Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പുറത്തെടുത്തത് ഉച്ചയോടെ; വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാകുമ്പോൾ ഡോക്ടർമാർ നൽകുന്നത് മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന വിവരവും; ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയക്കാനൊരുങ്ങി പൊലീസും; ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ്

രാവിലെ  ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പുറത്തെടുത്തത് ഉച്ചയോടെ; വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാകുമ്പോൾ ഡോക്ടർമാർ നൽകുന്നത് മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന വിവരവും; ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയക്കാനൊരുങ്ങി പൊലീസും; ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: ഒമ്പത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ആറാമത്തെ കുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ ഖബറടക്കിയ മൃതദേഹം ഉച്ചയോടെ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം നടത്തിയത്. 93 ദിവസം പ്രായമുള്ള കുട്ടിയുടെ പോസ്റ്റുമോർട്ടമാണ് വൈകീട്ടോടെ പൂർത്തിയായത്. ഈ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ റിസൽട്ട് കിട്ടിയാലേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ.

കുട്ടിയുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും വിഷാംശം ഉള്ളിൽചെന്നതിന്റെ സൂചനയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം, കുട്ടിയുടെ ആന്തരികാവയങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ പരിശോധനഫലങ്ങൾ പുറത്തുവന്നാലേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ.

തിരൂരിലെ റഫീഖ്-സബ്ന ദമ്പതിമാരുടെ ഒരു കുട്ടി നാലരവയസ്സുള്ളപ്പോഴും ബാക്കി അഞ്ച് കുട്ടികൾ ഒരു വയസ്സാകുന്നതിന് മുമ്പുമാണ് മരണപ്പെട്ടത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ തിടുക്കത്തിൽ ഖബറടക്കിയതാണ് നാട്ടുകാരിൽ സംശയമുണർത്തിയത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ ഒരു കുട്ടി നാലരവയസ്സുള്ളപ്പോഴും ബാക്കി അഞ്ച് കുട്ടികൾ ഒരു വയസ്സാകുന്നതിന് മുമ്പുമാണ് മരണപ്പെട്ടത്. ഇതിൽ മൂന്നാമത്തെ കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾക്കും അയൽക്കാർക്കുമറിയാം. ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഈ കുട്ടിയും പിന്നീട് മരണപ്പെട്ടു. എന്നാൽ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. രാത്രി നിർത്താതെ കരയുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

എന്നാൽ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞൂ. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോൾ കുട്ടികളുടെ പ്രായം. ദമ്പതികൾക്ക് മറ്റു കുട്ടികളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും മരിച്ച കുട്ടികളുടെ അച്ഛന്റെ സഹോദരി പറഞ്ഞു. ആദ്യത്തെ കുട്ടികൾ മരിച്ചപ്പോൾ തന്നെ വിവിധ ആശുപത്രികളിലായി പലതരം പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ അസ്വഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇപ്പോഴും പരാതിയില്ലെ നിലപാടിലാണ ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP