Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ

ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: മാവേലിക്കരയെ നടുക്കിയ അരുകൊലയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. പുന്നമൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി. രാത്രി ഏഴരയോടെയാണു ആക്രമണം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷംമുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറയുന്നത്. ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.

എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര. മാവേലിക്കര പൊലീസ് അന്വേഷണം തുടങ്ങി. നക്ഷത്രയുടെ ശവസംസ്‌കാരം വ്യാഴാഴ്ച അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ.

ആറുവയസ്സുകാരി സ്വന്തം അച്ഛന്റെ കൈകളാൽ വെട്ടേറ്റുമരിച്ച വാർത്തയറിഞ്ഞ് പുന്നമൂട് ഗ്രാമം നടുങ്ങിയിരിക്കയാണ്. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷിന്റെ മകൾ നക്ഷത്രയാണു കൊല്ലപ്പെട്ടത്. കനത്ത മഴയെ വകവെക്കാതെ ജനങ്ങൾ പുന്നമൂട് ജങ്ഷനു കിഴക്കുള്ള ആനക്കൂട്ടിൽ വീട്ടിലേക്ക് ഒഴുകിയെത്തി. വീടിന്റെ സിറ്റൗട്ടിലെ സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ ശരീരം കണ്ട് സ്ത്രീകൾ വാവിട്ടു നിലവിളിച്ചു.

വൈകുന്നേരം ജങ്ഷനിലെത്തി മടങ്ങിയ ശ്രീമഹേഷിന്റേത് ക്രുദ്ധമുഖഭാവമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡിൽ നിലയുറപ്പിച്ച ശ്രീമഹേഷിൽനിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് വൻപൊലീസ് സംഘം എത്തിയാണ് കൈക്കു വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന ശ്രീമഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്.

നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതിനുശേഷം പൊലീസ് വീടു സീൽചെയ്തു. മെഡിക്കൽ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിൽനിന്ന് ശ്രീമഹേഷിനെ പൊലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയാൻ ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP