Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികളെ രഹസ്യ സങ്കേതത്തിൽ നിന്നും പൊലീസ് പിടികൂടി; കട്ടപ്പന ഡിവൈഎസ്‌പിയും സംഘവും പ്രതികളെ പൊക്കിയത് ബംഗളൂരുവിലും പിന്നീട് മൈസൂരിലും പിന്തുടർന്ന്

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികളെ രഹസ്യ സങ്കേതത്തിൽ നിന്നും പൊലീസ് പിടികൂടി; കട്ടപ്പന ഡിവൈഎസ്‌പിയും സംഘവും പ്രതികളെ പൊക്കിയത് ബംഗളൂരുവിലും പിന്നീട് മൈസൂരിലും പിന്തുടർന്ന്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ രഹസ്യ സങ്കേതത്തിൽ നിന്നും പൊലീസ് പിടികൂടി. കഴിഞ്ഞ ജനുവരി 15 -ന്് വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് എട്ടംഗ സംഘം ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിലെ പ്രധാന പ്രതികളും സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം നാടുവിടുകയും ചെയ്ത 5 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് പാണ്ടിമാക്കൽ വീട്ടിൽ റോയി മകൻ റോണി (20)ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് രാംകോ എസ്റ്റേറ്റിൽ താമസം വേൽമുരുകൻ മകൻ സൂര്യ (18 )വട്ടപ്പാറ സുരക്കട കുത്തുന്നത് വീട്ടിൽ കുഞ്ഞാഗസ്തി മകൻ അലക്സ് എന്ന മനു (22) ചതുരം കപ്പാറ വട്ടപ്പാറ മേക്കോണത്ത് വീട്ടിൽ പുരുഷോത്തമൻ മകൻ അഖിൽ (22) ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് തൊട്ടിക്കാട്ടിൽ വീട്ടിൽ ജോയി മകൻ ബേസിൽ എന്ന ചാത്തൻ ബേസിൽ(21 വയസ്സ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.

മറ്റുപ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ ശിവൻ മകൻ എബിൻ ( 20)ചതുരംഗപ്പാറ വട്ടപ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ പളനി മകൻ വിഷ്ണു എന്ന നഞ്ഞപിഞ്ഞ( 28 ) ചെമ്മണ്ണാർ പാറപ്പെട്ടിയിൽ വീട്ടിൽ മാരിമുത്തു മകൻ അരുൺ( 20 )് എന്നിവരെ ഉടുമ്പഞ്ചോല എസ് ഐ അബ്ദുൾഖനി എ എസ് ഐ വിജയകുമാർ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ പോയിരുന്ന പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതുകൊണ്ട് പൊലീസിനെ ഇവരെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.തുടർന്ന് കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പ്രതികൾ ബംഗളൂരുവിലേക്കും അവിടെനിന്ന് മൈസൂരിലേക്ക് കടന്നു എന്ന് മനസ്സിലാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ എത്തിയ അന്വേഷണസംഘം ജാഗ്രതയോടെയും അതിവിദഗ്ധതയോടെയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇവർ മൈസൂരിന് സമീപം ഉള്ള വാഹനം പോലും കടന്നു ചെല്ലാത്ത ഒരു ഉൾഗ്രാമത്തിൽ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് പിടയിലാവുന്നത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്മോന്റെ നേതൃത്വത്തിൽ എസ് ഐ സജിമോൻ ജോസഫ്, എസിപിഒ മാരായ, സിനോജ് ജോസഫ്, സിനോജ് പി. ജെ സിപിഒ അനീഷ് വി കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP