Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുനമ്പം മനുഷ്യക്കടത്ത്: ചെറായിയിൽ ആളുകളെ എത്തിച്ചത് വിനോദ സഞ്ചാരികൾ എന്ന വ്യാജേന; ഹോംസ്‌റ്റേയിലും റിസോർട്ടിലുമായി തങ്ങിയവർ പുറത്തുപോവുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്തില്ല; സംസാരിച്ചത് തമിഴും തെലുങ്കും കലർന്ന ഭാഷയിൽ; സംഘത്തിന്റെ താമസത്തിൽ ദുരൂഹത തോന്നിയിട്ടും പൊലീസിനെ അറിയിക്കാതിരുന്നത് ഹോട്ടൽ ഉടമകളുടെ വീഴ്ച; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

മുനമ്പം മനുഷ്യക്കടത്ത്: ചെറായിയിൽ ആളുകളെ എത്തിച്ചത് വിനോദ സഞ്ചാരികൾ എന്ന വ്യാജേന; ഹോംസ്‌റ്റേയിലും റിസോർട്ടിലുമായി തങ്ങിയവർ പുറത്തുപോവുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്തില്ല; സംസാരിച്ചത് തമിഴും തെലുങ്കും കലർന്ന ഭാഷയിൽ; സംഘത്തിന്റെ താമസത്തിൽ ദുരൂഹത തോന്നിയിട്ടും പൊലീസിനെ അറിയിക്കാതിരുന്നത് ഹോട്ടൽ ഉടമകളുടെ വീഴ്ച; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

ആർ പീയൂഷ്

കൊച്ചി: മനുഷ്യക്കടത്തിനായി ആളുകളെ എത്തിച്ചത് വിനോദ സഞ്ചാരികൾ എന്ന വ്യാജേനയായിരുന്നു. ചെറായിയിലെത്തിയ സംഘം രണ്ടുദിവസത്തേയക്കെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലും റിസോർട്ടിലുമായി താമസം തുടങ്ങിയത്. എന്നാൽ പിന്നീട് അഞ്ചു ദിവസത്തേക്കായി നീട്ടി. വന്നവരാരും തന്നെ പുറത്തുപോകുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്തിരുന്നില്ല എന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തമിഴും തെലുങ്കും കലർന്നുള്ള ഭാഷയിലാണ് ഇവർ സംസാരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. രണ്ട് ദിവസത്തേക്ക് എത്തിയ സംഘം കൂടുതൽ ദിവസം തങ്ങിയത് പൊലീസിനെ അറിയിക്കാതിരുന്നത് താമസിപ്പിച്ചവരുടെ വീഴ്ചയാണ്. സൗത്ത് ഇന്ത്യൻ ടൂർ എന്നാണ് സംഘം പറഞ്ഞിരുന്നതെന്ന് ഹോട്ടലുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം കേരളത്തെ ഞെട്ടിച്ച മനുഷ്യക്കടത്തിന് തെളിവായി ദൃശ്യങ്ങളും പുറത്തുവന്നു. ഡൽഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. ചെറായിയിൽ സംഘാംഗങ്ങൾ താമസിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. ഓസ്ട്രേലിയയിലേക്കു പോയെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. 13 കുടുംബങ്ങളിലേതായി നാലു ഗർഭിണികളും നവജാത ശിശുവും ഉൾപ്പെടെ 41 പേരാണ് ബോട്ടിൽ തീരം വിട്ടതെന്നാണ് വിവരം. മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

മുനമ്പത്തെ റിസോർട്ടിൽനിന്നു കണ്ടെത്തിയ ബാഗുകളിൽനിന്ന് സ്വർണാഭരണങ്ങളും ലഭിച്ചു. യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്തു കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണു മുനമ്പം ഹാർബറിനു സമീപം ബോട്ട് ജെട്ടിയോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.

കൊച്ചിയിൽനിന്നും സംഘം മൽസ്യബന്ധന ബോട്ടിൽ വിദേശരാജ്യത്തേക്ക് കടന്നുവെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവർ താമസിച്ചിരുന്ന കൊച്ചി ചെറായിയിലെയും ചോറ്റാനിക്കരയിലെയും റിസോർട്ട്, ഹോട്ടൽ, ലോഡ്ജ് അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ഇവരുടെ രേഖങ്ങളും മറ്റു വിശദാംശങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരങ്ങൾ ലഭ്യമായത്. സംഘം ഡൽഹി അംബേദ്കർ നഗറിൽ നിന്നാണ് കൊച്ചിയിലെത്തിയതെന്ന വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം ഡൽഹിയിലെത്തി ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വൻ റാക്കറ്റാണ് ഇവരെ വിദേശത്തേയ്ക്ക് കടത്തുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർ പോയ ബോട്ടിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. തിരുവനന്തപുരം സ്വദേശിയുടേതാണ് ബോട്ട്.

ആന്ധ്ര, കോവളം സ്വദേശികളായ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം ഈ ബോട്ട് വിറ്റിരുന്നു. എന്നാൽ, വാങ്ങിയത് വ്യാജ വിലാസത്തിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബോട്ടുവാങ്ങിയ ആളെ കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞാൽ മനൂഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബോട്ട് കണ്ടെത്താൻ നാവികസേനയുടെ ഒന്നും തീരദേശസേനയുടെ രണ്ടും കപ്പലുകൾ പുറങ്കടലിലും തിരച്ചിൽ നടത്തുന്നുണ്ട്. സംഘത്തിന്റെ ഫോൺവിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഡൽഹി മേൽവിലാസത്തിലുള്ള തിരിച്ചറിയൽ രേഖകളാണ് ഇവർ നൽകിയത്. ഗർഭിണികളും കുട്ടികളും സംഘത്തിലുണ്ട്. സംഘം താമസിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ബാഗുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടന്നതായി പൊലീസിന് വിവരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP