Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനവീയം വീഥിയിലെ മാഫിയയ്ക്കുള്ള വമ്പൻ രാഷ്ട്രീയ ബന്ധം; മ്യൂസിയം പൊലീസിനെ നിയന്ത്രിച്ച മയക്കു മരുന്ന് ലോബി അന്വേഷണം അട്ടിമറിച്ചു; യുവ സംവിധായികയുടെ മേൽ സമ്മർദ്ദം ചെലുത്തിയത് സ്വത്ത് തിരികെ എഴുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമോ? നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും കൊലയാളി രക്ഷപ്പെടും; ഇത് പെർഫെക്ട് തെളിവ് നശിപ്പിക്കൽ കേസ്; അട്ടിമറിക്കാർ സേനയ്ക്കുള്ളിൽ സുരക്ഷിതർ

മാനവീയം വീഥിയിലെ മാഫിയയ്ക്കുള്ള വമ്പൻ രാഷ്ട്രീയ ബന്ധം; മ്യൂസിയം പൊലീസിനെ നിയന്ത്രിച്ച മയക്കു മരുന്ന് ലോബി അന്വേഷണം അട്ടിമറിച്ചു; യുവ സംവിധായികയുടെ മേൽ സമ്മർദ്ദം ചെലുത്തിയത് സ്വത്ത് തിരികെ എഴുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമോ? നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും കൊലയാളി രക്ഷപ്പെടും; ഇത് പെർഫെക്ട് തെളിവ് നശിപ്പിക്കൽ കേസ്; അട്ടിമറിക്കാർ സേനയ്ക്കുള്ളിൽ സുരക്ഷിതർ

സായ് കിരൺ

തിരുവനന്തപുരം : ഒറ്റ നോട്ടത്തിൽ ഏത് പൊലീസുകാരനും കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അതെല്ലാം കണ്ടിലലെന്ന് നടിക്കുകയും ഇല്ലാകഥ പടച്ചുവിടികയും ചെയ്ത മ്യൂസിയം പൊലീസിനെ വെട്ടിലാക്കികൊണ്ടാണ് നയനയുടെ മരണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കേണ്ട അടിസ്ഥാനപരമായതെളിവുകൾ പോലും വിട്ടുകളഞ്ഞ കേസ് തുടക്കം മുതൽ അന്വേഷിച്ച മ്യൂസിയം പൊലീസ് ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായി. നയനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി പൊലീസ് നടത്തേണ്ട അന്വേഷണത്തിലും തെളിവുശേഖരണത്തിലും വരുത്തിയ വീഴ്ചയാണ് മ്യൂസിയം പൊലീസിലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

മാനവീയം വീഥിയിലെ ചില മാഫിയകൾക്ക് നയനയുടെ കൊലയുമായി പങ്കുണ്ടെന്നാണ് സൂചന. ലെനിൻ രാജേന്ദ്രന്റെ മരണത്തിന് ശേഷം നയനയും ഈ ഗ്രൂപ്പുമായി പ്രശ്‌നമുണ്ടായി. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർക്ക് ഉന്നത രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ട്. നയനയുടെ പേരിൽ വസ്തു വകകൾ ഉണ്ടായിരുന്നുവെന്നും ഇതെല്ലാം തട്ടിയെടുക്കാനുള്ള പ്രമുഖന്റെ കുടുംബം ശ്രമിച്ചിരുന്നതായും സൂചനകളുണ്ട്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് നയനയുടെ കൊലപാതക അട്ടിമറി പുതിയ തലത്തിലെത്തുന്നത്.

ആരു വന്നാലും നയനയുടെ കേസിൽ സത്യം ഇനി പുറത്തു വരില്ലെന്ന് കരുതുന്നവരുണ്ട്. മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. മരണം നടന്ന മുറിയിൽ വിരലടയാളം ശേഖരിക്കൽ നടന്നിട്ടില്ല. നയനയുടെ മൃതദേഹത്തിലും അപരന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഫോറൻസിക് പരിശോധന നടന്നിട്ടില്ല. മുറി കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ തന്നെ നിരവധി തെളിവുകൾ കിട്ടുമായിരുന്നു. എന്നാൽ ഇതെല്ലാം തുടക്കത്തിലേ തന്നെ വേണ്ടപ്പെട്ടവർ അട്ടിമറിച്ചു. അതുകൊണ്ട് തന്നെ നയനയുടെ കൊലപതാകിയെ കണ്ടെത്താനുള്ള ഒരു തെളിവും ശേഷിക്കുന്നില്ല. പൊലീസിൽ ഉള്ളിലുള്ളവരാണ് അട്ടിമറി നടത്തിയത്. എന്നാൽ ഇവർക്കെതിരെ ഇനിയും സർക്കാർ നടപടി എടുക്കുന്നില്ല. നയനയുടെ പേരിലുള്ള സ്വത്തുക്കൾ തിരിച്ചെഴുതിക്കാനുള്ള ഗൂഡ നീക്കമാണ് കൊലപാതകമായതെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസിലെ അട്ടിമറിക്കാരെ കണ്ടെത്തിയാൽ മാത്രമേ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ കഴിയൂ. എന്നാൽ അതിന് പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത.

നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സംശയിക്കത്തവിധത്തിലുള്ള പരിക്കുകളും ആന്തരിക ക്ഷതങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ കേസിൽ പുനരന്വേഷിച്ച സിറ്റി ക്രൈം റിക്കാർഡ് ബ്യൂറോ അസി. കമ്മിഷണർ ദിനിലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു ശുപാർശചെയ്തത്. കമ്മിഷണറുടെ ശുപാർശപ്രകാരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ശുപാർശ അംഗീകരിച്ചതോടെ രണ്ട് ദിവസത്തിനകം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘം സിറ്റി ഡി.സി.ആർ.ബി അസി. കമ്മിഷണർ ഓഫീസിൽ നിന്ന് ഫയൽ ഏറ്റുവാങ്ങി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതിയ ക്രൈം നമ്പരായി കേസ് രജിസ്റ്റർ ചെയ്തശേഷമാകും അന്വേഷണം ആരംഭിക്കുക. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ അനാസ്ഥ ഗുരുതരമായ പിഴവുകൾക്ക് ഇടയാക്കിയതായാണ് വിവരം.നയന സൂര്യന്റെ മരണം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ പിഴവുകൾ നിർണായക തെളിവുകൾ നഷ്ടമാകാനും കാരണമായി. നയനയുടെ വസ്ത്രംഉൾപ്പെടെ ഫോറൻസിക് പരിശോധനക്ക് അയക്കാനോ വിരലടയാളങ്ങൾ ശേഖരിക്കാനോ പൊലീസ് തയാറായില്ല. സ്വയം മുറിവേൽപ്പിക്കുന്ന രോഗം മൂലമുള്ള മരണമെന്ന നിഗമനത്തിലേക്കെത്തിയത് തെളിവുകളില്ലാതെയെന്നും അസി.കമ്മിഷണറുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.നയനയുടെ ശരീരത്തിൽ എട്ട് മുറിവുകളുണ്ടായിരുന്നു.

ഇതിൽ രണ്ടെണ്ണമാണ് കൊലപാതകസാധ്യതയായി പൊലീസ് വിലയിരുത്തുന്നത്. ആന്തരിക രക്ത സ്രാവത്തിന് കാരണമായ അടിവയറ്റിലെ ചതവ്. ഇത് ചവിട്ടേറ്റതിന്റെ സൂചനയാണ്. മറ്റൊന്ന് കഴുത്തിനും താടിയെല്ലിനുമിടയിൽ നിരനിരയായി കണ്ട മുറിവ്. ഇത് കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണവും. ഇത്തരം സാഹചര്യത്തിൽ പ്രാഥമികമായി തന്നെ കൊലപാതകസാധ്യത സംശയിക്കാവുന്ന കേസിൽ ഗുരുതരവീഴ്ചയാണ് പൊലീസിനുണ്ടായത്. മൃതദേഹത്തിലെയും മുറിയിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ നയനയെ കണ്ടവർ ആരെന്ന് അന്വേഷിച്ചില്ല. ഫോൺവിളിവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, നയനയുടെ കൂടെ താമസിച്ചവർ തുടങ്ങിയ പശ്ചാത്തലങ്ങളൊന്നും അന്വേഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കൊലപാതകമല്ലെന്നതിന്റെ മുഖ്യതെളിവായി പൊലീസ് പറഞ്ഞത് നയന മരിച്ച മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നതാണ്. സാക്ഷി മൊഴികളിൽ അത് തെറ്റെന്ന് തെളിഞ്ഞു. പൂട്ടിയിരുന്ന വാതിലുകൾ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്ത് നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്റെവാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല.

ബാൽക്കണിവഴി രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അന്വേഷണ റിപ്പോർട്ടിലില്ല. സ്വയം മുറിവേൽപ്പിക്കുന്ന മാനസികരോഗമെന്ന നിഗമനത്തിന് ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലില്ല. അതേസമയം സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് മ്യൂസിയം പൊലീസിന്റെ കള്ളക്കഥ അപ്പാടെ പൊളിക്കുകയാണ്. നയന മരിക്കുന്നതിന് നാല് ദിവസം മുമ്പ് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അവസാനം കാണുമ്പോൾ നയനയുടെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP