Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാട്ടാക്കടക്കാരനിൽ നിന്ന് ഗർഭം ധരിച്ചതോടെ യഥാസ്ഥിതിക ഹിന്ദു കുടുംബാഗമായ യുവതി വീട്ടിൽ നിന്ന് പുറത്തായി; കഥയറിഞ്ഞപ്പോൾ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടിൽ നിന്നും അടിച്ചിറക്കിയത് ജീവിക്കണമെന്നുണ്ടെങ്കിൽ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ജീവിക്കാനും നിർദ്ദേശിച്ച്; കാമുകിയെ മടുത്ത മലയാളി കാട്ടിയത് പൊറുക്കാനാവാത്ത ക്രൂരതയും; കേരളം വിടാനാകില്ലെന്ന് പൊലീസിനോട് കരഞ്ഞ് പറഞ്ഞ് കന്നഡ പെൺകുട്ടി; മുഹമ്മദ് ദിലീപിനെ കുറിച്ച് തുമ്പില്ലാതെ അന്വേഷണം

കാട്ടാക്കടക്കാരനിൽ നിന്ന് ഗർഭം ധരിച്ചതോടെ യഥാസ്ഥിതിക ഹിന്ദു കുടുംബാഗമായ യുവതി വീട്ടിൽ നിന്ന് പുറത്തായി; കഥയറിഞ്ഞപ്പോൾ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടിൽ നിന്നും അടിച്ചിറക്കിയത് ജീവിക്കണമെന്നുണ്ടെങ്കിൽ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ജീവിക്കാനും നിർദ്ദേശിച്ച്; കാമുകിയെ മടുത്ത മലയാളി കാട്ടിയത് പൊറുക്കാനാവാത്ത ക്രൂരതയും; കേരളം വിടാനാകില്ലെന്ന് പൊലീസിനോട് കരഞ്ഞ് പറഞ്ഞ് കന്നഡ പെൺകുട്ടി; മുഹമ്മദ് ദിലീപിനെ കുറിച്ച് തുമ്പില്ലാതെ അന്വേഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: മലയാളി കാമുകൻ ലൈംഗിക പീഡനം നടത്തുകയും ഗർഭിണിയാക്കുകയും ചെയ്ത കന്നഡ പെൺകുട്ടി സംസ്ഥാനം വിടാനാകാത്ത അവസ്ഥയിൽ. യുവാവുമായി അടുപ്പമുണ്ടാക്കുകയും ശാരീരിക ബന്ധം പുലർത്തുകയും ചെയ്തതിനെ തുടർന്ന് കന്നഡക്കാരായ കുടുംബം പെൺകുട്ടിയെ ഉപേക്ഷിച്ചതിനെ തുടർന്നാണ് യുവതി കേരളത്തിൽ അഭയാർഥിയായി മാറിയത്. കാട്ടാക്കട സ്വദേശിയായ കാമുകൻ മുഹമ്മദ് ദിലീപ് ഒളിവിലായതിനാൽ തനിക്ക് സംരക്ഷണം നൽകണം എന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്.

നിരന്തര ശാരീരിക പീഡനങ്ങളാണ് മുഹമ്മദിൽ നിന്നും പെൺകുട്ടിക്ക് ഏൽക്കേണ്ടി വന്നത്. ബംഗളൂരുവിൽ നിന്ന് തൃശൂരേയ്ക്ക് നടത്തിയ യാത്രയെ തുടർന്ന് തൃശൂരിൽ വച്ചാണ് മുഹമ്മദ് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞു പിന്നീട് നിരന്തര പീഡനങ്ങൾക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയായത്. ഈ ഗർഭം അലസിയിരുന്നു. കഥയറിഞ്ഞപ്പോൾ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടിൽ നിന്നും അടിച്ചിറക്കി. വീട്ടിൽ കയറേണ്ട എന്നാണ് പെൺകുട്ടിയോട് വീട്ടുകാർ പറഞ്ഞത്. ജീവിക്കണമെന്നുണ്ടെങ്കിൽ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക. അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ജീവിക്കുക. വീട്ടിലേക്ക് വരേണ്ട. ഇതാണ് വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കാമുകനെ തേടി പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തിൽ എത്തിയ പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പൊലീസിന് കൈമാറിയത്. കാട്ടാക്കട പൊലീസാണ് അന്വേഷിക്കുന്നത്. പെൺകുട്ടി നിലവിൽ അഭയ കേന്ദ്രത്തിലാണ്. പെൺകുട്ടിക്ക് ആദ്യ പീഡനമേറ്റത് തൃശൂരിൽ വച്ചായതിനാൽ കേസ് തൃശൂർ പൊലീസിന് കൈമാറുമെന്നു കാട്ടാക്കട സിഐ ഡി.ബിജുകുമാർ മറുനാടനോട് പറഞ്ഞു. പെൺകുട്ടിയുമായുള്ള അവിഹിതം അറിഞ്ഞു യാഥാസ്ഥിതിക മുസ്ലിം കുടുംബമായ മുഹമ്മദിന്റെ വീട്ടിലും ഉരുൾപൊട്ടൽ നടന്നിട്ടുണ്ട്. മുഹമ്മദിന്റെ പിതാവുമായി മുഹമ്മദ് വാക്ക് തർക്കം നടന്നിരുന്നു. ഈ തർക്കത്തിന്നോടുവിൽ അവനു രണ്ടെണ്ണം പൊട്ടിച്ചു എന്നാണ് മുഹമ്മദിന്റെ പിതാവ് പൊലീസിനോട് പറഞ്ഞത്. ഈ അടി കിട്ടിയ ശേഷം വീട്ടിൽ നിന്നിറങ്ങിയ മുഹമ്മദ് പിന്നീട് വീട്ടിലേക്ക് വന്നില്ലെന്നാണ് കാട്ടാക്കട പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയത്.

പെൺകുട്ടി തിരികെ പോകില്ലെന്ന് ശഠിക്കുന്നതിനാൽ എന്തായാലും മുഹമ്മദിനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയും കാമുകൻ ഇല്ലാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ്. കർണാടകയിലെ ജാതി പ്രശ്‌നങ്ങൾ അറിയാവുന്നതിനാൽ വീട്ടിൽ ഇനി കാലുകുത്താൻ കഴിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതോടെയാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയത്. പൊലീസ് കേസ് ആയതിനാലും വീട്ടിലെ പ്രശ്‌നങ്ങൾ മുൻനിർത്തിയും മുഹമ്മദും തത്ക്കാലം വീട്ടിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് പൊലീസ് അനുമാനം. അതിനാൽ മുഹമ്മദ് തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയാണ് മുഹമ്മദ് ദിലീപ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗം. കുടുംബത്തിൽ ഒരു മകൻ മാത്രമാണ്. മറ്റുള്ളത് പെൺകുട്ടികളാണ്. അതിനാൽ കുടുംബത്തിന്റെ പ്രതീക്ഷ മുഹമ്മദ് ദിലീപിലായിരുന്നു. ബംഗളൂരുവിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിനാണ് മുഹമ്മദ് അവിടെയെത്തിയത്. പൊലീസ് വിശദീകരിക്കുന്നത് പ്രകാരം ആചാര്യ ഇൻസ്റ്റിട്ട്യൂട്ട് എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് പഠിച്ചു കൊണ്ടിരുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് കന്നഡക്കാരിയായ ഹിന്ദു പെൺകുട്ടിയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ തൃശൂരിൽ തങ്ങിയപ്പോൾ മുഹമ്മദ് ശാരീരിക ബന്ധവും പുലർത്തി.

പിന്നെ ശാരീരിക ബന്ധങ്ങൾ പതിവുമാക്കി. ഇതിന്നിടയിൽ പെൺകുട്ടി ഗർഭിണിയായി. ഒരു തവണ ഗർഭവും അലസി. വിവാഹം കഴിക്കാം എന്നാണ് മുഹമ്മദ് പറഞ്ഞത്. പെൺകുട്ടി ഈ വാക്ക് വിശ്വസിക്കുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദിന് പെൺകുട്ടിയെ മടുത്തു. ഇത് പെൺകുട്ടി മനസിലാക്കി. ഇതോടെയാണ് മുഹമ്മദിനെ തേടി പെൺകുട്ടി കേരളത്തിൽ എത്തുന്നത്. മാസങ്ങൾക്ക് മുൻപ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെൺകുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെൺകുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോൾ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോൾ അവർക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെൺകുട്ടി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെൺകുട്ടി മൊഴി നൽകി. ഇതോടെ എഫ് ഐ ആർ വന്നു. കാട്ടാക്കട പൊലീസ് അന്വേഷണവും തുടങ്ങി. ഇപ്പോൾ മുഹമ്മദ് മുങ്ങിയിരിക്കുകയാണ്. പെൺകുട്ടിയാണെങ്കിലും അഭയ കേന്ദ്രത്തിലും. മുഹമ്മദിനെ കാണാതെ പെൺകുട്ടി തിരികെ പോവുകയുമില്ല.

ആദ്യ പീഡനം നടന്നത് തൃശൂർ ആയതിനാൽ കാട്ടാക്കട പൊലീസ് കേസ് തൃശൂർ പൊലീസിന് കൈമാറാനുള്ള ഒരുക്കത്തിലാണ്. അതിന്നിടയിൽ മുഹമ്മദിനെ അന്വേഷിച്ച് കണ്ടുപിടിക്കാൻ കഴിയുമോ എന്നാണ് പൊലീസ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP