Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമിതാക്കൾ അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ ബുള്ളറ്റ് ഓടിച്ചെന്ന് ഗേറ്റ് കീപ്പർ; നൂലിഴ കീറി പരിശോധിച്ചിട്ടും അങ്ങനെ ഒരു ബുള്ളറ്റോ കമിതാക്കളും ഉള്ളതായി ഒരു തെളിവുമില്ല; ഗേറ്റ് കീപ്പർ മാത്രം കണ്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി മാരായമുട്ടം പൊലീസ്; അട്ടിമറി ഭീഷണിയിൽ ട്രെയിൻ നിർത്തിയിട്ടത് 20 മിനിറ്റും; എയ്തുകൊണ്ടാൻ കാണിയിലെ ഗെയ്റ്റ്കീപ്പർക്ക് `ജവാൻ ഓഫ് വെള്ളിമലയിലെ` മമ്മൂട്ടി കഥാപാത്രത്തിന്നുള്ളത് പോലുള്ള മതിഭ്രമമോ? ഗെയിറ്റ് കീപ്പറുടെ സ്റ്റേറ്റ്‌മെന്റ് എഴുതിവാങ്ങി റെയിൽവേയും

കമിതാക്കൾ അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ ബുള്ളറ്റ് ഓടിച്ചെന്ന് ഗേറ്റ് കീപ്പർ; നൂലിഴ കീറി പരിശോധിച്ചിട്ടും അങ്ങനെ ഒരു ബുള്ളറ്റോ കമിതാക്കളും ഉള്ളതായി ഒരു തെളിവുമില്ല; ഗേറ്റ് കീപ്പർ മാത്രം കണ്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി മാരായമുട്ടം പൊലീസ്; അട്ടിമറി ഭീഷണിയിൽ ട്രെയിൻ നിർത്തിയിട്ടത് 20 മിനിറ്റും; എയ്തുകൊണ്ടാൻ കാണിയിലെ ഗെയ്റ്റ്കീപ്പർക്ക് `ജവാൻ ഓഫ് വെള്ളിമലയിലെ` മമ്മൂട്ടി കഥാപാത്രത്തിന്നുള്ളത് പോലുള്ള മതിഭ്രമമോ? ഗെയിറ്റ് കീപ്പറുടെ സ്റ്റേറ്റ്‌മെന്റ് എഴുതിവാങ്ങി റെയിൽവേയും

എം മനോജ് കുമാർ

തിരുവനന്തപുരം : റെയിൽവേ ട്രാക്കിലൂടെ അർധരാത്രി കമിതാക്കൾ ബൈക്കോടിച്ച് പോയ സംഭവത്തിൽ സർവത്ര ദുരൂഹത. ഇത് സംബന്ധിച്ച് റെയിൽവേയും പാറശാല പൊലീസും മാരായമുട്ടം പൊലീസും നടത്തിയ അന്വേഷണം ഒരിഞ്ച് മുന്നോട്ടു നീങ്ങിയതുമില്ല. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പാറശാലയ്ക്കടുത്ത് ചെന്നൈ ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുൻപാണ് പെൺകുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കിൽ പായുന്നത് ഗേറ്റ് കീപ്പർ കാണുന്നത്. ഉടൻ തന്നെ ഗെയ്റ്റ് കീപ്പർ വിവരം റെയിൽവേയ്ക്കും പൊലീസിനും വിവരം കൈമാറുകയായിരുന്നു. എയ്തുകൊണ്ടാൻ കാണിയിൽ നിന്ന് അമരവിളയ്ക്ക് ട്രാക്കിലൂടെയാണ് ഇവരുടെ ബുള്ളറ്റ് നീങ്ങിയത്. ഈ വിവരമാണ് ഗെയിറ്റ് കീപ്പർ കൈമാറിയത്. ട്രെയിൻ കടന്ന് വരുന്നതിന് തൊട്ട് മുൻപ് ഗേറ്റ് അടയ്ക്കുന്ന വേളയിലാണ് ബൈക്ക് പാളത്തിലൂടെ ഓടിച്ച് പോകുന്നത് ഗേറ്റ് കീപ്പർ കണ്ടത്.

ബുള്ളറ്റ് ബൈക്കിൽ ട്രാക്കിലൂടെ പോയ കമിതാക്കൾ എങ്ങോട്ടു പോയി. ഇവർ എന്തിനു ട്രാക്കിലൂടെ ബൈക്കോടിച്ചു. ആത്മഹത്യയ്ക്കുള്ള ശ്രമമോ അതോ ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമോ? സംഭവം എയ്തുകൊണ്ടാൻ കാണി ഗേറ്റ് കീപ്പർക്ക് സംഭവിച്ച മതിഭ്രമമോ? ഇങ്ങിനെ ഒട്ടനവധി സംശയങ്ങളാണ് ഗേറ്റ് കീപ്പറുടെ മൊഴിക്ക് ശേഷം റെയിൽവേയ്ക്കും പൊലീസിനും മുന്നിലുള്ളത്. കമിതാക്കൾ റയിൽവേ ട്രാക്കിൽ ബൈക്കോടിച്ചു പോയോ എന്ന കാര്യത്തിൽ ഇപ്പോൾ അന്വേഷണ സംഘങ്ങൾക്കും റെയിൽവേയ്ക്കും സംശയം അവശേഷിക്കുകയാണ്. ജവാൻ ഓഫ് വെള്ളിമലയിലെ മമ്മൂട്ടി കഥാപാത്രത്തിനുള്ള തോന്നൽപോലെയാണോ ഗെയിറ്റ് കീപ്പർക്കും അനുഭവപ്പെട്ടത് എന്ന സംശയവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പ്രേതങ്ങളെ മുന്നിൽ കാണുകയും അവരോടു സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോന്നലുകളാണ് ഈ സിനിമയിൽ മമ്മൂട്ടി കഥാപാത്രം ഗോപീകൃഷ്ണനുള്ളത്. ഇത് യാഥാർഥ്യമെന്നു കരുതി നിഴൽരൂപങ്ങളോട് സംസാരിക്കുകയാണ് മമ്മൂട്ടി ചെയ്യുന്നത്. ഇതുപോലെ ഒരു നിമിഷത്തിൽ തോന്നിയ തോന്നൽ മാത്രമാണോ ഗെയ്റ്റ് കീപ്പർക്ക് വന്നത് എന്നാണ് ഉയരുന്ന സംശയങ്ങളിൽ ഒന്ന്.

ഗെയിറ്റ് കീപ്പറുടെ അറിയിപ്പ് വന്നതോടെ സുരക്ഷാഭീഷണി കാരണം ചെന്നൈ-ഗുരുവായൂർ ട്രെയിൻ ഇരുപത് മിനിറ്റുകൾ നിർത്തിയിടുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ പാറശ്ശാല പൊലീസും മാരായമുട്ടം പൊലീസും രണ്ടു സൈഡിൽ നിന്നും റയിൽവേ ട്രാക്കിൽ പരിശോധന നടത്തി. റെയിൽവേയുടെയും ആർപിഎഫിന്റെയും പരിശോധന വേറെയും. പക്ഷെ ട്രാക്കിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് എന്താണ് സംഭവിച്ചത് എന്ന കാര്യം വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്.

ഗെയ്റ്റ്കീപ്പറോട് സംഭവത്തിൽ റെയിൽവേ വിശദീകരണം എഴുതിവാങ്ങിയിട്ടുണ്ട്. ഈ മൊഴിയിൽ അസ്വാഭാവികത എന്തെങ്കിലുമുണ്ടോ എന്ന് റെയിൽവേ പരിശോധന നടത്തുന്നുണ്ട്. പാറശാല-മാരായമുട്ടം പൊലീസ് സംഘങ്ങളും വേറെയും അന്വേഷണത്തിലേക്കും നിഗമനങ്ങളിലേക്കും നീങ്ങുന്നുമുണ്ട്. ബുള്ളറ്റ് ബൈക്കിൽ കമിതാക്കൾ സഞ്ചരിക്കുന്നത് ഗെയ്റ്റ് കീപ്പർക്ക് തോന്നിയതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.രാത്രി ഡ്യൂട്ടിയിലുള്ള ഗെയ്റ്റ്മാനാണ്. ഡ്യൂട്ടി ചെയ്യുന്നത് ഒറ്റയ്ക്കും. പൊടുന്നനെ ഗെയിറ്റ് കീപ്പർക്ക് തോന്നിയതാണോ എന്ന സംശയവും സജീവമായി പൊലീസിന് മുന്നിലുണ്ട്. അങ്ങിനെ ഒരു ബുള്ളറ്റിൽ കമിതാക്കൾ സഞ്ചാരം തുടർന്നിരുന്നുവെങ്കിൽ പാറശാല-മാരായമുട്ടം പൊലീസിന്റെ ട്രാക്കിന്റെ ഇരു വശത്തുനിന്നുമുള്ള പരിശോധനയിൽ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നു. പക്ഷെ ഒരു തെളിവും ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചില്ല. അതുകൊണ്ട് തന്നെ സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും അർദ്ധ രാത്രി ട്രാക്കിലൂടെയുള്ള ബൈക്ക് ഓടിക്കൽ ദുരൂഹമായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP