മയക്കുമരുന്ന് മാഫിയ മുതൽ താലിബാൻ വരെ കൃഷി ചെയ്യുന്ന ഓപിയം പോപ്പി ചെടികൾ എങ്ങനെ കേരളത്തിലും എത്തി? മൂന്നാർ ദേവികുളം ഗുണ്ടുമലയിൽ കണ്ടെത്തിയ 57 ഓപിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന് എന്ന് എക്സൈസ്

പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ കണ്ടെത്തിയ, കറുപ്പ് ഉത്പാദിപ്പിക്കുന്ന ഒപ്പിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന്റെ ഭാഗമായി നട്ടുവളർത്തിയതെന്ന് എക്സൈസ്. ഇതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ മറുനാടനോട് പറഞ്ഞു.
ഗുണ്ടുമല എസ്റ്റേറ്റിൽ സോത്തുപാറ ഡിവിഷനിലെ ഡിസ്പെൻസറിക്ക് മുൻപിൽ നട്ടുവളർത്തിയ നിലയിൽ 57 ചെടികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മിക്ക ചെടികളും പൂത്ത് കായ് ഉണ്ടായ നിലയിലായിരുന്നു. ഇതിന്റെ കായിൽ നിന്നുണ്ടാകുന്ന കറയാണ് മാരക മയക്കുമരുന്നായ കറുപ്പായി ഉപയോഗിക്കുന്നത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജു പറഞ്ഞു.
പിടിച്ചെടുത്ത ചെടികൾ ദേവികുളം കോടതിയിൽ ഹാജരാക്കി. അതേ സമയം ഓപ്പിയം ചെടികൾ എക്സൈസ് സംഘം പരിശോധനയ്ക്ക് അയച്ചു. കണ്ടെത്തിയ ചെടികൾ തീവ്രവാദികൾ അടക്കമുള്ള സംഘടനകൾ ഉപയോഗിക്കുന്നതാണ് എന്ന വാർത്തകൾ വന്നതോടെയാണ് ചെടികൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി ഇത്തരം ചെടികൾ വളർത്തുന്നത് പതിവാണ്. മൂന്നാറിലും ചിലയിടങ്ങളിൽ ഇത്തരം പൂക്കൾ വളർത്താറുണ്ട്. ഇത്തരം ചെടികൾ തീവ്രവാദികൾ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ഈ ചെടികൾ വളർത്തുന്നവരും വെട്ടിലായിരിക്കുന്നത്. ഈ ചെടിയുടെ കസ എന്ന പേരിലറിയപ്പെടുന്ന വിത്തുകൾ രാജ്യത്ത് വ്യാപകമായി പാചകത്തിന് ഉപയോഗിക്കാറുണ്ട്.
അംഗീകൃത ലാബുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് ശേഷമേ തുടർ നടപടികൾ സ്വീകരിക്കാനാവൂ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർമാരായ സൈജുമോൻ ജേക്കബ്, ജയൻ. പി. ജോൺ, സിഇഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, മനീഷ് മോൻ സി.കെ, അനിൽ കുമാർ കെ.പി. എന്നിവർ പങ്കെടുത്തു.
അഫ്ഗാനിൽ താലിബാൻ ഭീകരർ അടക്കമുള്ളവർ പോപ്പി ചെടികളിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിയന്ത്രിതമായ അളവിൽ പോപ്പി ചെടികൾ കൃഷി ചെയ്യാറുണ്ട്.
അതേസമയം, കേരളത്തിൽ സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായാണ് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 20 വയസിന് താഴെ പ്രായമുള്ള 293 പേരാണ് ഉള്ളത്. മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും അനേകം വിദ്യാർത്ഥികൾ ഉൾപ്പെടുന്നുണ്ട്. വിദ്യാർത്ഥികളെ ഇതിനായി പ്രലോഭിപ്പിക്കുന്ന മാഫിയകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
ഇതിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സർക്കാരിനു കഴിയുന്നില്ല. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പോലും സർക്കാരിന്റെ കയ്യില്ലില്ല. ഈ ലിസ്റ്റ് ഉണ്ടെങ്കിൽ ഇവരുടെ കയ്യിൽ ഇത് എങ്ങനെ എത്തുന്നു എന്നതിന്റെ ഉറവിടം നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും.
മറ്റ് കുട്ടികളിലേക്ക് മയക്കുമരുന്ന് ഉപയോഗം എത്താതിരിക്കാനും സാധിക്കും. ലഹരി മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിന് സ്ക്കൂൾ, കോളേജ് തലങ്ങളിൽ രൂപീകരിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്ലബുകൾ പലതും പ്രവർത്തനം ബോധവത്കരണ ക്ലാസുകളിൽ ഒതുക്കുന്നു. അദ്ധ്യാപകരുടെ സഹായത്താൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ആരംഭത്തിലേ മനസിലാക്കി കൗൺസിലിങ് , ചികിത്സ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് നേർവഴി എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പല സ്ക്കൂളുകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നില്ല.
നേർവഴി എന്ന പദ്ധതി കൃത്യമായി നടന്നാൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൃത്യമായി തയ്യാറാക്കാൻ സാധിക്കും. അത് വഴി മയക്ക് മരുന്ന് മാഫിയ ശൃംഖല വിദ്യാർത്ഥികളിൽ എത്തുന്ന വഴി കണ്ടെത്താനും ആ കണ്ണികളെ ഇല്ലാതാക്കാനും സാധിക്കും. ലഹരികൾക്ക് അടിമപ്പെട്ടത് കാരണം പഠനം മുടങ്ങിയതും മാനസിക, ആരോഗ്യ നില തകരാറിലായതുമായ നിരവധി വിദ്യാർത്ഥികൾ ഉണ്ട് . മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസിൽ വകുപ്പിൽ പൂർണ്ണ പരാജയമാണ്.
തദ്ദേശസ്വയം ഭരണ വകുപ്പിൽ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരുന്നതിനാൽ ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസ് വകുപ്പിൽ കാര്യക്ഷമമായി ഇടപെടുന്നില്ല. ഉദ്യോഗസ്ഥരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാനുള്ള പ്രധാന കാരണം. പേരിന് മാത്രം കേസെടുക്കുകയാണ് ഉദ്യോഗസ്ഥർ. പല കേസുകളിലും മാഫിയ തലവന്മാർ രക്ഷപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ
- തലസ്ഥാനത്ത് എകെജി സെന്ററിന് നേരേ ബോംബേറ്; ആക്രമണം രാത്രി 11.30 ഓടെ; ബോംബെറിഞ്ഞത് സ്കൂട്ടറിൽ എത്തിയ യുവാവ്; മതിലിൽ തട്ടി വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് ഇ പി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആസൂത്രിതം എന്നും ഇപി; മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകൻ; സഞ്ജു ആദ്യ ട്വന്റി 20യിൽ മാത്രം; ഏകദിന ടീമിൽ ശിഖർ ധവാൻ തിരിച്ചെത്തി
- 'ആ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിന്റെ ***ക്യാൻസറാണ് അറിഞ്ഞില്ലേ': കെ ടി ജലീൽ എംഎൽഎയുടെ പരാമർശം വിവാദമാകുന്നു; കോട്ടൂരിന് കാൻസർ വന്നത് കേസിൽ പ്രതി ആയതുകൊണ്ടാണോ എന്ന് ബൽറാം
- പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നു; കുട്ടിക്ക് പ്രായപൂർത്തിയായി; അച്ഛൻ ആരെന്ന് അവൻ അറിയണം; ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണം; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച് ബിഹാർ സ്വദേശിനി; മുംബൈ കോടതിയിൽ ഹർജി നൽകി
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ബ്രൂവറിയിൽ ജോലി ചെയ്ത ചെറുപ്പകാലം; ഓട്ടോ ഓടിച്ചെത്തിയത് ആനന്ദ് ഡിഗെയുടെ മനസ്സിലേക്ക്; താനെയിൽ കൗൺസിലറായി രാഷ്ട്രീയ തുടക്കം; രണ്ട് മക്കളുടെ വിയോഗത്താൽ വനവാസം; തിരിച്ചുവരവിൽ എംഎൽഎയും മന്ത്രിയുമായി; 'വില്ലനിൽ നിന്നും മഹാരാഷ്ട്രയുടെ 'നാഥൻ' ആയി ഷിൻഡെ
- സ്വാഗതം പറയാൻ എം ശിവശങ്കർ എത്തിയില്ല; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന്ഒഴിഞ്ഞുമാറി മുൻ പ്രിൻസിപ്പൽ സെക്രട്ടറി
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍