Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാഹസിക ബൈക്ക് യാത്രയ്ക്കിടെ മരുഭൂമിയിൽ അഷ്ബാക്ക് കൊല്ലപ്പെട്ടതോ? രാജസ്ഥാനിലേക്ക് പോകാനൊരുങ്ങിയ കുടുംബത്തെ തടഞ്ഞത് അഷ്ബാക്കിന്റെ സുഹൃത്ത്; ഇയാളുമായി വഴക്കിട്ട് പിരിഞ്ഞതും റെയ്സിങ് ടീമിൽ നിന്ന് പുറത്താക്കിയതും മരണത്തിന് ദിവസങ്ങൾക്ക് മുൻപ്; വഴി തെറ്റി യാത്ര ചെയ്‌തെന്ന് കള്ളക്കഥ; അസ്വഭാവിക മരണത്തിലെ ദുരൂഹതയകറ്റാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ

സാഹസിക ബൈക്ക് യാത്രയ്ക്കിടെ മരുഭൂമിയിൽ അഷ്ബാക്ക് കൊല്ലപ്പെട്ടതോ? രാജസ്ഥാനിലേക്ക് പോകാനൊരുങ്ങിയ കുടുംബത്തെ തടഞ്ഞത് അഷ്ബാക്കിന്റെ സുഹൃത്ത്; ഇയാളുമായി വഴക്കിട്ട് പിരിഞ്ഞതും റെയ്സിങ് ടീമിൽ നിന്ന് പുറത്താക്കിയതും മരണത്തിന് ദിവസങ്ങൾക്ക് മുൻപ്; വഴി തെറ്റി യാത്ര ചെയ്‌തെന്ന് കള്ളക്കഥ; അസ്വഭാവിക മരണത്തിലെ ദുരൂഹതയകറ്റാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ബൈക്ക് റൈസിങ്ങ് പരിശീലനത്തിനിടെ രാജസ്ഥാനിൽ വെച്ച് വടകര സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം കൊലപാതകമാണെന്ന് സംശയിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വടകര ന്യൂമാഹി മങ്ങാട് കക്രന്റവിട ടികെ അഷ്ബാക്ക്മോനാണ് ഈ മാസം 16ന് രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ച് മരണപ്പെട്ടത്. ബൈക്ക് റൈസിങ്ങിന്റെ ട്രയൽ നടത്തുന്നതിനിടെയുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്നാണ് സുഹൃത്ത് വിട്ടിലറയിച്ചത്.

എന്നാൽ സംഭവം അറിഞ്ഞ് രാജസ്ഥാനിലേക്ക് പോകാനൊരുങ്ങിയ സഹോദരനെയും ബന്ധുവിനെയും ഈ സുഹൃത്ത് പലകാരണങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ഇവരുടെ യാത്രക്ക് പലവിധത്തിൽ തടസ്സം നിൽക്കുകയും ചെയ്തതാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിലേക്ക് കുടുംബത്തെയെത്തിച്ചത്.

മാത്രവുമല്ല ഇതേ സുഹൃത്തുമായി മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അശ്ബാക്ക് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് റൈസിങ്ങ് ടീമിന്റെ ക്യാപ്റ്റനായ അശ്ബാക്ക് ഈ സുഹൃത്തിനെ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ചർച്ചചെയ്ത് പ്രശ്നം പരിഹരിച്ച് ഇയാളെ ടീമിൽ തിരിച്ചെടുക്കുകയായിരുന്നു. പ്രശ്നമുണ്ടാക്കിയതിന് സുഹൃത്ത് അശ്ബാക്കിനോട് മാപ്പും പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്കുള്ളിലാണ് അശ്ബാക്ക് അപകടത്തിൽപെടുന്നത്.

അപകടം നടന്ന ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്യാതെ ഈ സുഹൃത്ത് പെട്ടെന്ന് റൂമിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നതായി പിന്നീട് അശ്ബാക്കിന്റെ വീട്ടില് വന്ന ടീമിന്റെ മാനേജർ പറഞ്ഞിട്ടുണ്ട്. അശ്ബാക്കിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യമായി സംശയം പ്രകടിപ്പിച്ചതും ടീമിന്റെ മാനേജറാണ്. ഈ സാഹചര്യത്തിലാണ് മകന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാൽ തന്നെ അതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഏതെങ്കിലും തരത്തിൽ കേരള പൊലീസിന് ഈ കാര്യത്തിൽ ഇടപെടാനാകൂ.

ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് സാഹസിക ബൈക്ക് റൈഡർ കൂടിയായ യുവാവ് മരിച്ചത്. ബൈക്ക് റാലിയുടെ ഭാഗമായി രാജസ്ഥാനിലെത്തിയതായിരുന്നു കണ്ണൂർ സ്വദേശിയായ അസ്ബക്ക് മോൻ. റാലി നടക്കുന്നതിന് തലേ ദിവസം ജയ്സാൽമീറിലും പരിസരപ്രദേശത്തും അസ്ബക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഇതിനിടെ ഇയാൾക്ക് വഴി തെറ്റുകയും കിലോ മീറ്ററുകളോളം ബൈക്കിൽ അലയേണ്ടതായും വന്നു. ഇതിനിടെ ക്ഷീണവും കടുത്ത ദാഹവും മൂലം ഇയാൾ തളർന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് വിവരം.

രാജസ്ഥാനിൽ ആരംഭിക്കാനിരുന്ന 'ഇന്ത്യാ ബാജാ 'ഓഫ് റോഡ് റാലിയിൽ പങ്കെടുക്കാനാണ് അസ്ബക്ക് മോൻ പുറപ്പെട്ടത്. പൊലീസ് സഹായത്തോടെ റാലിയുടെ സംഘാടകർ നടത്തിയ അന്വേഷണത്തെ തുടർന്ന് ജയ്‌സാൽമീറിന് 200 കിലോമീറ്ററകലെ ഷാ ഗഡ് ബുൽജ് പ്രദേശത്തുവച്ചാണ് അസ്ബാകിനെ കണ്ടെത്തുന്നത്. നിർജലീകരണമാണ് അസ്ബാകിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി പൊലീസ് സൂപ്രണ്ട് അന്ന് പറഞ്ഞിരുന്നു.

ദാഹവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് അസ്ബാക് ബൈക്കിൽ നിന്നും താഴെ വീണിട്ടുണ്ടാകാമെന്നും ജലാംശം നഷ്ടപ്പെട്ട് മരിച്ചതാകാമെന്നും ആയിരുന്നു അന്ന് പോാലീസ് മാധ്യമങ്ങളോടു പറഞ്ഞത്.കണ്ണൂർ സ്വദേശിയായ അസ്ബാക് റാലിയിൽ പങ്കെടുക്കാനായി ബാംഗ്ലൂരിൽ നിന്നും രാജസ്ഥാനിലെത്തുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP