Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടുദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതോടെ സംശയമായി; അന്വേഷിച്ചപ്പോൾ ഫ്‌ളാറ്റിൽ വിഷം കഴിച്ചുമരിച്ച നിലയിൽ ബന്ധുക്കളായ ഡോക്ടർമാർ; ഇരുവരും ജോലി ചെയ്തിരുന്നത് ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയിൽ അനസ്‌തെറ്റിസ്റ്റുകളായി; പത്തനാപുരം സ്വദേശി ഡോ.ഇബ്രാഹിം റാവുത്തറിന്റെയും ബന്ധു ഡോ.ഷംലീനയുടെയും ദുരൂഹ മരണത്തിൽ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ

രണ്ടുദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതോടെ സംശയമായി; അന്വേഷിച്ചപ്പോൾ ഫ്‌ളാറ്റിൽ വിഷം കഴിച്ചുമരിച്ച നിലയിൽ ബന്ധുക്കളായ ഡോക്ടർമാർ; ഇരുവരും ജോലി ചെയ്തിരുന്നത് ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയിൽ അനസ്‌തെറ്റിസ്റ്റുകളായി; പത്തനാപുരം സ്വദേശി ഡോ.ഇബ്രാഹിം റാവുത്തറിന്റെയും ബന്ധു ഡോ.ഷംലീനയുടെയും ദുരൂഹ മരണത്തിൽ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ബഹ്‌റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളികൾ. കഴിഞ്ഞ വർഷം ഡിസംബറിൽ നാലുമക്കളുടെ അമ്മയായ ജിനി താമസസ്ഥലത്ത് ആത്മഹത്യ ചെയത് സംഭവത്തിന് ശേഷം ഏറെ ശ്രദ്ധ നേടിയ ദുരന്തമാണ് ബന്ധുക്കളായ ഡോക്ടർമാർക്ക് സംഭവിച്ചത്. താമസസ്ഥലത്ത് ഫ്‌ളാറ്റിനുള്ളിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പത്തനാപുരം ഫാത്തിമ മൻസിലിൽ ഡോ.ഇബ്രാഹിം റാവുത്തർ (34), തിരുവല്ല പായിപ്പാട് സ്വദേശി ഡോ.ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. റിഫയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ഷംലീന വിവാഹിതയാണ്. അവരുടെ ഭർത്താവും ബഹ്‌റൈനിൽ ഡോക്ടറാണ്.

ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിൽ ഡോക്ടർമാരാണ് ഇരുവരും. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹങ്ങൾ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ എത്തിച്ചു. ഇവരുടെ അടുത്ത ബന്ധുക്കളും ബഹ്‌റൈനിലെ പ്രവാസികളാണ്. ബി.ഡി.എഫ് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർമാർ ആയിരുന്ന ഇരുവരും രണ്ടു ദിവസമായി കാണ്മാനില്ലായിരുന്നു. മരിച്ച സ്ത്രീ ഗർഭിണിയാണെന്ന് അറിയുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഠിനമായ ജീവിത സാഹചര്യങ്ങൾക്കൊപ്പം മാനസിക സംഘർഷങ്ങൾ കൂടിയാകുമ്പോൾ ജീവനൊടുക്കുന്ന പ്രവാസി മലയാളികളുടെ എണ്ണം ഗൾഫിൽ ഏറി വരികയാണ്. അന്യതാബോധവും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളും ജീവിതസുരക്ഷിതത്വം ഇല്ലെന്ന തോന്നലും, ആർക്കും ശല്യമാവരുതെന്നതോന്നലും ക്ഷമയും മറ്റുള്ളവരിൽ വിശ്വാസമില്ലായ്മയും, തൊഴിൽസമ്മർദവും, സൈബർലോകത്തിന്റെ ക്ഷണികതകളും ജീവിതത്തിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയുമൊക്കെയാണ് പലപ്പോഴും ആത്മഹത്യകളിലേക്ക് നയിക്കുന്നത്. പ്രവാസികൾ കൂടുതലുള്ള രാജ്യത്ത് കൂടുതൽ ആത്മഹത്യകൾ നടക്കുന്നു.യുഎഇയെ അപേക്ഷിച്ച് ബഹ്‌റൈനിൽ പ്രവാസികളുടെ ആത്മഹത്യ കുറയുന്നത് എണ്ണത്തിൽ കുറവായതുകൊണ്ടാണ്. യൂറോപ്പിൽ നടക്കുന്ന ആത്മഹത്യകളിൽ വലിയശതമാനം കുടുംബ ജീവിതപ്രശ്നമായി സംഭവിക്കുന്നതാണെങ്കിൽ ഗൾഫിൽ അതിന്റെ ശതമാനത്തെ നിയന്ത്രിക്കുന്നത് നേരിട്ടുള്ള ജീവിതപ്രശ്നങ്ങൾ തന്നെയാണ്.

ജിനിയുടെ കഥ

കഴിഞ്ഞ വർഷം ബഹ്റൈനിലെ താമസ സ്ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ ജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്യൂട്ടിഷൻ ജോലിക്കായി ജിനി രണ്ടര ലക്ഷം രൂപ നൽകിയാണ് ബഹ്റൈനിൽ എത്തിയത്. എന്നാൽ ജിനി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നായിരുന്നു.

ചാലക്കുടി കൊമ്പൊടിഞ്ഞിമാക്കൽ സ്വദേശിയായ മിനിയെന്ന സ്ത്രീയാണ് ജിനിയെ ഗൾഫിൽ എത്തിച്ചത്. മൃതദേഹത്തെ അനുഗമിച്ച് എത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജൂലൈ 21നാണ് ജിനി ഗൾഫിലേക്ക് പോയത്. ബ്യൂട്ടീഷനായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ യുവതി ജിനിയെ ബഹ്റൈനിൽ എത്തിച്ചത്. എന്നാൽ പറഞ്ഞ ജോലിയല്ല ജിനിക്ക് നൽകിയത്. ഇതേ തുടർന്നുള്ള മാനസിക സംഘർഷമാണ് ജിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP