Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാത്രി ഭക്ഷണത്തിനു ശേഷം മുറിയിലേയ്ക്ക് പോയ ഡിജിയെ ടൊമാറ്റോ സോസിന്റെ കുപ്പിപൊട്ടിച്ച ശേഷം മൂർച്ചയുള്ള ഭാഗമുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതി വിഷാദ രോഗിയെന്ന് വിശദീകരിച്ച് അന്വേഷണ സംഘം; കൊല്ലപ്പെട്ടത് കാശ്മീർ പൊലീസിന്റെ മേധാവിയാകാൻ സാധ്യതയുണ്ടായിരുന്ന ഐപിഎസുകാരൻ; പ്രതിയെ പൊക്കിയത് അതിവേഗം

രാത്രി ഭക്ഷണത്തിനു ശേഷം മുറിയിലേയ്ക്ക് പോയ ഡിജിയെ ടൊമാറ്റോ സോസിന്റെ കുപ്പിപൊട്ടിച്ച ശേഷം മൂർച്ചയുള്ള ഭാഗമുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതി വിഷാദ രോഗിയെന്ന് വിശദീകരിച്ച് അന്വേഷണ സംഘം; കൊല്ലപ്പെട്ടത് കാശ്മീർ പൊലീസിന്റെ മേധാവിയാകാൻ സാധ്യതയുണ്ടായിരുന്ന ഐപിഎസുകാരൻ; പ്രതിയെ പൊക്കിയത് അതിവേഗം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കാശ്മീർ ജയിൽ മേധാവി ഹേമന്ത് ലോഹ്യ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. വീട്ടുജോലിക്കാരനായ യാസിർ അഹമ്മദ് (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാൾ വിഷാദരോഗിയാണെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് ഉദയ്വാലയിലെ വീട്ടിൽ ഹേമന്ത് ലോഹിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിവേഗം പ്രതിയെ പിടിക്കാനായത് കാശ്മീർ പൊലീസിന് ആശ്വാസമാണ്.

രാത്രി ഭക്ഷണത്തിനു ശേഷം മുറിയിലേയ്ക്ക് പോയ ഡിജിയെ അഹമ്മദ് ടൊമാറ്റോ സോസിന്റെ കുപ്പിപൊട്ടിച്ച ശേഷം മൂർച്ചയുള്ള ഭാഗമുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കത്തിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കാശ്മീരിലെത്തിയതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

ഉദയ്വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയിൽ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല എന്ന് ജമ്മു എഡിജിപി വ്യക്തമാക്കി. പക്ഷേ സമഗ്രമായ അന്വഷണം നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ലഷ്‌കർ ഇ ത്വയ്ബ ആണ് എന്ന അഭ്യൂഹങ്ങൾക്ക് ഇടെയാണ് എഡിജിപിയുടെ പ്രതികരണം.

ഡിജിപിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ലോഹിയയെ തീ കൊളുത്താനും ശ്രമിച്ചു. ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം നിന്നിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ഹേമന്ദ് ലോഹിയ ഓഗസ്റ്റിലാണു ജയിൽ ഡിജിപി ആയത്. 1992 ബാച്ച് ഐപിഎസ് ഓഫിസറാണ്. കാശ്മീരിലെ പൊലീസ് മേധാവിയാകാൻ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

വീട്ടിനുള്ളിൽ തീ പടരുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയപ്പോൾ അകത്തു നിന്ന് വീട് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. ചവിട്ടി തുറന്ന് കയറിയപ്പോഴേക്കും ഡിജിപിയുടെ മൃതദേഹമാണ് കണ്ടത്. സുഹൃത്തിന്റെ വീട്ടിലാണ് കുടുംബത്തോടൊപ്പം ഹേമന്ത് കുമാർ താമസിച്ചിരുന്നത്. സ്വന്തം വീട് പുതുക്കി പണിയുന്നതു കൊണ്ടായിരുന്നു ഇത്. ഈ വീട്ടിലാണ് ഡിജിപി മരിച്ചു കിടന്നത്.

ബി എസ് എഫിൽ അടക്കം ഉന്നത തസ്തികകൾ വഹിച്ചിരുന്ന വ്യക്തിയാണ് കൊല്ലപ്പെടുന്നത്. രാജ്യത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗ്സ്ഥന്റെ മരണവുമായി തീവ്രവാദികൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP