Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കസേരയ്ക്ക് വേണ്ടി ബാറില്‍ വെച്ചുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പെരിന്തല്‍മണ്ണ സബ്രീന ബാറില്‍വെച്ച് യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് 27കാരനായ പ്രതി; കുത്തേറ്റ രണ്ടാമനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സൂചന; പ്രതികളെ പോലീസ് പിടികൂടിയത് അതിരാവിലെ ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിക്കവേ; ഇനിയും അറസ്റ്റിന് സാധ്യതയെന്ന് പെരിന്തല്‍മണ്ണ പോലീസ്

കസേരയ്ക്ക് വേണ്ടി ബാറില്‍ വെച്ചുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പെരിന്തല്‍മണ്ണ സബ്രീന ബാറില്‍വെച്ച് യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് 27കാരനായ പ്രതി; കുത്തേറ്റ രണ്ടാമനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സൂചന; പ്രതികളെ പോലീസ്  പിടികൂടിയത് അതിരാവിലെ ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിക്കവേ; ഇനിയും അറസ്റ്റിന് സാധ്യതയെന്ന് പെരിന്തല്‍മണ്ണ പോലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണയിലെ ബാറിൽ നിന്നും മദ്യപിക്കുന്നതിനിടെ കസേരക്കു വേണ്ടിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്്റ്റിൽ. താൻ തന്നെയാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ സബ്രീന ബാറിന് സമീപത്താണ് സംഭവം. പെരിന്തൽമണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ് (27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചു പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷി മൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരാൾ കുത്തേറ്റു ചികിത്സയിലാണ്.

പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ് (37) ആണ് കുത്തേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം സബ്രീന ബാറിൽ വച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് റോഡിൽ വച്ച് പ്രതി ഇരുവരെയും കുത്തിയത്. ചോദ്യം ചെയ്യലിൽ സ്വയം കുറ്റം ചെയ്തതായി സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം (27) അപകടനില തരണം ചെയ്തുവരുന്നു. ബോധം തെളിഞ്ഞതോടെ വെന്റിലേറ്ററിൽ നിന്നു മാറ്റിയിട്ടുണ്ട്. ഇയാളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

സംഭവ ദിവസം പുലർച്ചെയോടെ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പ്രതിയെ തിരിച്ചറിയൽ പരേഡിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പട്ടാമ്പി റോഡിലെ സബ്രീന ബാറിന് സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇസ്ഹാഖ് ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. ബാറിൽ മദ്യപിക്കുന്നതിനിടെ കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ സംഘർഷാവസ്ഥയുണ്ടായതോടെ ഇവരെ എല്ലാവരെയും ബാറിൽ നിന്നും പുറത്താക്കി. തുടർന്ന് റോഡിൽ വച്ചാണ് കത്തിക്കുത്തേറ്റത്. വയറിൽ പരിക്കുകളോടെയാണ് ഇരുവരെയും മൗലാന ആശുപത്രിയിലാക്കിയത്. സിഐ. എംപി. രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് ഖബറടക്കി.

ജിദ്ദയിൽ നിന്നും നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് ഇസ്ഹാഖ് കൊല്ലപ്പെട്ടത്. ഐഷാബിയാണ് മാതാവ്. ഭാര്യ: ഹസ്നത്ത്. മക്കൾ: ജിഹ ഫാത്തിമ, ആയിഷ ജൽവ, ജിൽബ, മുഹമ്മദ് അയാൻ. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ജൂബിലി സ്വദേശികളുൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും പെരിന്തൽമണ്ണ സിഐ. പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP