Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

2016 ൽ ഷൊർണൂർ സ്റ്റേഷൻ യാർഡിൽ; മേയിൽ കൊച്ചി മെട്രോ യാർഡിൽ; കഴിഞ്ഞ ദിവസം എത്തിയത് അഹമ്മദാബാദിൽ; മോദിയുടെ ഉദ്ഘാടനത്തിന് മുമ്പുള്ള ചിത്രം വര അന്വേഷണത്തെ മാറ്റി മറിച്ചു; റെയിൽ ഹൂൺസ് കടുങ്ങി; കൊച്ചിയിലെ ആ വരയ്ക്ക് പിന്നിൽ ഇറ്റാലിയൻ സംഘം; വിസിറ്റിങ് വിസയിൽ എത്തി സുരക്ഷയെ വെല്ലുവിളിച്ചവർ അകത്ത്; കേരളാ പൊലീസ് ഗുജറാത്തിലേക്ക്

2016 ൽ ഷൊർണൂർ സ്റ്റേഷൻ യാർഡിൽ; മേയിൽ കൊച്ചി മെട്രോ യാർഡിൽ; കഴിഞ്ഞ ദിവസം എത്തിയത് അഹമ്മദാബാദിൽ; മോദിയുടെ ഉദ്ഘാടനത്തിന് മുമ്പുള്ള ചിത്രം വര അന്വേഷണത്തെ മാറ്റി മറിച്ചു; റെയിൽ ഹൂൺസ് കടുങ്ങി; കൊച്ചിയിലെ ആ വരയ്ക്ക് പിന്നിൽ ഇറ്റാലിയൻ സംഘം; വിസിറ്റിങ് വിസയിൽ എത്തി സുരക്ഷയെ വെല്ലുവിളിച്ചവർ അകത്ത്; കേരളാ പൊലീസ് ഗുജറാത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊച്ചിയിലെ അക്ഷരചിത്രത്തിന് പിന്നിലെ വില്ലന്മാർ കുടുങ്ങി. അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രോ ട്രെയിനിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അക്ഷരചിത്രം (ഗ്രാഫിറ്റി) വരച്ചവർ തന്നെയാണ് കൊച്ചിയിലും അതു ചെയ്തത്. നാല് ഇറ്റാലിയൻ പൗരന്മാരെ സിറ്റി ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് അഹമ്മദാബാദിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ഗ്രാഫിറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്‌ളാറ്റിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ജാൻലുക, സാഷ, ഡാനിയേൽ, പൗളോ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സ്റ്റേഷനിൽ അതിക്രമിച്ചു കടന്നു മെട്രോ റെയിൽ കോച്ചിൽ 'ടാസ്' എന്നു സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ലോകത്തിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് ട്രെയിനുകളിൽ ഗ്രാഫിറ്റി ചെയ്യുന്ന റെയിൽ ഗൂൺസ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.

മേയിൽ കൊച്ചി മെട്രോയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്. ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകര വിരുദ്ധ സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജാൻലുക, സാഷ, ഡാനിയൽ, പൗലോ എന്നിവരാണ് പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയവരാണ് ഇവർ.

പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. രാജ്യവ്യാപകമായി റെയിൽവേയിൽ ഗ്രാഫിറ്റി വാന്റലിസം നടപ്പിലാക്കുന്ന റെയിൽവേ ഗൂൺസ് എന്ന സംഘമാണ് പിടിയിലായത്. ഡൽഹി, മുംബൈ ജയ്പൂർ എന്നിവിടങ്ങളിലും സമാനമായ സംഭവം ഉണ്ടായതായാണ് വിവരം. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ ഇവർ പല ഭാഗങ്ങളിലും കറങ്ങി നടന്നു. പല മെട്രോ സ്റ്റേഷനുകളിലും അതിക്രമിച്ചു കടന്ന് പ്രതികൾ ഇത്തരം അക്രമങ്ങൾ ചെയ്തിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോയിൽ സംഭവം നടക്കുന്നത്. ' ബേൺ, സ്പ്ലാഷ്'' എന്നീ വാക്കുകളാണ് ഇവർ മെട്രോയിൽ എഴുതിവെച്ചിരുന്നത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഇവർ ഗ്രാഫിറ്റി ചെയ്തു. പ്രതികളെ കൊച്ചിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വലിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഉള്ള സ്ഥലങ്ങളിലേക്കാണ് പ്രതികൾ അതിക്രമിച്ചു കടക്കുന്നത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

കൊച്ചിയിൽ സ്‌ഫോടനം നടത്തും എന്ന തരത്തിൽ കൊച്ചി മെട്രോയിൽ കണ്ട എഴുത്തുകൾ ചുവരെഴുത്ത് സംഘത്തിന്റെ ചിത്രങ്ങളെന്ന് പ്രഥമിക നിഗമനം പൊലീസിനുണ്ടായിരുന്നു. പൊതു മുതൽ നശിപ്പിക്കുന്ന വിദേശരാജ്യങ്ങളിലെ 'റെയിൽ ഹൂൺസ്' എന്ന സംഘടനയുടെ മാതൃകയിലാണ് ട്രെയിനിൽ സ്‌്്രേപ പെയിന്റിങ് ഉപയോഗിച്ച് വാക്കുകൾ കുറിച്ചിരുന്നത്. പ്ലേ, യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് പ്രത്യേക രീതിയിൽ എഴുതിയിരിക്കുന്ന വാക്കുകൾ. ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്ന വാക്ക് തെറ്റിദ്ധരിച്ചാണ് തീവ്രവാദ ഭീഷണി എന്ന രീതിയിൽ വിവരങ്ങൾ പുറത്ത് വന്നത്.

മെയ് 22 നാണ് മെട്രോയുടെ മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന 'പമ്പ' എന്ന ട്രെയിനിൽ അജ്ഞാതർ എത്തി ചിത്രങ്ങൾ വരച്ച് കടന്നു കളഞ്ഞത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് യാർഡിൽ കയറിയവർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് ഇത്തരത്തിൽ വാക്കുകൾ വരച്ചത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന സിസിടിവികളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള സ്ഥലത്താണ് അജ്ഞാതർ എത്തി ഈ പ്രവർത്തി ചെയ്തത്. അതിനാൽ തന്നെ കെ.എം.അർ.എല്ലിന്റെ സുരക്ഷാ വീഴ്ചയിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടിയത്.

സംഭവത്തിൽ മെട്രോ പൊലീസ് ഐ.പി.സി 447, 427 വകുപ്പുകൾ പ്രകാരം അതിക്രമിച്ചു കടന്നു കയറൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിനു ലഭിച്ചു. പക്ഷേ ആരേയും കണ്ടെത്താനായില്ല.

2016 ൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലും സ്വാതന്ത്ര്യദിനത്തിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും റെയിൽ കോച്ചിൽ ചിത്രങ്ങൾ മെട്രോയിൽ കണ്ട രീതിയിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് മധുര-പുനലൂർ പാസഞ്ചറിലും ആലപ്പുഴ ധൻബാദ് എക്സ്‌പ്രസിലും ഇതേ ചിത്രങ്ങൾ കണ്ടെത്തി. നിഗൂഢമായി പ്രവർത്തിക്കുന്നതും രാജ്യാന്തര തലത്തിൽ ബന്ധങ്ങളുള്ളതുമായ സംഘടനയാണു റെയിൽ ഹൂൺസ്. ഇംഗ്ലണ്ടാണ് ആസ്ഥാനം. പൊതുസ്ഥലങ്ങളിൽ മനോഹരങ്ങളായ ചിത്രങ്ങളും ആവേശമുയർത്തുന്ന മുദ്രാവാക്യങ്ങളും പതിപ്പിച്ചു സ്ഥലംവിടുകയാണു പരിപാടി.

ബെർലിൻ മതിലിലും ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നിർമ്മിച്ച മതിലിലും ഗ്രാഫിറ്റികൾ കാണാം. ഇംഗ്ലണ്ടിലൊക്കെ റെയിൽവേ ടണലുകളിലും ട്രെയിനുകളിലും ചിത്രം വരയ്ക്കാൻ ഗ്രാഫിറ്റി കലാകാരന്മാരെ ഗവൺമെന്റ് ക്ഷണിച്ചുവരുത്താറുപോലുമുണ്ട്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലെ മതിലുകളിൽ കഴിഞ്ഞ ബിനാലെയോട് അനുബന്ധിച്ചും ഇത്തരം ഗ്രാഫിറ്റികൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP