Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രൊഫസർ കള്ളൻ; ഇയാൾ പതിവായി ഫോക്കസ് മാളിൽ വന്ന് മോഷ്ടിക്കുന്നു'; ബ്ലാക്ക്മെയിൽ നടത്തിയ ജീവനക്കാരെ ന്യായീകരിച്ച് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ്; പരാതിക്കാരനെതിരേ സിറ്റിപൊലീസ് കമ്മീഷണർക്ക് വ്യാജപരാതി; കണ്ണിൽ പൊടിയിടാൻ രണ്ടു ജീവനക്കാരെ പുറത്താക്കി; 35 സിസിടിവി ഹൈപ്പർമാർക്കറ്റിലുണ്ടായിട്ടും ഒന്നുപോലും പരിശോധിക്കുന്നില്ല; ഫോക്കസ് മാൾ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം

പ്രൊഫസർ കള്ളൻ; ഇയാൾ പതിവായി ഫോക്കസ് മാളിൽ വന്ന് മോഷ്ടിക്കുന്നു'; ബ്ലാക്ക്മെയിൽ നടത്തിയ ജീവനക്കാരെ ന്യായീകരിച്ച് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ്; പരാതിക്കാരനെതിരേ സിറ്റിപൊലീസ് കമ്മീഷണർക്ക്  വ്യാജപരാതി; കണ്ണിൽ പൊടിയിടാൻ രണ്ടു ജീവനക്കാരെ പുറത്താക്കി; 35 സിസിടിവി ഹൈപ്പർമാർക്കറ്റിലുണ്ടായിട്ടും ഒന്നുപോലും പരിശോധിക്കുന്നില്ല; ഫോക്കസ് മാൾ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം

കെ വി നിരഞ്ജൻ

 കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ കോഴിക്കോട്ടെ ഫോക്കസ് മാളിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് എൻഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി പരാതിക്കാരനായ പ്രൊഫസർക്കെതിരേ ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റ് പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയെന്ന് പരാതി നൽകുകയും പൊലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്തതിന് മൂന്നു ദിവസം കഴിഞ്ഞാണ് സ്ഥാപന ഉടമകൾ പ്രൊഫസർക്കെതിരേ പൊലീസിൽ വ്യാജപരാതി നൽകിയത്. പരാതി സ്വീകരിക്കുന്നതിൽ കമ്മീഷണർക്കുമേലും സമ്മർദ്ദമുണ്ടായതായാണറിയുന്നത്.

എൻഐടി പ്രൊഫസർ നേരത്തെയും മോഷണം നടത്തിയിട്ടുണ്ടെന്നാണ് ഫോക്കസ്മാൾ ഹൈപ്പർ മാർക്കറ്റ് ഉടമകൾ ഇപ്പോൾ നിരത്തുന്ന വാദം. പരാതിക്കാരനെ തേജോവധം ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്കെതിരേ പരസ്യമായി വരുന്നവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിലാണ് വ്യാജപരാതി നൽകിയത്. നേരത്തെയും പണം നൽകാതെ വില കൂടിയ സാധനങ്ങളുമായി പ്രൊഫസർ സ്ഥലംവിട്ടിരുന്നതായാണ് സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പരാതിയിൽ പറയുന്നത്. ഇതുവ്യക്തമാക്കികൊണ്ടുള്ള വിശദീകരണ കുറിപ്പും ഇവർ പുറത്തിറിക്കി. പ്രൊഫസറിൽ നിന്ന് കൂടുതൽ തുക ഈടാക്കിയെന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിലും അവർ തന്നെ സമ്മതിക്കുന്നത്. 35 സിസിടിവിയാണ് ഹൈപ്പർമാർക്കറ്റിലുള്ളത്. ഇവിടെ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിച്ചിട്ടും പ്രൊഫസർക്കെതിരേ കഴിഞ്ഞ ദിവസം വരേയും പൊലീസിൽ പരാതി നൽകിയിരുന്നില്ല. പരാതി നൽകാതിരുന്നതും സിസിടിവി ദൃശ്യങ്ങൾ നൽകാതിരുന്നതും സംഭവം നടന്നിട്ടില്ലെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈപ്പർമാർക്കറ്റിലെ തട്ടിപ്പിനെ കുറിച്ച് രേഖാമൂലം പ്രൊഫസർ പൊലീസിൽ പരാതി നൽകുകയും ഇത് പൊതുസമൂഹത്തിൽ വൻ ചർച്ചയാവുകയും യുവജന സംഘടനകൾ സ്ഥാപനത്തിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ പരാതിക്കാരനെതിരേ ഗൂഢനീക്കം നടത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇതിനു പിന്നിൽ ഉന്നതബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. പ്രൊഫസറെ വലിച്ചിഴച്ച് ഇടിമുറിയിലേക്ക് കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം യുവജന സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. പ്രൊഫസറുമായുണ്ടായ പ്രശ്‌നം ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തു തീർപ്പാക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വികരിച്ചതിനുമാണ് യഹിയ, കമൽരൂപ് എന്നീ രണ്ടു ജീവനക്കാരുടെ പേരിൽ നടപടി സ്വികരിച്ചതെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഫോക്കസ് ഹെപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവർച്ചയ്ക്ക് കൂട്ടുനിന്ന ഇൻവന്ററി മാനേജർ കമാൽ, സ്ഥാപന ഉടമ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ മുൻകൂർ ജ്യാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ അറിയുന്നന്.

ഇതേ സമയം ഇവരെ രണ്ടുപേരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിക്കുമ്പോഴും അവ്യക്തതകൾ ബാക്കിയാണ്. എന്നാൽ പ്രൊഫസറെ അക്രമിച്ചതിനും കൊള്ളയടിച്ചതിനുമല്ല മോഷണം നടത്തിയതിന് പിടിയിലായ യു പി സ്വദേശിയെ യഥാസമയം പൊലീസിൽ ഏൽപ്പിക്കാതിരുന്നതിനാണ് ജീവനക്കാരെ പുറത്താക്കിയതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. എൻ ഐ ടി പ്രൊഫസർ കള്ളനാണ് എന്നതാണ് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റിന്റെ നിലപാട്. ഖോരക്പൂർ എൻ ഐ ടിയിൽ ടെക്‌നിക്കൽ ജീവനക്കാരനായ പ്രശാന്ത് ഗുപ്ത ഹൈപ്പർ മാർക്കറ്റിലെ വിലകൂടിയ കോസ്‌മെറ്റിക് സാധനങ്ങളുമായി കടന്നുകളയുമ്പോൾ ജീവനക്കാർ പിടികൂടുകയായിരുന്നെന്നാണ് അവർ ആവർത്തിക്കുന്നത്.. ഇതിന് മുമ്പും ഇയാൾ ഇതേ പോലെ വില കൂടിയ സാധനങ്ങളുമായി പണം നൽകാതെ സ്ഥലം വിട്ടിരുന്നതിനാൽ ജീവനക്കാർ പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഇതുകൊണ്ടാണ് ഇയാളെ ജീവനക്കാർ പിടികൂടിയത്. തുടർന്ന് അതിന് മുമ്പെടുത്ത സാധനങ്ങളുടെ വിലയടക്കം സ്വൈപ്പിങ്ങ് മെഷീൻ സ്വയം കയ്യിലെടുത്ത് പല കാർഡുകൾ സ്വൈപ് ചെയ്ത് പണം നൽകുകയായിരുന്നു. പൊലീസിൽ അറിയിക്കരുതെന്ന നിബന്ധനയോടെ പഴ്‌സും ഫോണും വാച്ചുമെല്ലാം ഗ്യാരണ്ടിയായി വെച്ചുകൊള്ളാൻ ഇയാൾ പറഞ്ഞു. എടുത്ത സാധനങ്ങളുടെ അടക്കം കണക്കുകൾ പിറ്റേ ദിവസം എത്തി ക്ലിയർ ചെയ്യാമെന്ന ധാരണയിൽ പിരിഞ്ഞ ഗുപ്ത പിന്നീട് മറ്റാരുടെയോ സമ്മർദ്ദപ്രകാരം തന്നെ കൈയേറ്റം ചെയ്തതായും പണവും ഫോണും പിടിച്ചുവാങ്ങിയതായും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതേ സമയം മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയതിന് സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈപ്പർ മാർക്കറ്റ് ഫ്‌ളോർ മാനേജർ പരാതി നൽകിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കി.

ഇതേ വ്യക്തി പല തവണ ഹൈപ്പർ മാർക്കറ്റിൽ വന്നതായും മോഷണം നടത്തിയാതും തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് വക്താവ് അറിയിച്ചു. പണം നൽകാതെ സാധനങ്ങളുമായി പോയത് സംബന്ധിച്ച് ചോദിച്ചപ്പോൾ വിവിധ പോക്കറ്റുകളിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത് മേശപ്പുറത്തേക്കിടുകയും ചാത്തമംഗലം എൻ ഐ ടി പ്രൊഫസറാണ് താനെന്ന് പറയുകയും ചെയ്തു. എന്നാൽ ഇയാൾ ഇയാൾ എൻ ഐ ടി പ്രൊഫസർ അല്ലെന്നും ഗോരക് പൂരിലെ എൻ ഐടി യിലെ ടെക്‌നിക്കൽ വകുപ്പിലെ ഒരു ജീവനക്കാരൻ ആണെന്നും അയാളുടെ ഐഡി കാർഡിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മാർക്കറ്റ് അധികൃതർ അറിയിച്ചു.

സംഭവം നടന്ന ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തുതീർപ്പാർക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വീകരിച്ചതിനുമാണ് യാഹിയ, കമൽരൂപ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. ഗുപ്ത സ്വമേധയാ സ്വൈപ് ചെയ്ത് ആണെങ്കിലും അത് തടഞ്ഞ് പൊലീസിൽ അറിയിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാരണത്താലാണ് ജീവനക്കാരുടെ പേരിൽ നടപടി എടുത്തത്. നിരവധി ചാരിറ്റ് സംരംഭവങ്ങളും മനുഷ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഫോക്കസ് ഹൈപ്പർ മാർക്കറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടർ കെ അബ്ദുൾനാസർ അറിയിച്ചു. തങ്ങളുടെ കുറ്റങ്ങളെല്ലാം മറച്ചുവെച്ച് പ്രൊഫസറെ കള്ളനാക്കി മുന്നോട്ട് പോകാനാണ് ഹൈപ്പർ മാർക്കറ്റ് അധികൃതരുടെ ശ്രമം. ഇതേ സമയം മുഖ്യആസൂത്രകർ പിടിയിലായാൽ മാത്രമെ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളു. സംഭവം പുറത്തുവന്നതോടെ നിരവധി പേർ തങ്ങൾക്കുണ്ടായ അനുഭവം പൊലീസിനെ അറിയിക്കുന്നുണ്ട്.

കസബ എസ്‌ഐ വി സിജിത്തിന്റെ നേതൃത്വത്തിലായിരുന്നു നഗരമധ്യത്തിലെ മാളിൽ നടന്ന വൻ കൊള്ളകളുടെ ചുരുളഴിയുന്നത്. ഖരഖ്പൂർ എൻഐടിയിലെ ഇക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയെയാണ് മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. സാധനങ്ങൾ പർച്ചേഴ്സ് ചെയ്യുന്നതിനിടെ, ഇദ്ദേഹം നാട്ടിലുള്ള ഭാര്യയ്ക്കായി മൂന്നു ലിപ്സ്റ്റിക്കുകൾ കൈയിലെടുത്തിരുന്നു. ഈ സമയം ഫോൺ വന്നതുമൂലം മാളിന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയുമായിരുന്നു. ഷോപ്പിങ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തോട് ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് മർദിക്കുകയും കൂടുതൽ തുകയുടെ സാധനങ്ങൾ കൈക്കലാക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP