Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീൻ പിടിക്കാൻ പോയ പൊലീസുകാർ വനംവകുപ്പ് കേസിലെ പ്രതിയുടെ വീട്ടിന് അടുത്തേക്ക് പോയി; കൃഷി സ്ഥലത്ത് വയ്ക്കുന്ന പന്നിക്കെണി വീടിന് മതിലിന് അടുത്തു വച്ചു; മൃതദേഹം പാടത്തുകൊണ്ടിട്ടതാണെന്നും പ്രതിയുടെ മൊഴി; അസിറ്റന്റ് കമാണ്ടിന്റെ ഭർത്താവിന്റേയും സുഹൃത്തിന്റേയും മരണം കൊലപാതകമോ? ഹവിൽദാർമാർക്ക് സംഭവിച്ചത് എന്ത്?

മീൻ പിടിക്കാൻ പോയ പൊലീസുകാർ വനംവകുപ്പ് കേസിലെ പ്രതിയുടെ വീട്ടിന് അടുത്തേക്ക് പോയി; കൃഷി സ്ഥലത്ത് വയ്ക്കുന്ന പന്നിക്കെണി വീടിന് മതിലിന് അടുത്തു വച്ചു; മൃതദേഹം പാടത്തുകൊണ്ടിട്ടതാണെന്നും പ്രതിയുടെ മൊഴി; അസിറ്റന്റ് കമാണ്ടിന്റെ ഭർത്താവിന്റേയും സുഹൃത്തിന്റേയും മരണം കൊലപാതകമോ? ഹവിൽദാർമാർക്ക് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ പന്നിക്കെണിയിൽ നിന്നും പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള ഒരാളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുമ്പോഴും സംഭവത്തിൽ നിറയെ ദുരൂഹത. പന്നിക്കെണി വച്ച സുരേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സുരേഷിനെയും സുഹൃത്ത് സജിയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും വനം വകുപ്പിന്റെ കേസിലും പ്രതികളാണ്. 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.

വീടിന്റെ മതിലിന് സമീപത്താണ് സുരേഷ് കെണി വച്ചിരുന്നത്. മൃതദേഹങ്ങൾ ക്യാമ്പിന് സമീപത്തുള്ള പാടത്തുകൊണ്ടിട്ടത് കൈവണ്ടിയിലാണെന്നും ക്യാമ്പിന് സമീപം ഫോൺ കൊണ്ടിട്ടത് സുരേഷാണെന്നും പാലക്കാട് പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. ഇതോടെ തെളിവ് നശീകരണം ഉണ്ടായി എന്നതിനും സ്ഥിരീകരണം വരികയാണ്. സാധാരണ കൃഷി ഇടങ്ങളിലാണ് പന്നികൾ എത്തുന്നത്. ഇവിടെയാണ് കെണി വയ്ക്കുന്നതും. ഈ സാഹചര്യത്തിൽ എന്തിനാണ് വീടിന് സമീപം കെണിവച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റും രാജ്യാന്തര കായികതാരവുമായ എസ്.സിനിയുടെ ഭർത്താവാണു മരിച്ച ഒരു പൊലീസുകാരനായ അശോക് കുമാർ.

ബുധനാഴ്‌ച്ച രാത്രി ഒൻപതരയോടെ ക്വാർട്ടേഴ്‌സിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു അശോകനും മോഹൻദാസും എന്നാണ് പറയുന്നത്. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കാൻ പോയി എന്നതു പക്ഷേ ദുരൂഹമാണ്. ഇതാരും വിശ്വസിക്കുന്നുമില്ല. മീൻ പിടിക്കാൻ പോയവർ എന്തിന് വനംവകുപ്പ് കേസിലെ പ്രതികളുടെ വീട്ടിന് അടുത്തു പോയതെന്നതും സംശയങ്ങൾക്ക ഇടനൽകുന്നു. അതിനിടെ കേസ് അന്വേഷണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്ന സംശയവും സജീവമാണ്.

അതിനിടെ മൃതദേഹം വയലിൽ അറസ്റ്റിലായ ഉപേക്ഷിച്ചത് സുരേഷാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച പൊലീസുകാരുടെ ഫോണുകൾ എടുത്തുമാറ്റിയതും ഇദ്ദേഹമാണ്. സംഭവത്തിൽ സുരേഷിന്റെ സുഹൃത്തും കസ്റ്റഡിയിലുണ്ട്. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നു. ബോധപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുരേഷിന്റെ അറസ്റ്റ്.

കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് പൊലീസുകാർ കൊല്ലപ്പെട്ടതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ് പറഞ്ഞു. മതിലിനോട് ചേർന്ന് സ്ഥാപിച്ച കെണിയിൽ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷൻ നൽകിയ ശേഷം ഇയാൾ ഉറങ്ങാൻ പോയി. ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊലീസുകാർ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് രണ്ട് മൃതദേഹവും കൈവണ്ടിയിൽ കയറ്റി പാടത്തുകൊണ്ടിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പൊലീസുകാരുടെ മരണം പുറത്തറിയുന്നത്. ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടിൽ മാരിമുത്തുവിന്റെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ മോഹൻദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകുവശത്തെ വയലിൽ മരിച്ചനിലയിൽ കണ്ടത്.

ക്യാമ്പിന്റെ പിറകുവശത്തെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കിടന്നിരുന്ന വയൽ. 60 മീറ്ററോളം അകന്നായിരുന്നു രണ്ട് മൃതദേഹങ്ങളും. ഒറ്റനോട്ടത്തിൽ കാണാത്തവിധം വരമ്പിനോട് ചേർന്നായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും കൈയിലുൾപ്പെടെ പൊള്ളലേറ്റ് തൊലിയുരിഞ്ഞ നിലയിലുള്ള പാടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP