിൽ പ്രേമലേഖനവും സിനിമാപാട്ടുമായി തെളിഞ്ഞത്. ഇൻവിജലേറ്റർ അറിഞ്ഞോ അറിയാതെയോ വേറെ ബുക്ക് ലറ്റിൽ ഉത്തരമെഴുതി നൽകിയശേഷം തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ച സിനിമാപാട്ടും പ്രേമലേഖനവുമെഴുതിയ ഷീറ്റുകൾ കുത്തുകേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ കണ്ണിൽപ്പെട്ടതാണ് ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളലേക്ക് വിരൽ ചൂണ്ടുന്ന തെളിവായത്. ഇത് കണ്ടെത്തിയ എസ് ഐയെ സർക്കാർ സ്ഥലം മാറ്റുകയും ചെയ്തു. അതുകൊണ്ട് തന്നെ പരീക്ഷാ പ്രശ്നത്തിലേക്ക് അന്വേഷണം കൊണ്ടു പോകാൻ പൊലീസിനും പരിമിതകളുണ്ട്.

കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ വെയിറ്റേജ് മാർക്കിനായി ശിവരഞ്ജിത്ത് സമർപ്പിച്ച സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതാണ്. ശിവരഞ്ജിത്തിന് ഇത്തരം കുറുക്കുവഴികൾ ഉപദേശിച്ച് നൽകിയവരെയും സീൽ നിർമ്മിച്ചവരെയും മറ്റ് സഹായങ്ങൾ ചെയ്തവരെയും കണ്ടെത്തിയാലേ ഇതിലെ നിഗൂഢതകൾ പുറത്തുവരൂ. ഇത് സംബന്ധിച്ച് അന്വേഷണമൊന്നും നടക്കാനിടയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP