Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴുത്ത മാങ്ങ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ക്യാൻവാസിങ്; കുപ്പി ഒന്നിന് 2500 മുതൽ 3500 വരെ; ആവശ്യക്കാർ മദ്യം വാങ്ങിപ്പോയിരുന്നത് നേതാവിന്റെ വീട്ടിൽ വന്ന്; രാഷ്ട്രീയ പകപോക്കൽ സംശയിച്ച് മൂന്നൂനാൾ നിരീക്ഷണം; ഒടുവിൽ മഫ്തിയിൽ എത്തി പരിശോധന; 124 കുപ്പി വ്യാജവിദേശ മദ്യം സൂക്ഷിച്ചിരുന്നത് പിന്നിലെ വിറക് പുരയിൽ; കഴിഞ്ഞ ദിവസം പിടിയിലായ ബിജെപി നേതാവിന്റെ ലീലാവിലാസം കണ്ട് ഞെട്ടി ഓച്ചിറക്കാർ

പഴുത്ത മാങ്ങ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ക്യാൻവാസിങ്; കുപ്പി ഒന്നിന് 2500 മുതൽ 3500 വരെ; ആവശ്യക്കാർ മദ്യം വാങ്ങിപ്പോയിരുന്നത് നേതാവിന്റെ വീട്ടിൽ വന്ന്; രാഷ്ട്രീയ പകപോക്കൽ സംശയിച്ച് മൂന്നൂനാൾ നിരീക്ഷണം; ഒടുവിൽ മഫ്തിയിൽ എത്തി പരിശോധന; 124 കുപ്പി വ്യാജവിദേശ മദ്യം സൂക്ഷിച്ചിരുന്നത് പിന്നിലെ വിറക് പുരയിൽ; കഴിഞ്ഞ ദിവസം പിടിയിലായ ബിജെപി നേതാവിന്റെ ലീലാവിലാസം കണ്ട് ഞെട്ടി ഓച്ചിറക്കാർ

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: പഴുത്ത മാങ്ങ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓച്ചിറയിൽ എക്സൈസിന്റെ പിടിയിലായ ബിജെപി നേതാവ് വ്യാജ മദ്യം വിൽപ്പന നടത്തിയത്. കുപ്പി ഒന്നിന് 2500 രൂപ മുതൽ 3500 രൂപ വരെ വാങ്ങിയാണ് വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർ വീട്ടിലെത്തിയാണ് മദ്യം വാങ്ങി പോയിരുന്നത്. കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗണിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 124 കുപ്പി വ്യാജ വിദേശ മദ്യവുമായി ബിജെപി നേതാവ് പിടിയിലായത്. ബിജെപി കരുനാഗപ്പള്ളി മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഓച്ചിറ പായിക്കുഴി തോട്ടത്തിൽ വീട്ടിൽ അനൂപ് വിജയനാഥ കുറുപ്പിനെയാണ് കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് അസി.കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെവീടിന്റെ പിന്നിലെ വിറക് പുരയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കണ്ടെടുക്കുകയായിരുന്നു. ചാക്കിനുള്ളിൽ കെട്ടി സൂക്ഷിച്ചിരുന്ന കുപ്പികളിൽ റമ്മും വിസ്‌ക്കിയുമായിരുന്നു. ചെറുതും വലുതുമായ കുപ്പികളിൽ 56.8 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. ചെറിയ കുപ്പിയിലെ മദ്യത്തിനാണ് 2500 രൂപ വാങ്ങിയിരുന്നത്. ഗോവയിൽ നിന്നും എത്തിച്ച മദ്യമാണെന്നും ബാറിലെ പിടിപാടു കൊണ്ട് കടത്തി കൊണ്ടു വന്നതാണെന്നും പറഞ്ഞാണ് വിൽപ്പന നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് എക്സൈസ് സംഘത്തിന് മദ്യ വിൽപ്പനയുടെ വിവരം ചോർത്തി കൊടുത്തത്.

മൂന്ന് ദിവസത്തെ നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. രാഷ്ട്രീയ നേതാവായതിനാൽ രാഷ്ട്രീയ പകപോക്കലാണോ എന്ന സംശയത്തെ തുടർന്ന് കർശന നിരീക്ഷണം നടത്തി ഉറപ്പ് വരുത്തി. ഒടുവിൽ ഇയാളുടെ വീട്ടിലേക്ക് മഫ്തിയിൽ കയറി ചെന്ന എക്സൈസ് ഇൻസ്പെക്ടർ ഇവിടെ മദ്യ വിൽപ്പനയുണ്ടെന്ന് പരാതി കിട്ടിയതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയതാണെന്ന് അറിയിച്ചു. ഇത് കേട്ടയുടനെ തന്നെ പ്രതി മദ്യം ഉണ്ടെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വീടിന് പിൻ വശത്തെ വിറകു പുരയിൽ നിന്നും മദ്യം കണ്ടെടുത്തു. എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ എവിടെ നിന്നാണ് വ്യക്തതയില്ലാത്ത വിധം കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ഇയാൾക്കൊപ്പം മദ്യ വിൽപ്പനയിൽ നാലു പേർ കൂടിയുള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ നരീക്ഷണത്തിലാണ്.

അനൂപ് നിലവിൽ വലിയ കുളങ്ങര ദേവീക്ഷേത്ര ഭാരവാഹിയാണ്. ഇത്തവണ കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓച്ചിറ ഡിവിഷൻ മൂന്നിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2000 വോട്ട് പിടിക്കുകയും ചെയ്തിരുന്നു. പൊതു പ്രവർത്തകന്റെ മദ്യ വിൽപ്പനയുടെ വിവരങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഓച്ചിറക്കാർ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, എക്സൈസ് ഗാർഡുമാരായ അഭിലാഷ്, പ്രസാദ്, ദിലീപ്, അജയഘോഷ്, പ്രഭകുമാർ, ഷിഹാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP