Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നവനീതിന്റെ തലയിൽ ക്രിക്കറ്റ് ബാറ്റ് അടിച്ചു കൊണ്ടത് തന്റെ പുതിയ സൈക്കിൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ഉണ്ടോയെന്ന് നോക്കി മടങ്ങവെ; അപകടത്തിനിടയായത് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ച് കഴുത്തിൽ പതിച്ചതിനെ തുടർന്ന്: മരണം സംഭവിച്ചത് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി

നവനീതിന്റെ തലയിൽ ക്രിക്കറ്റ് ബാറ്റ് അടിച്ചു കൊണ്ടത് തന്റെ പുതിയ സൈക്കിൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ഉണ്ടോയെന്ന് നോക്കി മടങ്ങവെ; അപകടത്തിനിടയായത് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ച് കഴുത്തിൽ പതിച്ചതിനെ തുടർന്ന്: മരണം സംഭവിച്ചത് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: ആലപ്പുഴ ചാരംമൂട്ടിൽ ആറാം ക്ലാസ് വിദ്യാർത്ഥി നവനീത് (11) മരിച്ചത് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ച് കഴുത്തിൽ വീണതിനെ തുടർന്ന്. നവനീതിന്റെ കഴുത്തിൽ ക്രിക്കറ്റ് ബാറ്റ് അറിയാതെ തെറിച്ച് വന്ന് വീഴുകയായിരുന്നെങ്കിലും അടിയേറ്റതായുള്ള ക്ഷതമൊന്നും പുറത്ത് കാണാനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ചാരുംമൂട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ നവനീത് പുതുപ്പള്ളിക്കുന്നം വിനോദ് ഭവനിൽ വിനോദി (സന്തോഷ്) ന്റെയും ധന്യയുടെയും മകനാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് നവനീതിന്റെ മരണത്തിന് ഇടയാക്കിയ സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ പുതിയ സൈക്കിൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ഉണ്ടോയെന്ന് നോക്കിയ ശേഷം ക്ലാസിലേക്ക് മടങ്ങുകയായിരുന്നു നവനീത്. ഈ സമയം സ്‌കൂളിന്റെ ലാബ് കെട്ടിടത്തിന്റെ മുൻവശത്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഈ സമയമാണ് നവനീത് ഇതുവഴി നടന്നുപോയത്. എട്ടാംക്ലാസുകാരനായ വിദ്യാർത്ഥിയാണ് ബാറ്റ് ചെയ്തിരുന്നത്. ബോളിൽ ശ്രദ്ധിച്ച് നിന്ന കുട്ടിയുടെ കയ്യിൽ നിന്നും വീശാൻ ശ്രമിക്കുന്നതിനിടെ ബാറ്റ് തെറിച്ച് പുറകിലൂടെ വന്ന നവനീതിന്റെ കഴുത്തിൽ പതിക്കുക ആയിരുന്നു.

ഉടൻതന്നെ പി.ടി.എ. ഭാരവാഹികളും  അദ്ധ്യാപകരും ചേർന്ന് ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ നില ഗുരുതരമായതിനാൽ ഇവിടെ നിന്നും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. അതേസമയം കുട്ടിയുടെ കഴുത്തിൽ അടിയേറ്റതായുള്ള ക്ഷതമൊന്നും പുറത്ത് കാണാനില്ലെന്ന് കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൽ.മനോജ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ഡോക്ടർ പറഞ്ഞു.

സഹോദരൻ: ഒന്നാം ക്ലാസ് വിദ്യാർത്ഥി നവീൻ. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

നവനീത് വരുന്നത് കണ്ടില്ല; ബാറ്റ് തെറിച്ചുപോയി
പുറകിൽനിന്ന് നവനീത് വരുന്നത് കണ്ടില്ല. പന്തിലായിരുന്നു ശ്രദ്ധമുഴുവനും. ആഞ്ഞടിക്കാനായി ബാറ്റ് വീശി. പക്ഷേ, കൈയിൽനിന്ന് തെറിച്ച് നവനീതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു - ബാറ്റ് ചെയ്ത എട്ടാംക്‌ളാസ് വിദ്യാർത്ഥി. ക്രിക്കറ്റ് കളിക്കിടെ കഴുത്തിൽ ബാറ്റ് പതിച്ച് മരിച്ചെന്നാണ് കേസെടുത്തിരിക്കുന്നതെന്ന് കുറത്തികാട് എസ്‌ഐ. ജാഫർഖാൻ പറഞ്ഞു.

ഇക്കഴിഞ്# ഒക്ടോബർ നാലിന് പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റ് മത്സരത്തിനിടെ ഈരാറ്റുപേട്ട മൂന്നിലവ് അഫീൽ ജോൺസൺ എന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ പതിച്ചു. അതേസമയംതന്നെ നടന്ന ജാവലിൻ മത്സരത്തിന്റെ വൊളന്റിയറായിരുന്നു അഫീൽ. ഒക്ടോബർ 21-ന് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP