ആദ്യം വാട്സാപ്പിൽ മെസ്സേജ് വരുന്നു.. പിന്നാലെ ആ കാര്യം സംഭവിക്കും; മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയും; കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നതിന് പിന്നാലെ ഫാൻ ഓഫാകും; കൊട്ടാരക്കരയിലെ അതിവിചിത്ര സംഭവത്തിൽ വില്ലൻ പിണങ്ങി കഴിയുന്ന സജിതയുടെ ഭർത്താവുമല്ല; യഥാർത്ഥ വില്ലനെ കണ്ടെത്തിയപ്പോൾ ഞെട്ടി പൊലീസും

ശ്യാം ഷാജി
കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രം എന്ന വിധത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിന് അനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. ഈ സംഭവത്തിൽ പൊലീസും സൈബർ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ലെന്നുമായിരുന്നു സൈബറിടത്തിലെ പ്രചാരണം. സംഭവത്തിൽ ഇപ്പോൾ വ്യക്തമാകുന്ന കാര്യം സംഭവം മന്ത്രവാദവും കൂടോത്രവുമല്ലെന്നാണ്. ഈ വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഐ ടി ടെക്നീഷ്യനായ തന്റെ ഭർത്താവാണെന്ന് വീട്ടുകാരി സജിത ആരോപിച്ചെങ്കിലും, അതല്ലെന്ന് വ്യക്തമായി. ഇപ്പോൾ യഥാർത്ഥ വിരുതനെ കണ്ടെത്തിയിരിക്കുകയാണ്.
നെല്ലികുന്നം കാക്കത്താനം വീട്ടിലെ ഉറക്കം കെടുത്തിയ ആ വിരുതൻ ബന്ധുവായ 13 കാരൻ എന്ന് കൊട്ടാരക്കര പൊലീസും, സൈബർസെല്ലും നടത്തിയ അന്വേഷണത്തിൽ കണ്ടത്തി.
സജിതയുടെ അടക്കം മൂന്ന് പേരുടെ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു. ആദ്യം ഫോണിന്റെ കൺട്രോൾ എറ്റെടുക്കുകയും ഫോണിലേക്ക് മെസേജ് അയക്കുകയും ചെയ്തു. മെസേജ് അയച്ചശേഷം വീട്ടിലെ സ്വിച്ച്ബോഡിൽ വയർ ഉപയോഗിച്ച് ഷോട്ട് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരികയും, ഏറെ വിവാദവുമായതോടെ ഹെഡ്ഫോണിൽ കാണുന്ന ഒരു ഇലക്ട്രാണിക് ബോർഡ് എയർഹോളിൽ ഒളിപ്പിച്ച് ശ്രദ്ധ തിരിച്ച് വിടാനും ശ്രമിച്ചു.
ഇതോടെ, വീട്ടിൽ നിന്ന് മാറി താമസിക്കുന്ന, വില്ലനെന്ന് കരുതിയ സജിതയുടെ ഭർത്താവ് പൂർണമായും നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടത്തി. ഗൂഗിൾപേ പൊലും ഉപയോഗിക്കാൻ അറിയാത്തയാളാണ് സജിതയുടെ ഭർത്താവ് എന്ന് പൊലീസ് കണ്ടത്തിയിരുന്നു. ഫോൺ പരിശോധനയിലാണ് വിചിത്രകാര്യങ്ങൾക്ക് പിന്നിൽ ആരെന്ന് വ്യക്തമായത്.
സജിതയുടെ ഭർത്താവിനെ വില്ലനായി ചിത്രീകരിച്ചു
ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പകപോക്കലാണോ കളികൾ എന്നായിരുന്നു സംശയം.
യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സജിത പറഞ്ഞരുന്നു. വാട്സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നായിരുന്നു ആരോപണം.
ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെൽ ആദ്യമേ വിലയിരുത്തിയത്. കഴിഞ്ഞ ആറ് മാസമായി വിചിത്ര സംഭവങ്ങൾ വീട്ടിൽ നടക്കുന്നുവെന്നായിരുന്നു ആരോപണം. രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങിയെന്നും രാജൻ പറയുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുയാണെന്നും രാജൻ വ്യക്തമാക്കിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രാജൻ വ്യക്തമാക്കിയിരുന്നു.
വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കതതി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നതും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകുകയാണ് പതിവെന്നും രാജൻ പറയുന്നു. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് മെസേജ് വന്നതിനു പിന്നാലെ അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് പതിവായതോടെ വീട്ടുകാർ ഭയപ്പാടിലാകുകയായിരുന്നു. അതിനിടയിലാണ് ഇതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് സൂചനകൾ പുറത്തു വരുന്നതും.
കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരുകയായിരുന്നു വീട്ടിലെ മോട്ടർ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാൻ ഓഫാകാൻ പോകുന്നു എന്ന് വാട്സാപ്പ് സന്ദേശം വന്ന പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്കാണ് വാട്സാപ്പ് സന്ദേശങ്ങൾ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയിൽ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുപിന്നാലെ ഫാൻ ഓഫായെന്ന് സജിത പറഞ്ഞിരുന്നു. കൊട്ടാരക്കരയിലുള്ള കടയിൽ നിന്ന് മറ്റൊരു ഫോൺ വാങ്ങി. സൈബർ കുറ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ ആദ്യമേ സൂചിപ്പിച്ചിരുന്നു.
(ജൂവൈനൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ നൽകുന്നത് കുറ്റകരമായതുകൊണ്ടാണ് ഈ വാർത്തയിൽ പൂർണ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയാത്തത്.)
Stories you may Like
- കൊട്ടാരക്കരയിലെ വീട്ടിലെ വിചിത്ര സംഭവങ്ങൾക്ക് പിന്നിലാര്?
- വീൽചെയർ തിരുനടയിൽ കയറ്റാൻ സാധിക്കില്ലെന്ന് തൃച്ചബരം ക്ഷേത്ര അധികൃതർ
- വാട്സ്ആപ്പ് മെസേജുകൾ സത്യമാകുന്ന സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ്
- നെല്ലിക്കുന്നത്തെ സൈബർ കൂടോത്രം പൊളിയുമ്പോൾ
- ഒറ്റമുറി വീട്ടിൽ വാടകക്കാരായി റഹ്മാനും സജിതയും ദുരിത ജീവിതത്തിൽ
- TODAY
- LAST WEEK
- LAST MONTH
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- താങ്ക് യു ഇന്ത്യ, അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി; കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ; സ്വപ്നം നിറവേറ്റാൻ ശിഹാബ് യാത്ര തുടരുമ്പോൾ ഒപ്പമുള്ള ഇന്ത്യക്കാർ മടങ്ങും; ഇനി കൂട്ട് പാക് യുട്യൂബേഴ്സ് അടക്കമുള്ളവർ
- ഒരാൾ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല; കിണർ കുഴിച്ചുള്ള അനുഭവപരിചയത്തിൽ സുരക്ഷാവടത്തിൽ തൂങ്ങിയിറങ്ങി ഫസലുദ്ദീൻ; കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മുങ്ങിയ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത് ഫസലുദ്ദീന്റെ സമയോചിത ഇടപെടൽ
- തുടർ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി; സിറിയയിലും കനത്ത നാശനഷ്ടം; മരണസംഖ്യ 2300 കടന്നു; മരണനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം തുടരുന്നു; ഇന്ത്യയും അമേരിക്കയുമടക്കം ലോകരാജ്യങ്ങളിൽ നിന്ന് സഹായ പ്രവാഹം; നൂറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും ദാരുണ ദുരന്തമെന്ന് എർദോഗൻ; തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങൾ
- ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
- ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
- 'ഓർമ ശക്തി നഷ്ടമാകുന്നു; സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു; മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ; മരുന്ന് കഴിക്കുന്നുണ്ട്'; വെളിപ്പെടുത്തലുമായി ഭാനുപ്രിയ
- കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്