Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1,000 രൂപ നിരക്കിൽ വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിക്കും; ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി വിൽപന 5,000 രൂപയ്ക്ക്; ശിക്ഷ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; മുഹമ്മദ് ഷാഫി അഴിക്കുള്ളിലേക്ക്

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1,000 രൂപ നിരക്കിൽ വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിക്കും; ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി വിൽപന 5,000 രൂപയ്ക്ക്; ശിക്ഷ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; മുഹമ്മദ് ഷാഫി അഴിക്കുള്ളിലേക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: ബാംഗ്ലൂരിൽനിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരം രൂപനൽകി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട പ്രതിക്കു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബർ 12നു പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി പബ്ലിക് റോഡിൽ പാതാക്കര പി ടി എം ഗവൺമെന്റ് കോളേജിന് സമീപത്തു വെച്ച് 52.2 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതി ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫിയെ (23)യാണു മഞ്ചേരി എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജയരാജ് ശിക്ഷിച്ചത്.

പ്രതിയെ പെരിന്തൽമണ്ണ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന സി.കെ.നൗഷാദ്തടഞ്ഞുനിർത്തി പരിശോധിച്ചതിൽനിന്നാണയി മയക്കു മരുന്ന് ഇനത്തിൽ പെട്ട 52.2 ഗ്രാം തൂക്കം വരുന്ന എ.ഡി.എം.എ കണ്ടെടുത്തിരുന്നത്. തുടർന്നു പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം 965/2021 യു/എസ്് 22 (സി) ഓഫ് എൻ.ഡി.പി.എസ് ആക്ട് കേസ്സ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സുനിൽ പുളിക്കൽ അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം സമർപ്പിച്ച പ്രകാരമാണു വാദംകേട്ട് കോടതി ശിക്ഷ വിധിച്ചത്.

സംഭവ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യം ലഭിക്കാതെ കസ്റ്റഡിയിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾ സത്താർ തലാപ്പിൽ ഹാജരായി. മഞ്ചേരി പ്രോസിക്യൂഷൻ വിങ്ങിലെ എഎസ്ഐ സുരേഷ്ബാബു പ്രോസികൂഷനെ സഹായിച്ചു. ബാംഗ്ലൂരിൽനിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനൽകി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പ്രതി. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന എം.ഡി.എം.എയുമായാണ്(മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ)പ്രതി പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1,000 രൂപ നിരക്കിൽ വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിക്കും.ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി 5,000 രൂപയ്ക്ക് മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ചെറുകിട വിൽപ്പനക്കാർക്ക് കൈമാറും. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് ഇത്തരം മയക്കുമരുന്നുകൾ മൊത്തവിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പേരിൽ ആറു കിലോഗ്രാം കഞ്ചാവ് പിടിച്ച കേസും നിലവിലുണ്ടായിരുന്നു.

പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എം.സന്തോഷ് കുമാർ , പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, എസ്‌ഐ സി.കെ നൗഷാദ്, എഎസ്ഐ ബൈജു, ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ, എൻ.ടി.കൃഷ്ണകുമാർ, കെ. ദിനേഷ്, കെ. പ്രബുൽ, പെരിന്തൽമണ്ണ സ്റ്റേഷനിലെ സി.പി.ഒമാരായ മുഹമ്മദ് ഫൈസൽ, ശിഹാബ്, മിഥുൻ, സജീർ, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP