Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടെ ചിത്രവും കൊടിയും കണ്ടാൽ ബിജെപി ഓഫീസാണെന്ന് അറിയില്ലേ? നേമത്തെ രാജഗോപാലിന്റെ ഓഫീസ് ആക്രമണത്തിൽ പൊലീസ് സിപിഐഎമ്മിനെ രക്ഷിക്കുകയാണെന്ന് ആവർത്തിച്ച് ബിജെപി; ഓഫീസിനു മുകളിലെ താമസക്കാരന്റെ പണമിടപാടാണ് ആക്രമണകാരണമെന്ന് പൊലീസും

മോദിയുടെ ചിത്രവും കൊടിയും കണ്ടാൽ ബിജെപി ഓഫീസാണെന്ന് അറിയില്ലേ? നേമത്തെ രാജഗോപാലിന്റെ ഓഫീസ് ആക്രമണത്തിൽ പൊലീസ് സിപിഐഎമ്മിനെ രക്ഷിക്കുകയാണെന്ന് ആവർത്തിച്ച് ബിജെപി; ഓഫീസിനു മുകളിലെ താമസക്കാരന്റെ പണമിടപാടാണ് ആക്രമണകാരണമെന്ന് പൊലീസും

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസ് അടിച്ച് തകർത്തവർ ലക്ഷ്യം വെച്ചത് ബിജെപിയെയോ എംഎൽഎയോ അല്ലെന്ന് പൊലീസ്. കരമന നീറമൺകര എൻഎസ്എസ് വനിതാ കോളേജ് റോഡിലെ എംഎൽഎ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഇരുനില വീട്ടിലാണ്. ഇവിടെ മുകളിലത്തെ നിലയിൽ താമസിക്കുന്ന അദ്ധ്യാപകനായ അനികുമാറിന്റെ ചില സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നും ഇയാൾ കരമന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും എസ്ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം പൊലീസ് ശ്രമിക്കുന്നത് സിപിഎമ്മിനെ രക്ഷിക്കാനാമെന്നാണ് ബിജെപി ആരോപിക്കുന്നത്.

മലയിൻകീഴ് സ്വദേശി അനികുമാർ എന്നയാളും ഭാര്യയും കുട്ടിയുമാണ് ഇവിടെ താമസിക്കുന്നത്. ഇയാളും സുനിൽകുമാറെന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപും അനികുമാറും സുനിലും തമ്മിലെ സാമ്പത്തിക ഇടപാടുകൾ അടിപിടി കേസുകളായിട്ടുണ്ടെന്നും മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച കേസുകളുണ്ടെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം ബിഎൻവി സ്‌കൂളിലെ അദ്ധ്യാപകനാണ് അനികുമാർ.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി എത്തിയ സംഘം എംഎൽഎ ഓഫീസിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഗഘ 20 ഖ 123 എന്ന നമ്പറിലെ കറുത്ത നിറത്തിലുള്ള ഫോക്സ് വാഗൺ പോളോ കാർ അടിച്ച് തകർക്കുകയായിരുന്നു. കാറിന്റെ ഗ്ലാസുകൾ പൂർണമായും അടിച്ച് തകർത്തിട്ടുണ്ട്. കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നത് പോലത്തെ ആയുധമുപയോഗിച്ച് വാഹനത്തിന്റെ ബോഡി കുത്തി കീറിയ നിലയിലുമാണ് കാണപ്പെട്ടത്. കാർ പാർക്ക് ചെയ്തിരുന്നത് എംഎൽഎ ഓഫീസിന് നേരെ മുന്നിലായിട്ടാണ്. അവിടേക്ക് എറിഞ്ഞ കല്ലുകൾ ഓഫീസിന്റെ ജനൽ ചില്ലു തകർത്തതാകാമെന്നാണ് പൊലീസ് നിഗമനം

പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്ന ശ്രമം പൂർണ്ണമായും സിപിഎമ്മിനെ രക്ഷിക്കാൻ മാത്രമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. അക്രമികൾ തകർത്ത എംഎൽഎ ഓഫീസ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പ്രദേശത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നതായും പൊലീസ് പറയുന്നുണ്ട്. ഇതിന്റെ ബാക്കിയാണ് അക്രമമെന്നും കുറച്ചുകാലമായി സി.പി.എം നേമത്ത് പ്രകടിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുതയാണെന്നും ബിജെപി ആരോപിക്കുന്നു.

വീടക്രമിക്കാൻ വന്നതണെങ്കിലും ഓഫിസിന് മുന്നിലെ ബിജെപിയുടെ കൊടിയും ബോർഡും ഒന്നും കണ്ടാൽ മനസ്സിലാകാത്തവരാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും ബിജെപി നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അക്രമം നടന്ന ദിവസം വൈകുന്നേരം പാപ്പനംകോട് എസ്റ്റേറ്റ് ജംങ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മുൻ എംഎൽഎ വി ശിവൻകുട്ടിയും പങ്കെടുത്ത പരിപാടിയിൽ അക്രമത്തിന് ആഹ്വാനം ചെയ്തതായും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

നേമം നിയോജകമണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശക്തി വർധിക്കുന്നതിൽ സിപിഎമ്മിന് വിരളിപൂണ്ടിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു. നിലവിൽ തിരുവനന്തപുരം നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് നേമം മണ്ഡല പരിധിയിൽ നിന്നും മാത്രം 11 കൗൺസിലർമാരുണ്ട്. മണ്ഡലത്തിലെ കൗൺസിലർമാരും എംഎൽഎയും ചേർന്ന് നടത്തുന്ന വികസന പ്രവർത്തനങ്ങൾ സിപിഎമ്മിന് സഹിക്കുന്നില്ലെന്ന് രാജഗോപാൽ ഇ്ന്നലെ ആരോപിച്ചിരുന്നു.

അക്രമത്തിന് പിന്നിൽ സിപിഐഎമ്മാണെന്നു രാവിലെ തന്നെ ബിജെപി ആരോപിച്ചിരുന്നു. എന്നാൽ കണ്ണൂർ ലോബിക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി ഉച്ചയ്ക്കു ശേഷം സംസ്ഥാന അധ്യക്ഷൻ എത്തുകയായിരുന്നു. ബിജെപി, സിപിഐഎം പ്രവർത്തകർ തമ്മിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പതിവായി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ സിപിഐഎം ശ്രമിക്കുകയാണെന്നാണു കുമ്മനം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP