Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദൂരെ നിന്ന് മണ്ണ് കൊണ്ടുവന്നിടുന്നതിനിടെ നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽ പെട്ടു; സംശയം തോന്നിയ ഇയാൾ കൂട്ടുകാരെയും കൂട്ടി സ്ഥലത്ത് എത്തി; കുട്ടികളെ ചോദ്യം ചെയ്തപ്പോൾ തന്നെ നടന്നതെല്ലാം തുറന്നുപറഞ്ഞു; ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ കൂട്ടുകാരനെ മണ്ണിലേക്ക് ആഴ്‌ത്തിയത് വിശ്വസിക്കാനാവാതെ കണ്ടവരും കേട്ടവരും; കൊടുമണ്ണിലെ 16 കാരന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

ദൂരെ നിന്ന് മണ്ണ് കൊണ്ടുവന്നിടുന്നതിനിടെ നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽ പെട്ടു; സംശയം തോന്നിയ ഇയാൾ കൂട്ടുകാരെയും കൂട്ടി സ്ഥലത്ത് എത്തി; കുട്ടികളെ ചോദ്യം ചെയ്തപ്പോൾ തന്നെ നടന്നതെല്ലാം തുറന്നുപറഞ്ഞു; ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ കൂട്ടുകാരനെ മണ്ണിലേക്ക് ആഴ്‌ത്തിയത് വിശ്വസിക്കാനാവാതെ കണ്ടവരും കേട്ടവരും; കൊടുമണ്ണിലെ 16 കാരന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

എസ്.രാജീവ്‌

കൊടുമൺ: കൊടുമണിലെ 16 കാരന്റെ കൊലപാതകം വെളിച്ചത്ത് വന്നത് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ. സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് ഇരയെ സുഹൃത്തുക്കൾ ചേർന്ന് ആദ്യം കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണ സുഹൃത്തിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നിട് കമിഴ്‌ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണ കൊണ്ടുവന്ന് മുകളിൽ ഇട്ടു. ഇവിടെ സംശയകരമായി രണ്ട് പേർ നിൽക്കുന്നത് ദൂരെ നിന്ന നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽ പ്പെട്ടു. സംശയം തോന്നിയ ഇയാൾ നാട്ടുകാരിൽ ചിലരെ കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നടന്ന കാര്യം ഇവർ പറഞ്ഞു. സ്ഥലത്തെ മണ്ണ് മാറ്റിയപ്പോൾ മൃതദേഹം കണ്ടെത്തി. വിവരം അറിഞ്ഞ ഉടൻ പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു.

സഹപാഠികൾ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിലെ പകയെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊടുമണ്ണിൽ കൊല ചെയ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കയായിരുന്നു കൊല്ലപ്പെട്ട വിദ്യാർത്ഥി.

ചൊവ്വാഴ്ച ഉച്ചക്ക് 1 നും 3 നും ഇടക്കാണ് സംഭവം. ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്നവർ ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സഹപാഠികളാണ്. രാവിലെ വിദ്യാർത്ഥിയെ വീട്ടിൽ നിന്നും സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകയായിരുന്നുവെന്ന് പറയുന്നു'- ഇവർ വന്ന രണ്ട് സൈക്കിൾ സംഭവസ്ഥലത്ത് ഇരിപ്പുണ്ട് ' നേരത്തെ പ്രതികളിൽ ഒരാളെ വിദ്യാർത്ഥി സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയിരുന്നു. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു

പോസ്റ്റ്മോർട്ടത്തിനായിമൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. സൈമൺ, അടൂർ ഡി.വൈ.എസ്. പി. ജവഹർ ജനാർദ്, സിഐ. ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി.

(കൊടുമൺ കേസിലെ പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരോ, ചിത്രങ്ങളോ നൽകാൻ നിയമം അനുവദിക്കുന്നില്ല)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP