Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ദുബായ് പൊലീസിലെ ഉദ്യോഗസ്ഥൻ ഒമാനിൽ; ബന്ധുക്കൾക്കൊപ്പം ഒമാനിലുണ്ടെന്ന് മറുനാടനോട് സ്ഥിരീകരിച്ച് യുവാവ്; മുസഫർ അഹമ്മദിന്റെ കാണാതായ സംഭവത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വിശദീകരിച്ച് പൊലീസും; കള്ളക്കടത്തു സംഘം അഞ്ച് മാസത്തോളം കാത്തിരിക്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; യുവാവ് ഒമാനിലേക്ക് പോയതിന്റെ രേഖകളും പൊലീസിന് ലഭിച്ചതോടെ 'ദുരൂഹ തിരോധാന' വിവാദം ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ ബന്ധുക്കളും

ദുബായിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ദുബായ് പൊലീസിലെ ഉദ്യോഗസ്ഥൻ ഒമാനിൽ; ബന്ധുക്കൾക്കൊപ്പം ഒമാനിലുണ്ടെന്ന് മറുനാടനോട് സ്ഥിരീകരിച്ച് യുവാവ്; മുസഫർ അഹമ്മദിന്റെ കാണാതായ സംഭവത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വിശദീകരിച്ച് പൊലീസും; കള്ളക്കടത്തു സംഘം അഞ്ച് മാസത്തോളം കാത്തിരിക്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; യുവാവ് ഒമാനിലേക്ക് പോയതിന്റെ രേഖകളും പൊലീസിന് ലഭിച്ചതോടെ 'ദുരൂഹ തിരോധാന' വിവാദം ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദുബായിൽ നിന്നും കേരളത്തിലെത്തിയ ശേഷം കാണാതായ ദുബായ് പൊലീസിൽ പ്യൂണായ മലയാളി യുവാവിന്റെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞു. യുവാവിന്റെ തിരോധാനത്തിനു പിന്നിൽ സ്വർണക്കള്ളക്കടത്തു സംഘമല്ലെന്നു നിഗമനത്തിലാണ് അന്വേഷണം നടത്തിയ പൊലീസ് എത്തിച്ചേർന്നത്. കോഴിക്കോട് അരക്കിണർ സ്വദേശി മുസഫർ അഹമ്മദ് ഒമാനിൽ എത്തിയതായി അന്വേഷണ സംഘത്തലവൻ മാറാട് എസ്‌ഐ തോമസ് കെ.സെബാസ്റ്റ്യൻ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് മുസഫർ അഹമ്മദും മറുനാടനോട് സംസാരിച്ചു. താൻ ഒമാനിൽ ഉണ്ടെന്ന് അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.

മുസഫർ അഹമ്മദിനെ ഏപ്രിൽ 24ന് ആണു കാണാതായത്. കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്ക് വരികയാണെന്നു ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. ശേഷം ഫോൺ സ്വിച്ച് ഓഫ് ആയി. മുസഫറിനെ കാണാനില്ലെന്നു മെയ്‌ 2ന് ബന്ധുക്കൾ മാറാട് പൊലീസിൽ പരാതി നൽകി. സ്വർണക്കള്ളക്കടത്തു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ചെയ്തു.

ഡിസംബറിൽ മുസഫർ കോഴിക്കോട്ട് എത്തി ദുബായിലേക്ക് മടങ്ങിയിരുന്നു. കള്ളക്കടത്തു സംഘമാണ് തിരോധാനത്തിനു പിന്നിലെങ്കിൽ അവർ 5 മാസത്തോളം കാത്തിരിക്കില്ലായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. മുസഫർ ഒമാനിലേക്ക് പോയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബെംഗളൂരുമസ്‌കത്ത് വിമാനത്തിൽ മുസഫർ യാത്ര ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. മുസഫർ അഹമ്മദ് ഒമാനിലുള്ളതായി ഫോണിലൂടെ സ്ഥിരീകരിച്ചതായും എസ്‌ഐ പറഞ്ഞു.

മുസാഫർ കോഴിക്കോട് എത്തിയ ശേഷം ബന്ധുക്കളെ സന്ദർശിച്ചതായി സൂചന നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തനിക്ക് വീട്ടിലേക്ക് പോകാൻ തത്ക്കാലം സാധിക്കില്ലെന്ന് മുസഫർ അടുപ്പമുള്ളവരെ അറിയിച്ചതായും വിവരമുണ്ടായിരുന്നു. അതേസമയം മുസഫറിനെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് ബന്ധുക്കൾ രംഗത്തെത്തിത്. മുസാഫറിനെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതോടെ വിഷയം സജീവ ചർച്ചാ വിഷയമായി മാറി. മാധ്യമങ്ങളിൽ തിരോധാനത്തിന് പിന്നിൽ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയം രേഖപ്പെടുത്തുകയും ചെയ്തു.

മുസാഫറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും സ്വർണക്കടത്ത് ആരോപണം കൊഴുക്കാൻ ഇടയാക്കിയിരുന്നു. ദുബായ് പൊലീസിൽ താൽക്കാലിക ജീവനക്കാരനായ മുസഫർ അഹമ്മദിനെയാണ് കാണാതായത്. ഇതിന് പിന്നിൽ സ്വർണക്കള്ളക്കടത്ത് സംഘമെന്ന സംശയമാണുള്ളത്. രണ്ടാഴ്ച മുൻപ് വിദേശത്തു നിന്നെത്തിയ മുസഫർ അഹമ്മദിനെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതെയായത്. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടോ എന്ന സംശയം ഉണ്ടായത്. ഡിസംബർ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫർ അഹമ്മദ്. വീണ്ടും ഏപ്രിൽ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരിൽ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP