Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മീൻ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ ശേഷം കുടുംബത്തോടൊപ്പം കടന്നത് ദുബായിലേക്ക്; പൊലീസ് പ്രതിയെ തിരഞ്ഞ് നടക്കുമ്പോൾ ഗൾഫിൽ സുഖജീവിതവുമായി കൊലക്കേസിലെ ഒന്നാം പ്രതി; ചിന്നത്തുറ സ്വദേശി സജു എന്ന കിങ്സിലിൻ കേരള പൊലീസിന്റെ വലയിൽ പെട്ടത് ദുബായിൽ മറ്റൊരു കേസിൽ അറസ്റ്റിലായതോടെ കാര്യമറിയാനുള്ള ബന്ധുവിന്റെ ആകാംക്ഷ

മീൻ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ ശേഷം കുടുംബത്തോടൊപ്പം കടന്നത് ദുബായിലേക്ക്; പൊലീസ് പ്രതിയെ തിരഞ്ഞ് നടക്കുമ്പോൾ ഗൾഫിൽ സുഖജീവിതവുമായി കൊലക്കേസിലെ ഒന്നാം പ്രതി; ചിന്നത്തുറ സ്വദേശി സജു എന്ന കിങ്സിലിൻ കേരള പൊലീസിന്റെ വലയിൽ പെട്ടത് ദുബായിൽ മറ്റൊരു കേസിൽ അറസ്റ്റിലായതോടെ കാര്യമറിയാനുള്ള ബന്ധുവിന്റെ ആകാംക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ കിങ്‌സിലിയെ കേരള പൊലീസ് പിടികൂടിയത് ഏഴ് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ. 2013ൽ വർക്കല് സ്വദേശി അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലാണ് കളിയിക്കാവിള തുത്തൂർ ചിന്നത്തുറ സ്വദേശി സജു എന്നറിയപ്പെടുന്ന കിങ്സിലി(35)നെ പാറശ്ശാല പൊലീസ് ദുബായിൽനിന്നു പിടികൂടിയത്. മറ്റൊരു കേസിൽ ദുബായ് പൊലീസിന്റെ പിടിയിലായ പ്രതിയെ പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ തിരിച്ചറിയുകയും ദുബായ് പൊലീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2013ൽ പാറശ്ശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടിൽ വച്ച് വർക്കല സ്വദേശി അഷറഫിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. വ്യാപാരത്തിലെ തർക്കമാണ് അഷറഫിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. അഷറഫിന്റെ അനുജനായ വർക്കല സ്വദേശി ഷംസുദ്ദീനും കിങ്‌സിലിനും തമ്മിൽ മീൻ വ്യാപാരമുണ്ടായിരുന്നു. കച്ചവടത്തിൽ 25 ലക്ഷത്തോളം രൂപ ഷംസുദ്ദീൻ കിങ്‌സിലിന് നൽകാനുണ്ടായിരുന്നു. ഈ പണം നൽകാനുണ്ടായിരിക്കേ മറ്റൊരു വ്യാപാരിയിൽനിന്ന് ഷംസുദ്ദീൻ മീൻ വാങ്ങാൻ തുടങ്ങി. കിങ്‌സിലിന് പണം നൽകിയതുമില്ല. ഇതോടെ ഷംസുദ്ദീന്റെ ലോറി തട്ടിയെടുക്കാൻ കളിയിക്കാവിളയിലെ ക്രിമിനൽ സംഘത്തിന് കിങ്‌സിലിൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

തൂത്തുകുടിയിൽ നിന്ന് മീനുമായി പുറപ്പെട്ട ലോറിയെ കിങ്‌സിലിൻ പിന്തുടർന്നു, വിവരം ക്രിമിനൽ സംഘത്തിനു കൈമാറി. പുലർച്ചെ 5 മണിയോടെ ഷംസുദ്ദീന്റെ ലോറി ഇടിച്ചക്ക പ്ലാമൂട്ടിലെത്തിയപ്പോൾ 11 പേരടങ്ങുന്ന ഗുണ്ടാസംഘം തടഞ്ഞു. ലോറിയിലുണ്ടായിരുന്ന അഷറഫ് ഉൾപ്പെടെയുള്ള ഏഴുപേരെ ആക്രമിച്ച് ലോറി തട്ടിയെടുത്തു. മർദനത്തിൽ പരുക്കേറ്റു ചികിൽസയിലിരിക്കേ അഷ്‌റഫ് മരിച്ചു. ഗുണ്ടാസംഘത്തിലെ 11 പേരെ പിടികൂടിയെങ്കിലും കിങ്‌സിലിനെ കണ്ടെത്താനായില്ല.

പിടിയിലായ ക്രിമിനൽ സംഘത്തിലെ ഒരാൾക്കു മാത്രമാണ് കിങ്‌സിലിനുമായി ബന്ധമുണ്ടായിരുന്നത്. ഈ സൗഹൃദത്തിന്റെ പേരിലാണ് ക്വട്ടേഷൻ നൽകിയതും. ഇയാൾ പിടിയിലാകുന്നതിനു മുൻപ് തന്നെ കിങ്‌സിലിൻ ഒളിവിൽ പോയി. പിന്നീടു രഹസ്യമായി കുടുംബത്തോടൊപ്പം വിദേശത്തേക്കു കടന്നു. പാറശാല സിഐ ബിനുവാണു തുടക്കത്തിൽ കേസ് അന്വേഷിച്ചത്. എഎസ്‌ഐ ഷാജി കുമാറായിരുന്നു കേസ് ഫയൽ കൈകാര്യം ചെയ്തത്. ആദ്യം ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. കിങ്‌സിലിൻ ദുബായിലുണ്ടെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറത്തിറക്കി.

അന്വേഷണം മുറപോലെ നടക്കുമ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതേസമയം, കിങ്‌സിലിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നു. 2018 സെപ്റ്റംബർ മാസത്തിൽ ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. കിങ്‌സിലിൻ പാസ്‌പോർട്ട് പുതുക്കിയോ, പുതുക്കാൻ അപേക്ഷ നൽകിയോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു. പാസ്‌പോർട്ട് പുതുക്കിയിട്ടില്ലെന്നു കണ്ടെത്തി.

കേരള പൊലീസ് ഇയാളെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് ജനുവരി 15ന് മറ്റൊരു കേസിൽ കിങ്‌സിലിൻ ദുബായിൽ പിടിയിലായത്. പിന്നാലെ ഒരു ബന്ധു എഎസ്‌ഐ ഷാജിയെ വിളിച്ചതു വഴിത്തിരിവായി. കിങ്‌സിലിൻ ദുബായിൽ പിടിയിലായി, അതു നാട്ടിലെ കൊലക്കേസുമായി ബന്ധപ്പെട്ടാണോ? ഇതായിരുന്നു ബന്ധുവിന് അറിയേണ്ടിയിരുന്നത്.

കിങ്‌സിലിൻ എന്നയാൾ ദുബായിൽ അറസ്റ്റിലായതിന്റെ കാരണമാണ് ബന്ധുവിന് അറിയേണ്ടിയിരുന്നത്. വിളിച്ചത് പാറശാല പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെയും. വർഷങ്ങളായി കിങ്‌സിലിനെ തിരയുന്ന പാറശാല പൊലീസിന് അതൊരു പുതിയ അറിവായിരുന്നു. കിങ്‌സിലിൻ പിടിയിലായ വിവരം അറിഞ്ഞ് പൊലീസ് തന്ത്രപൂർവം നീങ്ങി. ദുബായ് പൊലീസ് ഭാര്യയ്ക്കു നൽകിയ നോട്ടിസ് ബന്ധുവഴി പാറശാല പൊലീസ് വാട്‌സാപ്പിലൂടെ വാങ്ങി. ഇത് യൂണിവേഴ്‌സിറ്റി കോളജിലെ അറബിക് വിഭാഗത്തിലെത്തിച്ച് തർജമ ചെയ്തു പ്രതി കിങ്‌സിലിൻ തന്നെയെന്ന് ഉറപ്പിച്ചു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വഴി ഇന്റർപോളിനെയും ദുബായ് പൊലീസിനെയും സമീപിച്ച് കിങ്‌സിലിനെ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകി.

ദുബായിൽ സോഫ്റ്റ്‌വെയർ കമ്പനിയുടെ മാനേജരായി ജോലി ചെയ്തിരുന്നതായാണ് കിങ്‌സിലിൻ പൊലീസിനോട് പറഞ്ഞത്. ഇയാൾ എംബിഎ പഠനം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമുണ്ട്. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ കുടുംബത്തിന് ഇനി ദുബായിൽ തുടരാനാകില്ല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിനോദ് കുമാർ, പാറശാല സിഐ:കണ്ണൻ, ക്രൈംബ്രാഞ്ച് ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എസ്‌ഐ ഫിറോസ് എന്നിവർ ദുബായിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP