Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല് കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല് കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് ഗഡനായക് നന്ദു കൃഷ്ണ (22) വെട്ടേറ്റുമരിച്ച സംഭവത്തിൽ ഗൂഢാലോചനയും. എസ്ഡിപിഐ ഭാരവാഹികൾ ഉൾപ്പെടെ 8 പേർ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ അക്രമസംഭവങ്ങളുണ്ടായി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നാളെ വരെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലാണ് സംഘർഷത്തിനിടെ നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. സുഹൃത്ത് കെ.എസ്.നന്ദുവിന് (23) ഗുരുതരമായി പരുക്കേറ്റു. കൊച്ചി സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയ കെ.എസ്.നന്ദുവിന്റെ (23) വലതുകൈമുട്ട് മൈക്രോ വാസ്‌കുലർ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. നന്ദുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ നാലാം വാർഡ് മുക്കത്ത് അബ്ദുൽ ഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ആറാം വാർഡ് വെളിംപറമ്പിൽ റിയാസ് (38), അരൂർ 12ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല നഗരസഭ 30ാം വാർഡ് വെളിചിറ ഷാബുദ്ദീൻ (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായാണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പോപ്പുലർഫ്രണ്ട് , എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം അതിശക്തമാണ്.

പലപ്രദേശങ്ങളിലും സമാന്തരഭരണം തന്നെ ഇക്കൂട്ടർ നടത്തുന്നു. വിവിധ പള്ളിക്കമ്മറ്റികളുടെ ഭരണം പോലും ഇവർ ആസൂത്രിതമായി പിടിച്ചടക്കുന്നു. സമാധാനകാംക്ഷികളായവരെ ഭീഷണിപ്പെടുത്തിയാണ് ഇവർ പലയിടങ്ങളിലും മഹല്ല് കമ്മറ്റികൾ പിടിച്ചടക്കുന്നത്. പകൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവർ പലരും ഇത്തരം സംഘടകളുടെ സജീവപ്രവർത്തകരാണെന്ന് ബിജെപിയും ആർ എസ് എസും ആരോപിക്കുന്നു. നേരത്തെ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ ശക്തിപ്രാപിച്ചിരുന്ന മതതീവ്രവാദ പ്രവർത്തനങ്ങൾ ഇപ്പോൾ അമ്പലപ്പുഴ മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലും സജീവമാണെന്നാണ് വിമർശനം.

ആലപ്പുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ, മണ്ണഞ്ചേരി, ചന്തിരൂർ, അരൂർ, അരൂക്കുറ്റി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇക്കൂട്ടരുടെ പ്രവർത്തനം ശക്തമാണ്. മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ പ്രധാന പ്രതികളും അരൂക്കുറ്റി സ്വദേശികളായിരുന്നുവെന്നും ആരോപണമുണ്ട്. ഇന്നലെ ആലപ്പുഴയിൽ ജില്ലാ ഹർത്താലായിരുന്നു. ജില്ലയിൽ നാല് കടകൾ തീപിടുത്തത്തിൽ നശിച്ചു. ചേർത്തലയിലെ മൂന്നു കടകൾക്കാണ് തീപിടിച്ചത്. ചേർത്തല ഫയർഫോഴ്സിന്റെ യൂണിറ്റുകൾ എത്തിയാണ് കടകളിൽ പടർന്നു പിടിച്ച തീ അണച്ചത്. എസ്ഡിപിഐയുടെ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിച്ചു.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകർ വയലാറിൽ മതവിദ്വേഷം ഉയർത്തി പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന ആക്രമണത്തിലാണ് നന്ദു കൊല്ലപ്പെടുന്നത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ നന്ദു കൃഷ്ണയുടെ വീട്ടിൽ എത്തി മാതാപിതാക്കളേയും പ്രവർത്തകരേയും കണ്ടു.

നന്ദുവിന്റ ഭൗതികദേഹം സംസ്‌കരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് ഭൗതിക ദേഹം വീട്ടിലെത്തിച്ചത്. ആയിരക്കണക്കിന് ആർ എസ് എസ് പ്രവർത്തകരാണ് നന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വയലാറിലെ വീട്ടിലെത്തിചേർന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഭൗതിക ദേഹം ചേർത്തല ജംഗ്ങ്ഷനിൽ എത്തിച്ചു. ചേർത്തല കാർത്യായനി ക്ഷേത്രത്തിന് സമീപം നന്ദുവിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇവിടെ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആർ എസ് എസ് - ബിജെപി പ്രവർത്തകർ വയലാറിലെ വീട്ടിലേക്ക് വിലാപയാത്രയെ അനുഗമിച്ചു. ആർ എസ് എസ് സഹ പ്രാന്തപ്രചാരക് എസ്.സുദർശൻ, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ് എന്നിവരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

വയലാറിൽ പ്രകോപനം സൃഷ്ടിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐ പ്രകടനത്തിനുനേരെ മാരകായുധങ്ങളുമായി ആർഎസ്എസ് സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ദുരൂഹമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി ശ്രമം- അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP