Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഗസ്റ്റ് ആറിന് ശേഷം അബുദാബിയിൽ നിന്ന് മകൻ വിളിച്ചില്ല; മലയാളി അസോസിയേഷനോട് തിരക്കിയപ്പോൾ അറിഞ്ഞത് അവധി എടുത്ത് നാട്ടിൽ വന്നുവെന്ന വിവരം; വീട്ടിലെത്തിയ ഡെയ്‌സി പറഞ്ഞതും സംശയമായി; നഗരൂർ ശ്രീജിത്തിന്റെ മരണം കൊലപാതകമെന്ന് സംശയം; അബുദാബിയിൽ സംഭവിച്ചത് എന്ത് ?നീതി തേടി ബന്ധുക്കൾ

ഓഗസ്റ്റ് ആറിന് ശേഷം അബുദാബിയിൽ നിന്ന് മകൻ വിളിച്ചില്ല; മലയാളി അസോസിയേഷനോട് തിരക്കിയപ്പോൾ അറിഞ്ഞത് അവധി എടുത്ത് നാട്ടിൽ വന്നുവെന്ന വിവരം; വീട്ടിലെത്തിയ ഡെയ്‌സി പറഞ്ഞതും സംശയമായി; നഗരൂർ ശ്രീജിത്തിന്റെ മരണം കൊലപാതകമെന്ന് സംശയം; അബുദാബിയിൽ സംഭവിച്ചത് എന്ത് ?നീതി തേടി ബന്ധുക്കൾ

ബി എസ് ജോയ്‌

അബുദാബി: അബുദാബിയിൽ അൽ ഗസൽ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരത്ത് നഗരൂർ സ്വദേശി. വീട്ടിലെ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്ന ചെറുപ്പക്കാരൻ, ഏഴ് വർഷം മുമ്പ് വിദേശത്ത് ജോലി നേടിപ്പോയ ശ്രീജിത്ത് എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ വിളിക്കുക പതിവായിരുന്നു, എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതിക്ക് ശേഷം ശ്രീജിത്ത് വീട്ടിലേക്ക് വിളിച്ചില്ല.

അബുദാബിയിലെ മലയാളി അസോസിയേഷനെ ബന്ധപ്പെട്ട ബന്ധുക്കൾക്ക് ശ്രീജിത്ത് ജൂലൈ 18 മതുൽ ഒക്ടോബർ 2 വരെ അവധിയിയെടുത്തെന്ന വിവരമാണ് ലഭിച്ചത്. അങ്ങനെയാണെങ്കിൽ അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച യുവാവ് എങ്ങോട്ട് പോയെന്നായി പിന്നീടുള്ള അന്വേഷണം.

ഇതിനിടെ ഓഗസ്റ്റ് 10 ന് ഡെയ്‌സി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ ശ്രീജിത്തിന്റെ വീട്ടിൽ വന്നിരുന്നു.അവർ നൽകിയ വിവരം അനുസരിച്ച് ഓഗസ്റ്റ് 3 ന് ശ്രീജിത്ത് നാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നതെന്ന് ബന്ധുക്കൾ മനസ്സിലാക്കി . തുടർന്ന് ഇക്കാര്യങ്ങൾ കാണിച്ച് പൊലീസിനും നീതി തേടി കളക്ടർക്കും ബന്ധുക്കൾ പരാതി നൽകി.

വീട്ടുകാരുടെ ദുഃഖം തിരിച്ചറിഞ്ഞ അഡീഷ്ണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യത്തിൽ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാൻ നഗരൂർ പൊലീസിന് നിർദ്ദേശവും നൽകി. എഡിഎമ്മിന്റെ നിർദ്ദേശം പൂഴ്‌ത്തിയ പൊലീസ് ശ്രീജിത്ത് കേസിന് മുകളിൽ അടയിരുന്നു,

ഇക്കഴിഞ്ഞ സെപ്തബംർ 21 ന് നോർക്കയിൽ നിന്ന് വീട്ടുകാർക്ക് അറിയിപ്പ് ലഭിച്ചു, 22 ന് ശ്രീജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും ആംബുലൻസും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വീട്ടുകാരെ അറിയിച്ചു. മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കണമെന്ന് എഡിഎം പൊലീസിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ശ്രീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ അന്നേ ദിവസം മുങ്ങി.

വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഒരു നോക്ക് കണ്ടു. പിന്നെ ചിതയിലേക്കെടുത്തു. ചിത കത്തി പകുതി ആയപ്പോൾ മാത്രമാണ് നഗരൂർ പൊലീസ് വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ചിത എരിഞ്ഞടങ്ങിയ ശേഷം ഫോറൻസിക് വിഭാഗത്തിൽ നിന്നും ആളെത്തി. കത്തിക്കരിഞ്ഞ മൃദേഹാവശിഷ്ടങ്ങൾ സ്വീകരിക്കാൻ പൊലീസും ഫോറനസിക്കും തയ്യാറായില്ലെന്നും പരാതിയുണ്ട്.

ശ്രീജിത്ത് മരിച്ചത് എങ്ങനെയെന്ന് അറിയാൻ ഇനി ഒരു വഴിയും ഇല്ലാത്ത അവസ്ഥയായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജില്ലാ ഭരണ കൂടത്തിന്റെ നിർദ്ദേശം അവഗണിച്ച നഗരൂർ പൊലീസ് അതിവ ഗുരുതരമായ കൃത്യവിലോപമാണ് വരുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം ആറ്റിങ്ങൽ ഡിവൈഎസ് പിയും ശരിവയ്ക്കുന്നുണ്ട്. കേസിൽ മറ്റെന്തെങ്കിലും ശാസ്ത്രീയ പരിശോധനകൾക്ക് സാധ്യതയുണ്ടോ എന്ന് ആലോചിക്കുന്ന പൊലീസ് ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

അതേ സമയം കമ്പനിയിൽ നിന്ന് അവധിയെടുത്ത ശ്രീജിത്ത് അബുദാബിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി എന്താണ് സംഭവിച്ചത്.ശ്രീജിത്തിനെ അന്വേഷിച്ച ഡെയ്‌സി എന്ന യുവതി ആരാണ്. മരണത്തിന് പിന്നിൽ ആരെക്കെ. ഇത്രയും വസ്തുതകൾ അറിയും വരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങുകയാണ് ശ്രീജിത്തിന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP